സെന്‍റ് മൈക്കിള്‍സ് സ്കൂളിലെ വേദിയില്‍ മൂകാഭിനയത്തിനുള്ള നിറഞ്ഞ കൈയ്യടികളാണ് രണ്ടാം ദിവസം വൈകുന്നേരം മുഴങ്ങികേട്ടത്. കാലത്തിന് ഒത്തമാറ്റവും പകിട്ടും അഭിനയത്തികവുമായി എത്തിയ ടീമുകള്‍ ശരിക്കും വേദിയെ കയ്യില്‍ എടുത്തു.
പ്രകൃതിസംരക്ഷണം, താളം തെറ്റിയ കുടുംബ ബന്ധങ്ങള്‍, മനുഷ്യപരിണാമം, സാമുഹത്തിന് മാതൃകയാകുന്ന വ്യക്തിചിത്രങ്ങള്‍, മനസിനെ നീറ്റുന്നതും സന്തോഷിപ്പിക്കുന്നതുമായ കാര്യങ്ങള്‍ മൂകമായി മിനുട്ടുകള്‍ക്കുള്ളില്‍ പ്രേക്ഷക മനസിലേക്ക് പച്ചകുത്തുകയായിരുന്നു വിദ്യാര്‍ത്ഥികള്‍.
ജില്ലാ തലത്തില്‍ മികച്ച വിജയം സ്വന്തമാക്കിയ ടീമുകളാണ് മൂകാഭിനയ വേദിയില്‍ ശ്രദ്ധേയമായത്. ഓരോ ടീമും ഒന്നിനൊന്ന് മുന്നേറിയപ്പോള്‍ മല്‍സരം കാണികള്‍ക്ക് വ്യത്യസ്ത അനുഭവമായി.
