അതിവേഗത്തില്‍ ഛിന്നഗ്രഹം ഭൂമിക്ക് വളരെ അടുത്തുകൂടെ കടന്നുപോകും എന്നാണ് നാസയുടെ മുന്നറിയിപ്പ് 

കാലിഫോര്‍ണിയ: ഒരു വിമാനത്തിന്‍റെ വലിപ്പമുള്ള ഛിന്നഗ്രഹം നവംബര്‍ 21ന് ഭൂമിക്ക് വളരെ അരികിലെത്തും എന്ന് നാസയുടെ ജെറ്റ് പ്രൊപല്‍ഷ്യന്‍ ലബോററ്ററിയുടെ മുന്നറിയിപ്പ്. '2010 ഡബ്ല്യൂസി' എന്നാണ് ഈ ഛിന്നഗ്രഹത്തിന്‍റെ പേര്. 

മറ്റൊരു ഛിന്നഗ്രഹം കൂടി ഭൂമിക്ക് അതിഥിയായി എത്തുകയാണ്. '2010 ഡബ്ല്യൂസി' എന്നാണ് ഇതിന്‍റെ പേര്. ഭൂമിക്ക് ഏറ്റവും അടുത്തെത്തുമ്പോള്‍ 459,000 മൈലായിരിക്കും ഈ ഛിന്നഗ്രഹത്തിന്‍റെ അകലം. അതിനാല്‍ തന്നെ ഛിന്നഗ്രഹം ഭൂമിക്ക് വലിയ ഭീഷണിയാവില്ല എന്നാണ് അനുമാനം. മറ്റ് രണ്ട് ഛിന്നഗ്രഹങ്ങള്‍ ഇന്ന് ഭൂമിക്ക് അരികിലെത്തുമെന്നും നാസയുടെ മുന്നറിയിപ്പുണ്ട്. ബസിന്‍റെ വലിപ്പത്തില്‍ 35 അടി വ്യാസമുള്ള '2020 വിഎക്‌സ്4' ഛിന്നഗ്രഹം എന്നാല്‍ ഭൂമിക്ക് ഏറ്റവും അടുത്തെത്തുമ്പോള്‍ പോലും 2,510,000 മൈല്‍ അകലെയായിരിക്കും. 140 അടി വ്യാസമുള്ള മറ്റൊരു ഛിന്നഗ്രഹമായ 'യുഡബ്ല്യൂ9' ഉം ഭൂമിക്ക് സുരക്ഷിതമായ അകലത്തിലൂടെ കടന്നുപോകും. ഭൂമിക്ക് ഏറ്റവും അടുത്തെത്തുമ്പോള്‍ പോലും 3,210,000 മൈല്‍ അകലമുണ്ടായിരിക്കും ഇതിന്. 

എല്ലാ ഛിന്നഗ്രഹവും ഭീഷണിയല്ല

ഭൂമിക്ക് അരികിലെത്തുന്ന എല്ലാ ഛിന്നഗ്രഹങ്ങളും നമുക്ക് ഭീഷണി സൃഷ്ടിക്കാറില്ല. ഭൂമിക്ക് 4.6 ദശലക്ഷം മൈല്‍ (75 ലക്ഷം കിലോമീറ്റര്‍) അടുത്തെത്തുന്ന ഛിന്നഗ്രഹങ്ങളെ കുറിച്ച് നാസ പതിവായി മുന്നറിയിപ്പ് നല്‍കാറുണ്ട്. ഈ അകലത്തിലെത്തുന്ന 150 മീറ്ററെങ്കിലും വലിപ്പമുള്ള ഛിന്നഗ്രഹങ്ങളേ ഭൂമിക്ക് ഭീഷണി സൃഷ്ടിക്കാന്‍ സാധ്യതയുള്ളൂ. നാസയുടെ കാലിഫോര്‍ണിയയിലെ ജെറ്റ് പ്രൊപല്‍ഷ്യന്‍ ലബോററ്ററിയാണ് ഇത്തരം ബഹിരാകാശ വസ്‌തുക്കളെ കുറിച്ച് പഠിക്കുകയും അവയുടെ പാത കൃത്യമായി നിരീക്ഷിക്കുകയും ചെയ്യുന്ന പ്രധാന ഏജന്‍സി. നാസയുടെ ആസ്ട്രോയ്‌ഡ് വാച്ച് ഛിന്നഗ്രഹങ്ങളെ കുറിച്ച് കൃത്യമായി ലോക സമൂഹത്തിന് മുന്നറിയിപ്പ് നല്‍കാറുണ്ട്. 

Read more: സ്റ്റാര്‍ഷിപ്പ് റോക്കറ്റിനുള്ളില്‍ വാഴപ്പഴത്തിന് എന്താണ് കാര്യം? ബഹിരാകാശത്തേക്ക് അയച്ചത് എന്തിന്?

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം