പാക്കിസ്ഥാനിലെ ബഹിരാകാശ ഗവേഷകരെ ചൈന സ്വന്തം നിലയിൽ പരിശീലനം നൽകി ബഹിരാകാശത്തേ് അയക്കും

തിരുവനന്തപുരം: തങ്ങളുടെ ബഹിരാകാശ നിലയമായ ടിയാൻഗോങ്ങിലേക്ക് ആദ്യമായി ഒരു വിദേശ ബഹിരാകാശ പര്യവേഷകനെ സ്വീകരിക്കാനൊരുങ്ങി ചൈന. അടുത്ത സുഹൃദ്‌രാജ്യമായ പാക്കിസ്ഥാനിൽ നിന്നുള്ള ബഹിരാകാശ സഞ്ചാരിയെ ടിയാൻഗോങ്ങിലേക്ക് സ്വീകരിക്കാനാണ് തീരുമാനം. ഇത് സംബന്ധിച്ച് ഇരു രാജ്യങ്ങളും കരാർ ഒപ്പിട്ടു. ഇതിനായി പാക്കിസ്ഥാനിൽ നിന്നുള്ള തെരഞ്ഞെടുക്കപ്പെടുന്ന ബഹിരാകാശ പര്യവേഷകരെ ചൈന പരിശീലിപ്പിക്കും.

ഇത് സംബന്ധിച്ച് ചൈന മാൻൻ്റ് സ്പേസ് ഏജൻസിയും പാകിസ്ഥാനിലെ സ്പേസ് ആൻ്റ് അപ്പർ അറ്റ്മോസ്‌ഫിയ‍ർ റിസ‍ർച്ച് കമ്മീഷനും തമ്മിലാണ് ചർട്ട നടത്തിയത്. പാക് പ്രധാനമന്ത്രി ഷഹബാസ് ഷരീഫ് ഈ ചടങ്ങിൽ സംബന്ധിച്ചിരുന്നു. ചൈനയിലെ സർക്കാർ മാധ്യമമാണ് ഇത് സംബന്ധിച്ച വാർത്ത പുറത്തുവിട്ടത്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ചൈന പാകിസ്ഥാന് വേണ്ടി ഉപഗ്രഹങ്ങൾ വിക്ഷേപിച്ചുവരികയാണ്.

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്ന് രാജ്യത്തെ ഒഴിവാക്കിയതിന് ശേഷമാണ് ചൈന ടിയാൻഗോങ് നിർമ്മിച്ചത്. ചൈനയിലെ ഔദ്യോഗിക സേന- പീപ്പിൾസ് ലിബറേഷൻ ആർമി- ബഹിരാകാശ പരിപാടിയിൽ പ്രവർത്തിക്കുന്നുവെന്ന ആശങ്കയെത്തുടർന്നാണ് ചൈനയെ പുറത്താക്കിയത്. 2030 ന് മുമ്പ് ബഹിരാകാശ യാത്രികരെ ചന്ദ്രനിൽ ഇറക്കാൻ ചൈന പദ്ധതിയിടുന്നുണ്ട്.

YouTube video player