മുന്‍മേളകളില്‍ സമ്മാനര്‍ഹരായവര്‍ക്കുള്ള ട്രോഫികള്‍ വിതരണം ചെയ്യുന്നത് അവസാന ദിവസമായിരുന്നു. 250 ഓളം റോളിങ് ട്രോഫികളാണ് കലാപ്രതിഭകളെയും സ്‌കൂളുകളെയും കാത്തിരിക്കുന്നത്. ഹൈസ്‌കൂളുകളില്‍ 89, ഹയര്‍സെക്കന്‍ഡറിയില്‍ 105, അറബിക്, സംസ്‌കൃതം കലോത്സവങ്ങള്‍ക്കായി 19 വീതവുമാണ് ട്രോഫികള്‍. 

ഇതിനോടൊപ്പം തന്നെ മികച്ച നടന്‍,നടി, കൂടുതല്‍ പോയിന്റ് നേടിയ സ്‌കൂള്‍ എന്നിവര്‍ക്കും കിരീടങ്ങള്‍ നല്‍കുന്നു. കഴിഞ്ഞ വര്‍ഷംവരെ മത്സരങ്ങള്‍ സമാപിക്കുന്ന അവസാന ദിവസം മാത്രം ട്രോഫികള്‍ നല്‍കിയിരുന്നതിനാല്‍ പല ട്രോഫികള്‍ക്കും നാഥന്മാരില്ലാത്ത അവസ്ഥയുണ്ടായിരുന്നു. തിരുവനന്തപുരം കലോത്സവത്തില്‍ മാത്രം 49 ട്രോഫികള്‍ വാങ്ങിയിരുന്നില്ല. ഇത് കൂടി കണക്കിലെടുത്താണ് ഇത്തരം തീരുമാനം എന്ന് ട്രോഫി കമ്മിറ്റി ഭാരവാഹികള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു.

റജിസ്‌ട്രേഷന്‍ പൂര്‍ണ്ണമാക്കുവാന്‍ ജില്ലകള്‍ മുന്‍പ് വാങ്ങിയ ട്രോഫികള്‍ തിരിച്ചേല്‍പ്പിക്കണം.ഇതിനകം 12 ജില്ലകള്‍ മുഴുവന്‍ ട്രോഫികളും തിരിച്ചു നല്‍കിക്കഴിഞ്ഞുവെന്ന് ട്രോഫി കമ്മിറ്റി അറിയിക്കുന്നു.