നിര്‍ണായകമായ നിമിഷങ്ങളിലൂടെയാണ് ചാന്ദ്രയാന്‍-2 പോകുന്നത്. റഫ് ബ്രേക്കിംഗും ഫൈന്‍ ബ്രേക്കിംഗു പൂര്‍ത്തിയായെങ്കിലും ലാന്‍ഡിംഗിനെ സംബന്ധിച്ച ഔദ്യോഗിക വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
- Home
- Technology
- Science (Technology)
- ചന്ദ്രയാൻ 2 ലാൻഡിംഗ് അവസാനഘട്ടത്തിൽ: 'വിക്രമി'ൽ നിന്നുള്ള സിഗ്നലുകൾ കാത്ത് രാജ്യം - Live Updates
ചന്ദ്രയാൻ 2 ലാൻഡിംഗ് അവസാനഘട്ടത്തിൽ: 'വിക്രമി'ൽ നിന്നുള്ള സിഗ്നലുകൾ കാത്ത് രാജ്യം - Live Updates

നിര്‍ണായകമായ നിമിഷങ്ങളിലൂടെയാണ് ചാന്ദ്രയാന്‍-2 പോകുന്നത്. റഫ് ബ്രേക്കിംഗും ഫൈന്‍ ബ്രേക്കിംഗു പൂര്‍ത്തിയായെങ്കിലും ലാന്‍ഡിംഗിനെ സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം പുറത്തുവിട്ടിട്ടില്ല.
ചന്ദ്രയാൻ 2 ലാൻഡിംഗ് അവസാനഘട്ടത്തിൽ: 'വിക്രമി'ൽ നിന്നുള്ള സിഗ്നലുകൾ കാത്ത് രാജ്യം
വിക്രം ലാന്‍ഡര്‍ റഫ് ബ്രേക്കിംഗും ഫൈന്‍ ബ്രേക്കിംഗും പൂര്‍ത്തിയാക്കി
വിക്രം ലാന്‍ഡര്‍ നിര്‍ണായകമായ റഫ് ബ്രേക്കിംഗും ഫൈന്‍ ബ്രേക്കിംഗും പൂര്‍ത്തിയാക്കിയതായി ഐഎസ്ആര്‍ഒ അറിയിച്ചു.
വിക്രം ലാന്‍ഡര്‍ സോഫ്റ്റ് ലാന്‍ഡിംഗ് തുടങ്ങി, ചന്ദ്രനെ തൊടാന്‍ നിമിഷങ്ങള്‍ മാത്രം - Live Updates
ചന്ദ്രയാൻ രണ്ട് വിക്രം ലാൻഡർ ചന്ദ്രോപരിതലത്തിൽ സോഫ്റ്റ് ലാന്‍ഡിംഗ് നടത്തുന്ന പ്രക്രിയ തുടങ്ങിയതായി ഐഎസ്ആര്‍ഒ അറിയിച്ചു. നേരത്തെ നിശ്ചയിച്ച പ്രകാരം 1.38നാണ് പ്രക്രിയ ആരംഭിച്ചത്. പ്രധാനമന്ത്രിയും രാജ്യത്തെ ശാസ്ത്ര പ്രമുഖരും ചരിത്ര മുഹൂര്‍ത്തത്തിന് സാക്ഷ്യം വഹിക്കാന്‍ഐഎസ്ആര്‍ഒ കേന്ദ്രത്തില്‍ എത്തിയിട്ടുണ്ട്.
ചരിത്ര ദൗത്യത്തിന് സാക്ഷ്യം വഹിക്കാന്‍ പ്രധാനമന്ത്രി ഐഎസ്ആര്‍ഒ കേന്ദ്രത്തിലെത്തി - Live Updates
ചന്ദ്രയാൻ രണ്ട് വിക്രം ലാൻഡർ ചന്ദ്രോപരിതലത്തിൽ സോഫ്റ്റ് ലാന്‍ഡിംഗ് നടത്തുന്ന മുഹൂര്‍ത്തത്തിന് സാക്ഷ്യം വഹിക്കാന്‍ ബെംഗലുരുവിലെ ഐഎസ്ആര്‍ഒ കേന്ദ്രത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തി
എല്ലാം തയ്യാര്‍, വിക്രം ലാന്‍ഡന്‍ 1.52.54ന് ചന്ദ്രനെ തൊടും, കണ്ണിമ ചിമ്മാതെ രാജ്യം-Live Updates
ചന്ദ്രയാൻ രണ്ട് വിക്രം ലാൻഡർ ചന്ദ്രോപരിതലത്തിൽ കൃത്യം 1 മണി 52 മിനിറ്റ് 54 സെക്കന്‍റില്‍ ചന്ദ്രോപരതിതലം തൊടുമെന്ന് ഐഎസ്ആര്‍ഒ അറിയിച്ചിരിക്കുന്നു. ലക്ഷ്യത്തിലേക്ക് ഇനി മിനിറ്റുകള്‍ മാത്രം. ചരിത്ര നിമിഷത്തിനായി രാജ്യം ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.
സോഫ്റ്റ്‍ലാൻഡിംഗിന് ഇനി ഒരു മണിക്കൂർ മാത്രം, പ്രധാനമന്ത്രി ബെംഗളുരുവിൽ
രാജ്യം കാത്തിരിക്കുന്ന വിക്രം ലാന്‍ഡറിന്‍റെ സോഫ്റ്റ്‍ലാൻഡിംഗിന് ഇനി ഒരു മണിക്കൂർ മാത്രമാണ് അവശേഷിക്കുന്നത്. ചരിത്ര നിമിഷത്തിനായി രാജ്യം കാത്തിരിക്കുകയാണ്. ചരിത്ര നിമിഷം വീക്ഷിക്കാന്‍ പ്രധാനമന്ത്രി ബെംഗലൂരുവിലെത്തി.
വിക്രം ലാന്‍ഡന്‍ ചന്ദ്രന്‍ തൊടുന്നത് കാത്ത് ഐഎസ്ആര്‍ഒ-ചിത്രങ്ങള്‍ കാണാം
വിക്രം ലാന്‍ഡന്‍ ചന്ദ്രന്‍ തൊടുന്നത് കാത്ത് ഐഎസ്ആര്‍ഒ-ചിത്രങ്ങള്‍ കാണാം
The final descent of #Chandrayaan2 to take place on the Lunar South Pole, tonight. #Visuals from ISRO Monitoring Centre in Bengaluru. pic.twitter.com/dZTcjmkg6G
— ANI (@ANI) September 6, 2019
ചരിത്ര ദൗത്യത്തിന് സാക്ഷിയാവാന്‍ പ്രധാനമന്ത്രി ബെംഗലുരുവിലെത്തി
ചന്ദ്രയാൻ–2 ദൗത്യത്തിന്‍റെ സാക്ഷിയാവാന്‍ പ്രധാനമന്ത്രി ബെംഗലുരുവിലെത്തി. ബെംഗലുരു എയര്‍പോര്‍ട്ടിലെത്തിയ പ്രധാനമന്ത്രിയെ മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പ സ്വീകരിച്ചു.
Karnataka: Prime Minister Narendra Modi arrives at Bengaluru Airport; received by CM BS Yeddiyurappa. He will reach ISRO centre in Bengaluru tonight ahead of landing of #Chandrayaan2 on the moon. pic.twitter.com/Bc9RngfjPl
— ANI (@ANI) September 6, 2019
അവസാന പതിനഞ്ച് മിനിറ്റ് എങ്ങനെയായിരിക്കും?
വിക്രം ലാന്‍ഡര്‍ ചന്ദ്രോപരിതലത്തില്‍ ഇറങ്ങുന്ന 15 മിനിറ്റ് സമയമാണ് ഏറെ നിര്‍ണായകം. ഘട്ടംഘട്ടമായി നിരവധി സങ്കീര്‍ണ പ്രക്രിയകളിലൂടെയാണ് ലാന്‍ഡര്‍ ഈ സമയം കടന്നുപോകേണ്ടത്.
പ്രതീക്ഷയോടെ പിന്തുടരുകയായിരുന്നു; രാജ്യം സാക്ഷിയാവണമെന്ന് പ്രധാനമന്ത്രി
ചന്ദ്രയാൻ–2 ദൗത്യത്തിന്‍റെ പുത്തൻ വിവരങ്ങൾ പ്രതീക്ഷയോടെ പിന്തുടരുകയായിരുന്നുവെന്ന് പ്രധാനമന്ത്രി. സമൂഹമാധ്യമങ്ങളില്‍ ഇതിന്‍റെ ചിത്രം പങ്കുവയ്ക്കണമെന്നും ചാന്ദ്രയാനം ചന്ദ്രനിലിറങ്ങുന്നതിന് സാക്ഷിയാവണമെന്നും പ്രധാനമന്ത്രി രാജ്യത്തോട് ആഹ്വാനം ചെയ്തു.
ചന്ദ്രയാന്‍ 2 തത്സമയം വീക്ഷിക്കാന്‍ പ്രധാനമന്ത്രിയും
ചന്ദ്രയാൻ 2 ദൗത്യം തൽസമയം വീക്ഷിക്കാൻ ബെംഗളൂരുവിലെ ഐഎസ്ആര്‍ഒ കേന്ദ്രത്തിലെ ഇസ്ട്രാക്കിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെത്തി
I urge you all to watch the special moments of Chandrayaan - 2 descending on to the Lunar South Pole! Do share your photos on social media. I will re-tweet some of them too.
— Narendra Modi (@narendramodi) September 6, 2019
നിര്‍ണായക മണിക്കൂറുകള്‍; പ്രതീക്ഷയോടെ രാജ്യം
ചന്ദ്രയാൻ രണ്ട് വിക്രം ലാൻഡർ ചന്ദ്രോപരിതലത്തിൽ സോഫ്റ്റ് ലാന്‍ഡിംഗ് നടത്തിയാല്‍ ഐഎസ്ആര്‍ഒക്കൊപ്പം ഇന്ത്യയെത്തുന്നത് ചരിത്ര നേട്ടത്തിലേക്കാണ്. നാളെ പുലർച്ചെ 1.30നും 2.30നും ഇടയിൽ വിക്രം ചന്ദ്രനെ തൊടുമെന്നാണ് കണക്കുകൂട്ടല്‍