കണ്ണൂര്‍: കലോത്സവ വിധിനിർണയത്തിൽ സ്വാധീനം ചെലുത്തിയെന്ന പരാതിയെ തുടര്‍ന്ന് അധ്യാപകനെതിരെ വിജിലന്‍സ് ത്വരിത പരിശോധന നടത്തും. കോഴിക്കോട് ജില്ലയിൽ നിന്നുള്ള നൃത്ത അധ്യാപകനെതിരെയാണ് അന്വേഷണം. പരാതി ശരിവെക്കുന്ന പ്രാഥമിക വിവരങ്ങൾ ലഭിച്ചതായാണ് സൂചന.
കുച്ചുപ്പുടി മത്സരാർത്ഥിയുടെ പരാതിയിലാണ് വിജിലൻസ് നടപടി . ഹയർ സെക്കന്ററി വിഭാഗം പെൺകുട്ടികളുടെ കുച്ചിപ്പുടി മത്സരിത്തില്‍ പങ്കെടുത്ത ആലപ്പുഴയിൽ നിന്നുള്ള മത്സരാർത്ഥി പരാതി നൽകിയത്. ഒന്നിലധികം ടീമുകളെ പരിശീലിപ്പിക്കുന്ന ഇയാൾ കുച്ചുപ്പുഡി മത്സരം വിധികർത്താക്കളെ സ്വീധിനിക്കാൻ ശ്രമിച്ചെന്നാണ് പരാതി. ത്വരിത പരിശോധനയിൽ കുറ്റം തെളിഞ്ഞാൽ എഫ് ഐ ആർ രജിസ്റ്റർ ചെയ്ത് കേസെടുക്കും. വിധികർത്താക്കൾ സ്വാധീനത്തിന് വിധേയരായോ എന്നതും പരിശോധിക്കുന്നുണ്ട്. കലോത്സവത്തിൽ വിജിലൻസ് നിരീക്ഷണം ഏർപ്പെടുത്തിയതിന് ശേഷമുള്ള ആദ്യ പരാതിയാണിത്.
