വിപിന്‍ പാണപ്പുഴ

രണ്ട് വർഷം കലാതിലകപ്പട്ടം സ്വന്തമാക്കിയ മഞ്ജുവാര്യർ, കലാപ്രതിഭയായ വിനീത് കുമാർ, വിപിൻ ദാസ്, അനുപമ കൃഷ്ണൻ- ഇങ്ങനെ കലോത്സവ വേദിയും സിനിമ തിരിശീലയും ഒക്കെ കീഴടക്കിയ നിരവധി പേരുടെ ഗുരുനാഥനാണ് പയ്യന്നൂരിലെ എന്‍ വി കൃഷ്ണന്‍ മാഷ്. കേരള സ്കൂള്‍ കലോത്സവത്തിലെ പ്രതിഭകളുടെ നൃത്താദ്ധ്യാപകനായ കൃഷ്ണന്‍ മാഷ് തുടര്‍ച്ചയായ ഇരുപത്തിയെട്ടാം കലോത്സവത്തിലും കുട്ടികളെ അരങ്ങിലേക്ക് എത്തിക്കുകയാണ്.

നൃത്താധ്യാപനരംഗത്ത് മൂന്ന് പതിറ്റാണ്ടായി സജീവമാണ് എന്‍ വി കൃഷ്ണന്‍ മാഷ്. കലാപ്രതിഭ, തിലകം കിരീടങ്ങള്‍ ഇല്ലാതായതിനെക്കുറിച്ച് ചോദിച്ചാല്‍ ഇന്നും ഈ ഗുരുനാഥന് മറുപടി പറയാനുണ്ട്. മത്സരത്തിന്‍റെ പകിട്ട് കുറയ്ക്കുന്നില്ല പക്ഷെ കുട്ടികള്‍ക്ക് ലഭിച്ചിരുന്ന കൃത്യമായ പ്രോത്സാഹനം നഷ്ടപ്പെടുന്നുവെന്ന് ഈ ഗുരുനാഥന്‍ പറയുന്നു.

ഭരതനാട്യത്തിലും,കഥകളിയിലും,ഓട്ടൻതുളളലിലുമായി ഇത്തവണ കണ്ണൂരിൽ കൃഷ്ണൻ മാസ്റ്ററുടെ നാല് കുട്ടികൾ വേദിയിലെത്തും.