Asianet News MalayalamAsianet News Malayalam

BrahMos : ബ്രഹ്മോസ് വാങ്ങാന്‍ രാജ്യങ്ങള്‍; ആദ്യ വില്‍പ്പന തന്നെ 2774 കോടിക്ക്; വാങ്ങുന്നത് ഈ രാജ്യം

അതേ സമയം ഫിലിപ്പെന്‍സിന് വില്‍ക്കുന്ന ബ്രഹ്മോസിലെ ഒരു ബാറ്ററിയിൽ 4 മുതൽ 6 വരെ മിസൈലുകളാണുള്ളത്.

In first BrahMos missile export order, Philippines approves 374-million contract
Author
New Delhi, First Published Jan 16, 2022, 12:30 PM IST

ദില്ലി: ഇന്ത്യയും റഷ്യയും വികസിപ്പിച്ചെടുന്ന ബ്രഹ്മോസ് മിസൈല്‍ മറ്റ് രാജ്യങ്ങള്‍ക്ക് വില്‍പ്പന നടത്തി ആഗോള വിപണിയിലേക്ക് ഇന്ത്യ കടന്നുകയറുന്നു. വിവിധ രാജ്യങ്ങള്‍ ബ്രഹ്മോസ് വാങ്ങുവാന്‍ താല്‍പ്പര്യപ്പെടുന്നുണ്ട്. അതേ സമയം ഫിലിപ്പെന്‍സുമായി ഇതില്‍ ധാരണയായി എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ വരുന്നത്. 3 ബാറ്ററി മിസൈലുകളാണ് ഫിലിപ്പെന്‍സിന് വില്‍ക്കാന്‍ ഒരുങ്ങുന്നത്. 

ഇതാദ്യമായാണു ഇന്ത്യ വികസിപ്പിച്ച സുപ്രധാനമായ ഒരായുധം കയറ്റുമതി ചെയ്യുന്നത്. നേരത്തെ റൈഫിൾ, ടോർപിഡോ വെടിക്കോപ്പ്, ഷെല്ലുകൾ തുടങ്ങിയ ആയുധങ്ങളും, അനുബന്ധമായ സ്പെയർ പാർട്സും പാരഷൂട്ട് തുടങ്ങിയ സാമഗ്രികളും  42 രാജ്യങ്ങളിലേക്ക് കയറ്റുമതി നടത്തി ഇന്ത്യ 8500 കോടി രൂപയോളം കഴിഞ്ഞവര്‍ഷം നേടിയിരുന്നു. ഹിന്ദുസ്ഥാൻ ഏറോനോട്ടിക്സ് വികസിപ്പിച്ച ധ്രുവ് ഹെലികോപ്റ്ററാണു നേരത്തേ നടത്തിയ വലിയ സൈനിക ഉപകരണത്തിന്‍റെ കയറ്റുമതി.

അതേ സമയം ഫിലിപ്പെന്‍സിന് വില്‍ക്കുന്ന ബ്രഹ്മോസിലെ ഒരു ബാറ്ററിയിൽ 4 മുതൽ 6 വരെ മിസൈലുകളാണുള്ളത്. ഏകദേശം 2774 കോടി രൂപയുടെ ഇടപാടാണ് ഇത്. ചൈനീസ് വെല്ലുവിളികള്‍ നേരിടുക എന്നതാണ് ബ്രഹ്മോസ് വാങ്ങുന്നതിലൂടെ ഫിലിപ്പീൻസ് ലക്ഷ്യമിടുന്നത്. ഫിലിപ്പീൻസിന്റെ തീരപ്രതിരോധ റെജിമെന്റാണു മിസൈൽ വിന്യസിക്കുക. ആയുധ സംവിധാനം നിർമിക്കുന്ന ബ്രഹ്മോസ് എയ്‌റോസ്‌പേസ് ടീം നേരത്തെ തന്നെ ഫിലിപ്പെന്‍സ് തലസ്ഥാനമായ മനില സന്ദർശിച്ചിരുന്നു. ഫിലിപ്പൈൻസ് സൈന്യത്തിന്റെ ആദ്യത്തെ ലാൻഡ് ബേസ്ഡ് മിസൈൽ സിസ്റ്റം ബാറ്ററി ഇന്ത്യയുടെ ബ്രഹ്മോസുമായി സജ്ജമാക്കാൻ തയ്യാറെടുക്കുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.

വിയറ്റ്നാം, ചിലി എന്നീ രാജ്യങ്ങളും ബ്രഹ്മോസ് വാങ്ങാൻ താൽപര്യപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. അതിന് പുറമേ ഖത്തർ, യുഎഇ, സൗദി അറേബ്യ ഉൾപ്പെടെയുള്ള ഗൾഫ് മേഖലകളിൽ നിന്ന് ബ്രഹ്മോസില്‍ താല്‍പ്പര്യം പ്രകടിപ്പിച്ചതായി ഫിനാൻഷ്യൽ എക്സ്പ്രസ് റിപ്പോര്‍ട്ട് പറയുന്നു. ഇതിന്‍റെ തുടര്‍ച്ച ചര്‍ച്ചകള്‍ കൊവിഡ് പ്രതിസന്ധിയാല്‍ താല്‍ക്കാലകമായി നിര്‍ത്തിയിരിക്കുകയാണെങ്കിലും ഉടന്‍ ആരംഭിക്കാന്‍ സാധ്യതയുണ്ട്.

അതേ സമയം ബ്രഹ്മോസിന്‍റെ പുതിയ നൂതന പതിപ്പിന് താല്‍പ്പര്യം അറിയിച്ച് തായ്‌ലൻഡ്, ഇന്തൊനീഷ്യ, വിയറ്റ്നാം എന്നിവയുൾപ്പെടെ നിരവധി രാജ്യങ്ങള്‍ മുന്നോട്ട് വന്നിട്ടുണ്ട്. കൊവിഡ് പ്രതിസന്ധിക്ക് ശേഷം വിലകുറഞ്ഞ എന്നാല്‍ അത്യധുനികമായ ആയുധങ്ങള്‍ തേടുന്ന വികസ്വര രാജ്യങ്ങള്‍ ഇന്ത്യയിലേക്ക് ആകര്‍ഷിക്കപ്പെടും എന്നാണ് പ്രതിരോധ രംഗത്തെ വിദഗ്ധരുടെ കണക്കുകൂട്ടല്‍. കര, വായു, കപ്പൽ, മുങ്ങിക്കപ്പൽ എന്നിവിടങ്ങളിൽ നിന്നു വിക്ഷേപിക്കാൻ ശേഷിയുള്ളതാണ് ബ്രഹ്മോസ് സൂപ്പർസോണിക് ക്രൂസ് മിസൈലാണ് ബ്രഹ്മോസ്. ബ്രഹ്മോസിന്റെ ഫ്ലൈറ്റ് റെയ്ഞ്ച് 290 കിലോമീറ്ററാണ്. 200 മുതൽ 300 കിലോഗ്രാം വരെ വഹിച്ചു സഞ്ചരിക്കാൻ ബ്രഹ്മോസിനു കഴിയും. ബ്രഹ്മോസിന്റെ ആദ്യ പതിപ്പ് പരീക്ഷിച്ചത് 2005 ൽ ഐഎൻഎസ് രജപുതിൽ നിന്ന്. 2007ൽ കരയിൽ നിന്നുള്ള ബ്രഹ്മോസ് പരീക്ഷിച്ചു. 2015 ൽ കടലിൽ നിന്നുള്ള ബ്രഹ്മോസ് പരീക്ഷിച്ചു.

Follow Us:
Download App:
  • android
  • ios