Asianet News MalayalamAsianet News Malayalam

സ്കൂള്‍ വിക്കിയില്‍ കയറാം; കലോത്സവ രചനകള്‍ വായിക്കാം

school wiki publishes kalotsavam articles
Author
First Published Jan 20, 2017, 4:21 PM IST

കണ്ണൂര്‍: സംസ്ഥാനത്തെ സ്കൂള്‍ കലോത്സവത്തിലെ രചനാ മത്സരങ്ങളിലെ രചനകള്‍ക്ക് ഒരു വണ്‍ സ്റ്റോപ്പ്. അതാണ് സ്കൂള്‍ വിക്കി. പലപ്പോഴും മത്സരം കഴിഞ്ഞാല്‍ പൊതു സമൂഹത്തിന് കാണുവാന്‍ പോലും സാധിക്കാത്ത രചനകളാണ് ഇത്തരത്തില്‍ ഐടി അറ്റ് സ്കൂളിന്‍റെ നേതൃത്വത്തിലുള്ള സ്കൂള്‍ വിക്കിയില്‍ എത്തുന്നത്. ഇത്തവണത്തെയും കലോത്സവത്തിലെ രചന മത്സരങ്ങളില്‍ വിജയിച്ചവ സ്കൂള്‍ വിക്കിയില്‍ കിട്ടിത്തുടങ്ങി.

വിദ്യാര്‍ഥികളെ സഹായിക്കാനായി ഐ ടി അറ്റ് സ്കൂളിന്‍റെ നേതൃത്വത്തില്‍ 2009 ല്‍ തന്നെ സ്കൂള്‍ വിക്കി നിലവിലുണ്ട്. നെറ്റിലെ സ്വതന്ത്ര വിജ്ഞാനകോശമായ വിക്കിപീഡിയയുമായി സാദൃശ്യമുള്ള സ്കൂള്‍ വിക്കി സംസ്ഥാനത്തെ വിദ്യാലയങ്ങളുടെ സഹകരണത്തോടെയാണ് പ്രവര്‍ത്തിക്കുന്നത്. 2009ലെ കേരളപ്പിറവി ദിനത്തിലാണ് ഇത് രൂപം കൊണ്ടത്.

Follow Us:
Download App:
  • android
  • ios