കണ്ണൂര്‍: കലോത്സവ വേദിയില്‍ അപൂര്‍വ്വമായി മാത്രം കാണാനാകുന്ന ചില പ്രോത്സാഹനങ്ങളുണ്ട്. അത് ഇന്നലെ ഏറ്റുവാങ്ങാന്‍ സാധിച്ചത് സ്നേഹ എസ് നാഥ് എന്ന വിദ്യാര്‍ത്ഥിനിക്കായിരുന്നു. ഒന്നാം വേദിയില്‍ കേരള നടനമത്സരം നടക്കുമ്പോള്‍ പെട്ടെന്നാണ് സംഗീതം നിലച്ചത്. കര്‍ട്ടനിടാന്‍ വേദിയിലുള്ള സംഘാടകര്‍ ആവശ്യപ്പെട്ടുവെങ്കിലും. സംഗീതം നിലച്ച പരിഭ്രമമൊന്നും ഇല്ലാതെ സ്നേഹ വേദിയില്‍ നിറഞ്ഞാടുകയായിരുന്നു
ഇതോടെ സദസും അവള്‍ക്കൊപ്പം ചേര്‍ന്നു. ആദ്യം ഇരിപ്പിടങ്ങളില്‍ ഇരുന്ന് കൈയ്യടിച്ച് പ്രോത്സാഹിപ്പിച്ച കാണികള്‍ ന്നീട് നൃത്തം അവസാനിച്ചപ്പോള്‍ ഒന്നടങ്കം എഴുന്നേറ്റ് നിന്ന് കൈയ്യടിച്ചാണ് യാത്രയാക്കിയത്. മത്സരത്തില്‍ എ ഗ്രേഡ് നേടാനും കുമാരംപൂത്തൂര്‍ കല്ലടി സ്കൂളിലെ ഈ പന്ത്രണ്ടാം ക്ലാസുകാരിക്ക് സാധിച്ചു.
