പാരച്യൂട്ടുകളുടെ പ്രവർത്തന ക്ഷമത വിലയിരുത്താനാണ് ഈ പരീക്ഷണം. 5 കിലോമീറ്റർ ഉയരത്തിൽ നിന്നായിരിക്കും പേടകം താഴേക്ക് ഇടുക.
ദില്ലി: ഗഗൻയാൻ ദൗത്യം നിർണായക പരീക്ഷണം ഇന്ന് നടക്കും. ഇന്റഗ്രേറ്റജ് എയർ ഡ്രോപ് ടെസ്റ്റ് ആണ് ഇന്ന് നടക്കുക. ശ്രീഹരിക്കോട്ടയിൽ രാവിലെ 6 മണിയോടെയാണ് പരീക്ഷണം. ഐഎസ്ആർഒയും ഇന്ത്യൻ വ്യോമസേനയും ചേർന്നാണ് പരീക്ഷണം നടത്തുന്നത്. ഗഗൻയാൻ യാത്രാ പേടകത്തിന്റെ മാതൃക ഹെലികോപ്റ്റർ ഉപയോഗിച്ച് താഴേക്ക് ഇടുന്നതാണ് പരീക്ഷണം. പാരച്യൂട്ടുകളുടെ പ്രവർത്തന ക്ഷമത വിലയിരുത്താനാണ് ഈ പരീക്ഷണം. 5 കിലോമീറ്റർ ഉയരത്തിൽ നിന്നായിരിക്കും പേടകം താഴേക്ക് ഇടുക. വ്യോമസേനയുടെ ചിനൂക് ഹെലികോപ്റ്റർ ആണ് ദൗത്യത്തിന് ഉപയോഗിക്കുക.
