1. ആകെ മത്സര ഇനങ്ങള്‍ 232, ഹൈസ്കൂള്‍ വിഭാഗത്തില്‍ 89, ഹയര്‍സെക്കന്‍ററി 105, അറബിക് സംസ്കൃതോത്സവങ്ങളില്‍ മത്സര ഇനങ്ങള്‍ 19 വീതം.

2. 172 സ്റ്റേജ് ഇനങ്ങള്‍, 60 സ്റ്റേജ് ഇതര ഇനങ്ങള്‍, ഇതില്‍ വ്യക്തിപരമായ മത്സര ഇനങ്ങള്‍ 177, ഗ്രൂപ്പ് ഇനങ്ങള്‍ 55

3. നാടകവേദിയില്‍ മാത്രം രാത്രി 11 ന് ശേഷം മത്സരം നടത്താവുന്ന രീതിയിലുള്ള മത്സരക്രമീകരണം.

4. ഒരോ ക്ലസ്റ്ററും വിളിക്കുന്പോള്‍ ഹാജറാകാത്ത മത്സരാര്‍ത്ഥി അയോഗ്യരായതായി കണക്കാക്കും.

5. മത്സരഫലങ്ങള്‍ ഓണ്‍ലൈനില്‍, ആദ്യമായി സമഗ്ര കലോത്സവ വിവരങ്ങള്‍ ഉള്‍കൊള്ളിച്ച് ആപ്പ്.

5. ജവഹര്‍ സ്റ്റേഡിയത്തിലെ ഊട്ടുപുരയില്‍ 15,000 പേര്‍ക്ക് ഉച്ചഭക്ഷണം. പതിനായിരം പേര്‍ക്ക് പ്രഭാത, സായാഹ്ന ഭക്ഷണവും അത്താഴവും.

6. ഗ്രീന്‍ പ്രോട്ടോകോള്‍ നടപ്പിലാക്കുന്ന ആദ്യ സംസ്ഥാന സ്കൂള്‍ കലാമേള

7. മത്സരാര്‍ത്ഥികളുടെ സമ്മാനത്തുകയും ജഡ്ജുമാരുടെ പ്രതിഫലവും ഓണ്‍ലൈന്‍ വഴി.

8. കലോത്സവ മാനുവല്‍ പരിഷ്കരണവുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ വകുപ്പ് വിളിക്കുന്ന യോഗം 17തീയതി നടക്കും.

9. മത്സരങ്ങളുടെ ഫലം സംബന്ധിച്ച പരാതികളില്‍ വിജിലന്‍സ് നിരീക്ഷണം

10. അപ്പീലുകള്‍ക്ക് കുറവില്ല, ഏറ്റവും കൂടുതല്‍ അപ്പീലുകള്‍ തൃശൂര്‍ ജില്ലയില്‍ നിന്ന് 83