ഫോണിന് റിയര്‍ ഭാഗത്ത് 108-മെഗാപിക്സൽ പ്രധാന ക്യാമറയും സെല്‍ഫിക്കായി 16-മെഗാപിക്സൽ സെൻസറും സജ്ജീകരിച്ചിരിക്കുന്നു
ദില്ലി: ഹോണർ എക്സ്9സി 5ജി സ്‍മാർട്ട്ഫോൺ ഇന്ത്യയിൽ ലോഞ്ച് ചെയ്തു. 2024 നവംബറിൽ തിരഞ്ഞെടുത്ത ആഗോള വിപണികളിൽ അവതരിപ്പിച്ച ഫോൺ ആണ് ഇന്ത്യയിൽ എത്തുന്നത്. ഇതിന് എസ്‌ജിഎസ് ഡ്രോപ്പ് റെസിസ്റ്റൻസ് സർട്ടിഫിക്കേഷനും പൊടി പ്രതിരോധത്തിനും 360-ഡിഗ്രി വാട്ടർ റെസിസ്റ്റൻസിനും ഐപി65എം റേറ്റിംഗും ലഭിക്കുന്നു. 8 ജിബി + 256 ജിബി ഓപ്ഷന് 21,999 രൂപയാണ് ഹോണർ എക്സ്9സി 5ജിയുടെ ഇന്ത്യയിലെ വില. ജേഡ് സിയാൻ, ടൈറ്റാനിയം ബ്ലാക്ക് എന്നീ നിറങ്ങളിൽ ഈ ഫോൺ ലഭ്യമാണ്. ജൂലൈ 12 മുതൽ ആമസോൺ വഴി ഈ ഹാൻഡ്‌സെറ്റ് രാജ്യത്ത് വാങ്ങാൻ ലഭ്യമാകും. എസ്‍ബിഐ അല്ലെങ്കിൽ ഐസിഐസിഐ ബാങ്ക് കാർഡുകൾ ഉപയോഗിക്കുന്ന ഉപഭോക്താക്കൾക്ക് 750 രൂപ വിലക്കിഴിവ് ലഭിക്കും.
ഫോണിന് പിന്നിൽ 108-മെഗാപിക്സൽ പ്രധാന ക്യാമറയും മുൻവശത്ത് 16-മെഗാപിക്സൽ സെൻസറും സജ്ജീകരിച്ചിരിക്കുന്നു. ഹോണർ എക്സ്9സിയിൽ നിരവധി എഐ സവിശേഷതകളും ലഭിക്കുന്നു. 6.78 ഇഞ്ച് 1.5കെ (1,224x2,700 പിക്സലുകൾ) വളഞ്ഞ അമോലേഡ് ഡിസ്പ്ലേ, 120 ഹെര്‍ട്സ് റിഫ്രഷ് റേറ്റ്, 3,840 ഹെര്‍ട്സ് പിഡബ്ല്യൂഎം ഡിമ്മിംഗ് റേറ്റ്, ഫ്ലിക്കർ-ഫ്രീ, ലോ ബ്ലൂ ലൈറ്റ് ടിയുവി റൈൻലാൻഡ് സർട്ടിഫിക്കേഷനുകൾ തുടങ്ങിയവ ഹോണർ എക്സ്9സി 5ജിയിൽ ലഭിക്കുന്നു. 8 ജിബി റാമും 256 ജിബി ഓൺബോർഡ് സ്റ്റോറേജും ഉള്ള സ്നാപ്ഡ്രാഗൺ 6 ജെന്‍ 1 ചിപ്‌സെറ്റാണ് ഇതിന് കരുത്ത് പകരുന്നത്. ആൻഡ്രോയ്‌ഡ് 15 അടിസ്ഥാനമാക്കിയുള്ള മാജിക് ഓഎസ് 9.0 ഈ ഫോണിൽ ലഭ്യമാണ്. കൂടാതെ എഐ മോഷൻ സെൻസിംഗ്, എഐ ഇറേസ്, എഐ ഡീപ്ഫേക്ക് ഡിറ്റക്ഷൻ, എഐ മാജിക് പോർട്ടൽ 2.0, എഐ മാജിക് കാപ്സ്യൂൾ തുടങ്ങിയ എഐ സവിശേഷതകളെ പിന്തുണയ്ക്കുന്നു.
ഹോണർ എക്സ്9സി 5ജിയിൽ ഇരട്ട പിൻ ക്യാമറ യൂണിറ്റുണ്ട്. അതിൽ f/1.7 അപ്പേർച്ചറുള്ള 108-മെഗാപിക്സൽ മെയിൻ സെൻസറും 3എക്സ് വരെ ലോസ്‌ലെസ് സൂമും 5-മെഗാപിക്സൽ വൈഡ് ഷൂട്ടറും ഉൾപ്പെടുന്നു. പ്രധാന ക്യാമറ ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷനും (ഒഐഎസ്) ഇലക്‌ട്രോണിക് ഇമേജ് സ്റ്റെബിലൈസേഷനും (ഇഐഎസ്) പിന്തുണയ്ക്കുന്നു. സെൽഫികൾക്കും വീഡിയോ കോളുകൾക്കും, ഫോണിന് മുൻവശത്ത് 16-മെഗാപിക്സൽ സെൻസർ ഉണ്ട്. ഈ ഫോണിന് 7.98 എംഎം കനവും 189 ഗ്രാം ഭാരവും ഉണ്ട്.
ഹോണർ എക്സ്9സി 5ജിയിൽ 6,600 എംഎഎച്ച് സിലിക്കൺ-കാർബൺ ബാറ്ററിയും 66 വാട്സ് വയർഡ് ഫാസ്റ്റ് ചാർജിംഗ് പിന്തുണ ലഭിക്കുന്നു. കണക്റ്റിവിറ്റി ഓപ്ഷനുകളിൽ 5ജി, 4ജി, വൈ-ഫൈ, ജിപിഎസ്, എന്‍എഫ്‌സി, ഒടിജി, യുഎസ‌്‌ബി ടൈപ്പ്-സി പോർട്ട് എന്നിവ ഉൾപ്പെടുന്നു. ഈ ഹാൻഡ്‌സെറ്റിന് എസ്‌ജിഎസ് ഡ്രോപ്പ് റെസിസ്റ്റൻസ് സർട്ടിഫിക്കേഷൻ ഉണ്ട്. -30 ഡിഗ്രി സെന്‍റിഗ്രേഡ് മുതൽ 55 ഡിഗ്രി സെന്‍റിഗ്രേഡ് വരെയുള്ള തീവ്രമായ താപനിലയിൽ സുരക്ഷിതമായി പ്രവർത്തിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു. കൂടാതെ അധിക സംരക്ഷണത്തിനായി പ്രത്യേക ബാറ്ററി കോട്ടിംഗും പവർ മാനേജ്മെന്‍റ് സിസ്റ്റവും ഉണ്ട്. ഐപി65എം-റേറ്റുചെയ്ത പൊടിയും 360 ഡിഗ്രി വാട്ടർ-റെസിസ്റ്റന്‍റ് ബിൽഡും ഈ ഫോണിന് ലഭിക്കുന്നു.


