ശാസ്ത്ര ലോകത്തെ സംബന്ധിച്ച് വിദ്യാര്‍ഥികള്‍ക്കും മുതിര്‍ന്നവര്‍ക്കും നിരവധി സംശയങ്ങളും ആശയങ്ങളും ഉണ്ടാകാം. ഇതൊക്കെ ഐഎസ്ആര്‍ഒ ചെയര്‍മാനോട് നേരിട്ടു ചോദിക്കുന്നതിനുള്ള അവസരമാണ് ഒരുക്കുന്നത്.

പൊതുജനങ്ങള്‍ക്ക് ഗഗന്‍യാന്‍ ദൗത്യത്തെ കുറിച്ച് കൂടുതല്‍ അറിയാനുള്ള അവസരം ഒരുക്കി ഐഎസ്ആര്‍ഒ. ശാസ്ത്ര ലോകത്തെ സംബന്ധിച്ച് വിദ്യാര്‍ഥികള്‍ക്കും മുതിര്‍ന്നവര്‍ക്കും നിരവധി സംശയങ്ങളും ആശയങ്ങളും ഉണ്ടാകാം. ഇതൊക്കെ ഐഎസ്ആര്‍ഒ ചെയര്‍മാനോട് നേരിട്ടു ചോദിക്കുന്നതിനുള്ള അവസരമാണ് ഒരുക്കുന്നത്.സംശയങ്ങള്‍ക്ക് മറുപടിയുമായി ഐഎസ്ആര്‍ഒ ചെയര്‍മാന്‍ എസ് സോമനാഥ് ലൈവിലെത്തും. ഐഎസ്ആര്‍ഒയുടെ ഇന്‍സ്റ്റഗ്രാം പേജില്‍ (www.instagram.com/isro.dso) മാര്‍ച്ച് രണ്ടിന് വൈകിട്ട് അഞ്ചു മണിക്കായിരിക്കും ചെയര്‍മാന്‍ ലൈവ് ആയി എത്തുക. ചോദ്യങ്ങള്‍ ചോദിക്കേണ്ടവര്‍ക്ക് ഐഎസ്ആര്‍ഒ പേജില്‍ സന്ദേശമയയ്ക്കുകയോ #asksomanathisro എന്ന ഹാഷ്ടാഗില്‍ എക്‌സില്‍ പോസ്റ്റിടുകയോ ചെയ്യാം. 

ബഹിരാകാശ മേഖലയില്‍ താല്‍പര്യമുള്ളളര്‍ക്കും ശാസ്ത്രജ്ഞരാകാന്‍ തയ്യാറെടുക്കുന്നവര്‍ക്കും ശാസ്ത്ര പ്രേമികള്‍ക്കും ഉപയോഗപ്പെടുത്താന്‍ ആകുന്ന മികച്ച അവസരമായിരിക്കും ഇതെന്നാണ് വിദഗ്ദര്‍ അഭിപ്രായപ്പെടുന്നത്. ശാസ്ത്രം, ബഹിരാകാശ മേഖല, സാങ്കേതിക വിദ്യ, ബഹിരാകാശ പദ്ധതികള്‍, കരിയര്‍, വിദ്യാഭ്യാസം തുടങ്ങിയവയുമായി ബന്ധപ്പെട്ട ചോദ്യങ്ങളൈല്ലാം ഇവിടെ ചോദിക്കാനാകും. ലൈവ് സെഷനിലും ചോദിക്കുന്ന പ്രധാനപ്പെട്ട ചോദ്യങ്ങള്‍ക്കും ഉത്തരം ലഭിച്ചേക്കാം.

Scroll to load tweet…


ഗഗന്‍യാന്‍ ദൗത്യത്തിന്റെ ഭാഗമായി, ബഹിരാകാശയാത്രികരായി ഇന്ത്യന്‍ എയര്‍ഫോഴ്സില്‍ നിന്ന് നാല് പൈലറ്റുമാരെ ഐഎസ്ആര്‍ഒ തെരഞ്ഞെടുത്തിരുന്നു. വിവിധ തരത്തിലുള്ള പരിശീലനങ്ങളിലാണ് ഇവര്‍ ഇപ്പോള്‍. ബംഗളൂരുവിലെ ആസ്‌ട്രോനട്ട് ട്രെയിനിങ് ഫെസിലിറ്റിയിലും വിവിധ രാജ്യങ്ങളിലും ട്രെയിനിങ്ങ് പൂര്‍ത്തിയാക്കിയ ശേഷമായിരിക്കും ദൗത്യത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പ്രഖ്യാപിക്കുക.

അധ്യാപികയായ ബിജെപി പ്രവര്‍ത്തക മരിച്ച നിലയില്‍; മൃതദേഹം കണ്ടെത്തിയത് സ്‌കൂള്‍ വളപ്പില്‍

YouTube video player