Asianet News MalayalamAsianet News Malayalam

ആഗോളതാപനം വില്ലനാകുന്നു; ധ്രുവക്കരടികളെല്ലാം ചത്തൊടുങ്ങും, ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട് !

ആര്‍ട്ടിക് ധ്രുവക്കരടികളുടെ ജനസംഖ്യയില്‍ ഇപ്പോള്‍ തന്നെ കാര്യമായ കുറവുണ്ട്. ഉയര്‍ന്ന ഹരിതഗൃഹ വാതകമാണ് ഇവയുടെ ജീവനു വെല്ലുവിളി ഉയര്‍ത്തുന്നത്. സമുദ്രത്തിലെ മഞ്ഞുപാളികള്‍ ഉരുകുന്നതു കാരണം ആര്‍ട്ടിക്ക് പ്രദേശത്തെക്കാള്‍ മറ്റൊരിടത്തും ഇവയ്ക്കു സാധ്യതയില്ലെന്നാണ് ഗവേഷകര്‍ പറയുന്നത്. 

Climate change could wipe out polar bears in 80 years
Author
London, First Published Jul 21, 2020, 8:30 PM IST

ഗോളതാപനത്തില്‍ റെക്കോഡ് വളര്‍ച്ച. ഇതിന്റെ പരിണിത ഫലമായി, ആര്‍ട്ടിക് സമുദ്രത്തിലെ മഞ്ഞുപാളികളുടെ സ്വാഭാവിക ആവാസവ്യവസ്ഥയില്‍ വലിയ ഇടിവു സംഭവിക്കുമെന്നു റിപ്പോര്‍ട്ട്. ഇതിനെ തുടര്‍ന്ന് 2100 ഓടെ മിക്ക ധ്രുവക്കരടികളും മരിക്കാനുള്ള സാധ്യതയുണ്ടെന്ന് ഒരു പഠനം മുന്നറിയിപ്പ് നല്‍കുന്നു. ആഗോളതാപനമാണ് പ്രശ്‌നം സൃഷ്ടിക്കുന്നത്. അതിജീവനം അസാധ്യമായ ഒരു ഭൂമിയിലേക്ക് കുടിയേറാന്‍ ധ്രുവക്കരടികളെ നിര്‍ബന്ധിതമാക്കുമെന്ന് ഭയാനകമായ ഈ ഗവേഷണം അവകാശപ്പെടുന്നു.

തല്‍ഫലമായി, ലോകത്തിലെ ഏറ്റവും വലിയ മാംസഭോജിയുടെ വംശം തന്നെ ഭൂമുഖത്തു നിന്നും ഇല്ലാതാകുമെന്നു പറയപ്പെടുന്നു. 2040 ഓടെ മിക്കവാറും എല്ലാ ധ്രുവക്കരടികളും ഏതെങ്കിലും തരത്തിലുള്ള പട്ടിണി നേരിടുമത്രേ. വെറും 20 വര്‍ഷത്തിനുള്ളില്‍ പ്രത്യുല്‍പാദന സമ്മര്‍ദ്ദം ഇവ അനുഭവിക്കുമെന്നു പഠനം നടത്തിയ കാനഡയിലെ ടൊറന്റോ സര്‍വകലാശാലയിലെ ഗവേഷകര്‍ പറഞ്ഞു. ധ്രുവക്കരടികള്‍ ഭക്ഷണം കഴിക്കാതെ എത്രനേരം നിലനില്‍ക്കുമെന്ന് നിരീക്ഷിക്കാനും പ്രവചിക്കാനും അവര്‍ ഒരു കമ്പ്യൂട്ടര്‍ മോഡല്‍ സൃഷ്ടിച്ചു. ഇതാണ് ഇത്തരമൊരു നിഗമനത്തിലേക്ക് ശാസ്ത്രജ്ഞരെ എത്തിച്ചത്.

ആര്‍ട്ടിക് ധ്രുവക്കരടികളുടെ ജനസംഖ്യയില്‍ ഇപ്പോള്‍ തന്നെ കാര്യമായ കുറവുണ്ട്. ഉയര്‍ന്ന ഹരിതഗൃഹ വാതകമാണ് ഇവയുടെ ജീവനു വെല്ലുവിളി ഉയര്‍ത്തുന്നത്. സമുദ്രത്തിലെ മഞ്ഞുപാളികള്‍ ഉരുകുന്നതു കാരണം ആര്‍ട്ടിക്ക് പ്രദേശത്തെക്കാള്‍ മറ്റൊരിടത്തും ഇവയ്ക്കു സാധ്യതയില്ലെന്നാണ് ഗവേഷകര്‍ പറയുന്നത്. ഈ വികിരണ സാഹചര്യത്തില്‍, 2100 ഓടെ ധ്രുവക്കരടി നിലനില്‍ക്കുന്ന ഒരേയൊരു സ്ഥാനം ക്വീന്‍ എലിസബത്ത് ദ്വീപുകളിലാവാമെന്നും ശാസ്ത്രജ്ഞര്‍ കരുതുന്നു. തെക്കന്‍ ഹഡ്‌സണ്‍ ബേയിലും കാനഡയിലെ ഡേവിസ് കടലിടുക്കുമാണ് ധ്രുവക്കരടികളുടെ സാന്നിധ്യം ഏറെയുമുള്ളത്. ഇവിടെ വരുംവര്‍ഷങ്ങളില്‍ ഇത്തരത്തിലൊന്നിനെ കണ്ടു കിട്ടാന്‍ കാത്തിരിക്കേണ്ടി വന്നേക്കാമെന്നാണ് ശാസ്ത്രനിഗമനം.

നാല്‍പത് വര്‍ഷത്തിന് ശേഷം, റഷ്യയിലും അലാസ്‌കയിലും താമസിക്കുന്ന കരടികള്‍ക്കും ഇതേ വിധി അനുഭവിക്കാനിടയുണ്ട്, ഈ നൂറ്റാണ്ടിന്റെ അവസാനത്തോടെ ഇവ ഭൂമുഖത്തു നിന്നു തന്നെ അപ്രത്യക്ഷമാകുമെന്നു പഠനം മുന്നറിയിപ്പ് നല്‍കുന്നു. 1979 മുതല്‍ 2016 വരെയുള്ള കാലയളവില്‍ നടത്തിയ നിരീക്ഷണമാണ് ഇത്തരമൊരു പഠനത്തില്‍ ശാസ്ത്രലോകത്തെ എത്തിച്ചത്. കുത്തനെ കുറയുന്ന പുനരുല്‍പാദനവും അതിജീവനവും 2100 ഓടെ ഉയര്‍ന്ന ആര്‍ട്ടിക് ഉപജനസംഖ്യയൊഴികെ മറ്റെല്ലാവരുടെയും നിലനില്‍പ്പിനെ അപകടത്തിലാക്കുമെന്നും ഇത് സൂചിപ്പിക്കുന്നു.

നേച്ചര്‍ ക്ലൈമറ്റ് ചേഞ്ച് എന്ന ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. അടുത്ത കാലത്തായി മീഥെയ്‌ന്റെ അളവ് ലോകത്ത് വന്‍ തോതില്‍ ഉയര്‍ന്നിട്ടുണ്ട്. ഹരിതഗൃഹ വാതകത്തിന്റെ അന്തരീക്ഷ സാന്ദ്രത ഇപ്പോള്‍ റെക്കോര്‍ഡ് ഉയരത്തിലെത്തിയതായി പഠനം വ്യക്തമാക്കുന്നു. കല്‍ക്കരി ഖനനം ഉള്‍പ്പെടെയുള്ളവ കുതിച്ചുയരുന്നത് നിരവധി മനുഷ്യ പ്രവര്‍ത്തനങ്ങള്‍ക്കു കാരണമായെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു. സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റി ഗവേഷകരും ഗ്ലോബല്‍ കാര്‍ബണ്‍ പ്രോജക്ടും 2010 മുതല്‍ 2017 വരെ നടത്തിയ മലിനീകരണ ഡേറ്റകള്‍ വിലയിരുത്തിയാണ് ധ്രുവക്കരടികളെ ഇല്ലാതാകുമെന്ന പ്രവചനം നടത്തിയത്.

2017 ല്‍ ഭൂമിയുടെ അന്തരീക്ഷം 600 ദശലക്ഷം ടണ്‍ വര്‍ണ്ണരഹിതവും മണമില്ലാത്തതുമായ വാതകം ആഗിരണം ചെയ്തതായി കണ്ടെത്തി, ഇത് ഏറ്റവും ശക്തിയേറിയ മലിനീകരണ ഘടകങ്ങളില്‍ ഒന്നാണ്. ഒരേ അളവിലുള്ള കാര്‍ബണ്‍ ഡൈ ഓക്‌സൈഡിനേക്കാള്‍ 30 മടങ്ങ് കൂടുതല്‍ താപം മീഥെയ്ന്‍ കെണിയിലാക്കുന്നു. ഇപ്പോള്‍ മീഥെയ്ന്‍ പുറന്തള്ളുന്നതിന്റെ പകുതിയിലധികം മനുഷ്യ പ്രവര്‍ത്തനങ്ങളില്‍ നിന്നാണ്. ഇതാണ് ആഗോളതാപനം വര്‍ദ്ധിപ്പിക്കുന്നത്.

Follow Us:
Download App:
  • android
  • ios