അമ്പത്തിയേഴാമത് സംസ്ഥാന സ്‌കൂള്‍ കലോല്‍സവം രണ്ടാം ദിനം സമാപിക്കാന്‍ മണിക്കൂറുകള്‍ ബാക്കി നില്‍ക്കെ പോയിന്റ് നിലയില്‍ പാലക്കാടന്‍ കോട്ടകെട്ടി പാലക്കാട് ജില്ല. 176 പോയിന്റ് നേടി പാലക്കാട് ഒന്നാം സ്ഥാനത്ത് കുതിക്കുകയാണ്. 174 പോയിന്റുമായി കോഴിക്കോടും ആഥിതേയരായ കണ്ണൂരും രണ്ടാം സ്ഥാനത്തുണ്ട്. 

172 പോയിന്റുമായി കോട്ടയം നാലാം സ്ഥാനത്തും 170 പോയിന്റുമായി തൃശ്ശൂര്‍ അഞ്ചാം സ്ഥാനത്തമുണ്ട്. ആവേശത്തോടെയാണ് കണ്ണൂര്‍ സ്‌കൂള്‍ കലോത്സവത്ത വരവേറ്റിരിക്കുന്നത്. ഇന്നത്തെ ഗ്ലാമര്‍ ഇനമായ ഒപ്പന വേദിയിലുള്‍പ്പടെ കാണികള്‍ നിറഞ്ഞുകവിഞ്ഞു. അപ്പീല്‍ പ്രളയം കലോത്സവത്തിന്റെ പകിട്ടിന് മങ്ങലേല്‍പ്പിച്ചെങ്കിലും സംഘാടാകത്തികവില്‍ പരാതികളില്ലാതെ രണ്ടാംദിനവും പിന്നിടുകയാണ്. കലോത്സവത്തിലെ ഗ്ലാമര്‍ ഇനമായ നാടക മത്സരം നാളെ നടക്കും.