തുള്ളല്‍ മത്സരങ്ങള്‍ക്ക് തുള്ളുന്ന വേദി.. അതിശയോക്തി കലര്‍ത്തി പറയുകയല്ല...മത്സരാര്‍ഥികളുടെ ഓരോ താളം ചവിട്ടിലിനുമൊപ്പം അഞ്ചാം വേദിയായ വളപട്ടണത്തെ സ്റ്റേജും ഇളകുന്നുണ്ടായിരുന്നു. ഇളകുന്ന പ്രതലം മത്സരാര്‍ത്ഥികളുടെ പ്രകടത്തേയും ബാധിച്ചു.

ഒന്നാഞ്ഞു തുള്ളിയാല്‍ വേദിയും തുള്ളും!. കാല്‍പ്പാദങ്ങള്‍ വേദിയില്‍ തീര്‍ക്കുന്ന ശബ്‍ദം താളമേളങ്ങള്‍ക്കൊപ്പം കേള്‍ക്കാനാവും. ഇത് പ്രകടനത്ത ബാധിച്ചുവെന്ന് മത്സരാര്‍ത്ഥികള്‍ പറയുന്നു.


തുള്ളല്‍ ഉള്‍പ്പെടെയുള്ള നൃത്തനൃത്യമത്സരങ്ങള്‍ക്ക് ഉറപ്പുള്ള വേദി തന്നെ വേണമെന്നത് മുതിര്‍ന്ന കലാകാരന്‍മാര്‍ കാലങ്ങളായി ആവശ്യപ്പെടുന്ന കാര്യമാണ്. പക്ഷെ ആര് കേള്‍ക്കാന്‍.

ഇത്തിരി നേരത്ത ആലോചിച്ച് പ്രവര്‍ത്തിച്ചാല്‍, കലാകാരന്‍മാര്‍ ആവശ്യപ്പെടുന്ന ഉറച്ച വേദിയൊരുക്കുക സംസ്ഥാനകലോത്സവത്തെ പോലെയൊരു വലിയ മേളയില്‍ അസാധ്യമായ കാര്യമൊന്നുമല്ല. അത് ഗൗരവത്തോടെ കാണണമെന്ന് മാത്രം.