Asianet News MalayalamAsianet News Malayalam

അജ്മലും കൂട്ടരും പറയുന്നൂ, വലുതാകാൻ കുറേ ചെറുതാകണം!

School Kalolsavam 2017 drama
Author
Kannur, First Published Jan 21, 2017, 2:00 AM IST

ഒന്നിനൊന്നു മികച്ച രംഗാവിഷ്കാരങ്ങളായിരുന്നു ഹൈസ്കൂൾ വിഭാഗം നാടകമത്സരത്തിലെ ഒട്ടുമിക്ക നാടകങ്ങളും. പാലക്കാട് പെരിങ്ങോട് ഹൈസ്കൂളിൻറെ വലുതാകാൻ കുറേ ചെറുതാകണം എന്ന നാടകവും ഏറെ മികച്ചതായിരുന്നു. അത് പ്രത്യേകം എടുത്തുപറയാൻ കാര്യമുണ്ട്.

ഒരു പോത്തിൻറെ തല... ഇത്  നാടകത്തിലെ ഒരു പ്രധാന പ്രോപ്പർട്ടിയാണ്. നാടകത്തിന്റെ പേര്: വലുതാകാൻ കുറേ ചെറുതാകണം. അവതരണം: പാലക്കാട് പെരിങ്ങോട് ഹൈസ്കൂളിലെ മിടുക്കൻമാരും മിടുക്കികളും.

പോത്തുവളർത്തുകാരൻ ഹസന്റെ മകൻ അജ്മൽ ഹസനും അവന്റെ അയലത്തെ ആനയുള്ള വീട്ടിലെ വാശികുമാരിയെന്ന് വിളിപ്പേരുള്ള പെൺകുട്ടിയുമാണ് കേന്ദ്രകഥാപാത്രങ്ങൾ.

അജ്മൽ ഹസൻ എന്ന കഥാപാത്രത്തെ അസാമാന്യകയ്യടക്കത്തോടെ അവതരിപ്പിച്ചത് ആരെന്നറിയുമ്പോൾ അരങ്ങിൽ കണ്ടതിനപ്പുറം കൗതുകം വളരും. പോത്തുവളർത്തുകാരനും അറവുകാരനുമായ ഹസന്റെറെ മകൻ അജ്മൽ എന്ന പതിമൂന്നുകാരൻ തന്നെയാണ് അജ്മൽ ഹസനെന്ന കഥാപാത്രത്തെ പകർന്നാടിയത്.

നടനും നാടകവും ഒന്നാകുന്ന അപൂർവത.

ആനപ്പുറത്തൊന്നുകേറണമെന്ന അജ്മലിന്റെ സ്വപ്നത്തിന്റെ കഥയാണ് നാടകം.

Follow Us:
Download App:
  • android
  • ios