ഇത്തവണ കലോത്സവത്തില്‍ നാടകത്തിലെ മികച്ച അഭിനയ പ്രതിഭകള്‍ക്ക് പ്രത്യേക പുരസ്കാരം നല്‍കും. പ്രശസ്ത നടന്‍ പിജെ ആന്‍റണിയുടെ പേരിലായിരിക്കും അഭിനയ പ്രതിഭ പുരസ്കാരം സമ്മാനിക്കുക. ഹൈസ്കൂള്‍ ഹയര്‍ സെക്കന്‍ററി വിഭാഗങ്ങളിലെ മികച്ച അഭിനയ പ്രതിഭകളെയാണ് തെരഞ്ഞെടുക്കുക.

തൃശൂര്‍ പാര്‍ട്ട് ഒഎന്‍എ ഫിലിംസ്, പിജെ ആന്‍റണി ഫൌണ്ടേഷന്‍, ബിന്നി ഇമ്മട്ടി ഫിലിംസ്, കണ്ണൂര്‍ പ്രസ്ക്ലബ് എന്നിവ സംയുക്തമായാണ് അവാര്‍ഡ് നല്‍കുന്നത്. നാടക സംബന്ധിയായ ഗ്രന്ഥം, ശില്‍പ്പം, പ്രശസ്തി പത്രം എന്നിവ അടങ്ങുന്നതാണ് അവാര്‍ഡ്. നേരത്തെ മികച്ച നടന്‍, നടി ആരെന്ന് പ്രഖ്യാപിക്കുമായിരുന്നെങ്കിലും ഇത് ആദ്യമായാണ് പ്രത്യേക പുരസസ്കാരം നല്‍കുന്നത്.