അമ്പത്തിയേഴാമത് സംസ്ഥാന കലോത്സവത്തിന് കൊടിയിറങ്ങാന്‍ മിനിട്ടുകള്‍ മാത്രം. നിലവിലെ പോയന്റ് നിലയില്‍ നിലവില ചാമ്പ്യന്‍മാരായ കോഴിക്കോട് തന്നെയാണ് മുന്നിലുള്ളത്. തൊട്ടുപിന്നില്‍ പാലക്കാടുമുണ്ട്. എന്നാല്‍ നാല് വീതം ഹയര്‍ അപ്പീലുകള്‍ ഇരു ജില്ലകളും കൊടുത്തിട്ടുണ്ട്. ഇതില്‍ ആദ്യത്തെ ഫലം കോഴിക്കോടിനാണ്.

പത്ത് വര്‍ഷം തുടര്‍ച്ചയായി കോഴിക്കോട് ചാമ്പ്യന്‍മാരാണ്. 2015ല്‍ കോഴിക്കോട് കലോത്സവം നടന്നപ്പോള്‍ പാലക്കാടുമായി കപ്പ് പങ്കിടേണ്ടിയും വന്നിട്ടുണ്ട്.