Asianet News MalayalamAsianet News Malayalam

ഇലക്ട്രിക് വയറുകൾ നേരിട്ട് ബന്ധിപ്പിക്കാതെ വോൾട്ടേജ് അളക്കാം: സിഇടിക്കും മദ്രാസ് ഐഐടിക്കും സംയുക്ത പേറ്റൻറ്

പുതിയ ഉപകരണത്തിൽ വയറുകളുടെ ഇൻസുലേഷൻ മാറ്റാതെ തന്നെ വളരെ കൃത്യതയോടെ വോൾട്ടേജ് വ്യതിയാനം അളക്കാൻ കഴിയും.

CET Thiruvananthapuram and IIT Madras bagged patent for newly discovered non intrusive voltage measure device
Author
First Published May 27, 2024, 9:53 PM IST

തിരുവനന്തപുരം: ഇലക്ട്രിക് വയറുകളുമായി നേരിട്ട് സ്പർശിക്കാതെ നോൺ കോൺടാക്ട്  രീതിയിൽ  വോൾട്ടേജ്  അളക്കാൻ സാധിക്കുന്ന ഉപകരണം വികസിപ്പിച്ചെടുത്ത് തിരുവനന്തപുരം എഞ്ചിനീയറിങ് കോളേജും മദ്രാസ് ഐഐടിയും. സംയുക്ത ഗവേഷണത്തിലൂടെ വികസിപ്പിച്ചെടുത്ത ഉപകരണത്തിന് പേറ്റന്റ് ലഭിച്ചു. വ്യവസായശാലകളിൽ ഉൾപ്പെടെ ഫലപ്രദമായി ഉപയോഗിക്കാവുന്ന കണ്ടെത്തലാണിത്. 

സാധാരണയായി ഇലക്ട്രിക്ക് സിസ്റ്റത്തിലെ വയറുകളുടെ ഇൻസുലേഷൻ മാറ്റിയ ശേഷം വോൾട്ട് മീറ്റർ പോലുള്ള ഉപകരണങ്ങൾ വയറുകളിലേക്ക് നേരിട്ട് ഘടിപ്പിച്ചാണ് അവയിലൂടെ കടന്നുപോകുന്ന വോൾട്ടേജ് അളക്കുന്നത്. എന്നാൽ ഈ പുതിയ ഉപകരണത്തിൽ വയറുകളുടെ ഇൻസുലേഷൻ മാറ്റാതെ തന്നെ വളരെ കൃത്യതയോടെ വോൾട്ടേജ് വ്യതിയാനം അളക്കാൻ കഴിയും. ഈ കണ്ടുപിടിത്തത്തിനാണ് ഇപ്പോൾ പേറ്റൻറ് ലഭിച്ചത്.

ഇന്ർനെറ്റ് ഓഫ് തിങ്സ് (ഐ.ഒ.ടി) അധിഷ്ഠിതമായ സ്മാർട്ട് ഉപകരണങ്ങളോടൊപ്പവും, സ്മാർട്ട് എനർജി മീറ്റർ, സ്മാർട്ട് ഹോം എന്നിവയുമായും വളരെ കാര്യക്ഷമതയോടെ ഘടിപ്പിച്ച് ഈ പുതിയ ഉപകരണം ഉപയോഗിക്കാം. വ്യവസായശാലകളിലെ ഇലക്ട്രിക്ക് ഉപകരണങ്ങളുടെയും യന്ത്രങ്ങളുടെ പരിപാലനത്തിനും ഈ ഉപകരണം ഫലപ്രദമായി ഉപയോഗിക്കാവുന്നതാണ്. 

സിഇടിയിലെ ഇലക്ട്രിക്കൽ എഞ്ചിനീയറിങ് വിഭാഗത്തിലായിരുന്നു ഗവേഷണം. സി.ഇ.ടിയിലെ മുൻ അസോസിയേറ്റ് പ്രൊഫസറും നിലവിൽ ബാട്ടൺഹിൽ എഞ്ചിനീയറിങ് കോളജ് അസോസിയേറ്റ് പ്രൊഫസറുമായ ഡോ. ഷെനിൽ പി എസ്, മദ്രാസ് ഐ.ഐ.ടി മെഡിക്കൽ സയൻസ് ആൻഡ് ടെക്‌നോളജി വിഭാഗം മേധാവി ഡോ. ബോബി ജോർജ് എന്നിവരുടെ നേതൃത്വത്തിൽ ആയിരുന്നു ഗവേഷണം.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് 

Latest Videos
Follow Us:
Download App:
  • android
  • ios