ചൈനയിലെ ആടുകൾ നവംബർ 4 മുതൽ വൃത്താകൃതിയിൽ വീഡിയോയിലെ പോലെ നടക്കുന്നുവെന്നാണ് പീപ്പിൾസ് ഡെയ്‌ലി റിപ്പോർട്ട് ചെയ്യുന്നത്. 

ലണ്ടന്‍: ചൈനയിൽ 12 ദിവസം തുടർച്ചയായി വൃത്താകൃതിയിൽ നടക്കുന്ന ഒരു വലിയ ആട്ടിൻകൂട്ടത്തിന്റെ വിചിത്രമായ ദൃശ്യങ്ങൾക്ക് ഏറെ നിഗൂഢത സൃഷ്ടിച്ചിരുന്നു. ആഗോളതലത്തില്‍ വാര്‍ത്തയായ ഈ സംഭവത്തിന്‍റെ നിഗൂഢത പരിഹരിച്ചതായി അവകാശപ്പെട്ട് ഒരു ശാസ്ത്രകാരന്‍ രംഗത്ത്. 

ഈ മാസം ആദ്യം ട്വിറ്ററിൽ പോസ്റ്റ് ചെയ്ത വീഡിയോ ലോകമെമ്പാടുമുള്ള ആളുകളെ അമ്പരപ്പിച്ചിരുന്നു. ചൈനീസ് ദേശീയ മാധ്യമമായ പീപ്പിൾസ് ഡെയ്‌ലി സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍. ഇന്നർ മംഗോളിയയിലെ ഒരു ഫാമിൽ ഡസൻ കണക്കിന് ആടുകൾ ഏകദേശം തികഞ്ഞ വൃത്തത്തിൽ ഒന്നിന് പുറകെ ഒന്നായി നടക്കുന്നതായി കാണിക്കുന്നു. മിക്ക മൃഗങ്ങളും ഒരേ അകലത്തില്‍ നടക്കുന്നതാണ് വീഡിയോയില്‍ കാണപ്പെടുന്നത്.

ഈ വിചിത്രമായ പെരുമാറ്റം വിശദീകരിച്ചുകൊണ്ട്, ഇംഗ്ലണ്ടിലെ ഗ്ലൗസെസ്റ്ററിലെ ഹാർട്ട്പ്യൂരി സർവകലാശാലയിലെ അഗ്രികൾച്ചർ ഡിപ്പാർട്ട്‌മെന്റിലെ പ്രൊഫസറും ഡയറക്ടറുമായ മാറ്റ് ബെൽ രംഗത്ത് എത്തി. "ആടുകൾ വളരെക്കാലം അവരുടെ താമസസ്ഥലത്തിന് പുറത്തുപോകാറില്ല എന്നാണ് തോന്നുന്നത്. ഇത് സ്റ്റീരിയോടൈപ്പിക് സ്വഭാവത്തിലേക്ക് നയിച്ചേക്കാം. , തൊഴുത്തിലിരിക്കുന്നതിലുള്ള നിരാശയും, മറ്റ് പരിമിതിയും കാരണം ആവർത്തിച്ച് ഒരേ രീതിയില്‍ ഏതെങ്കിലും ആട് കൂട്ടത്തില്‍ നടക്കുന്നു. ഇത് തന്നെ ബാക്കിയുള്ളവ പിന്തുടരുന്നു" - ഇദ്ദേഹം പറയുന്നു. 

ചൈനയിലെ ആടുകൾ നവംബർ 4 മുതൽ വൃത്താകൃതിയിൽ വീഡിയോയിലെ പോലെ നടക്കുന്നുവെന്നാണ് പീപ്പിൾസ് ഡെയ്‌ലി റിപ്പോർട്ട് ചെയ്യുന്നത്. ഈ അടുകള്‍ ഭക്ഷണം കഴിക്കാനോ മറ്റോ നിര്‍ത്താറുണ്ടോയെന്നോ, ഇവയ്ക്ക് ഇപ്പോള്‍ എന്ത് സംഭവിച്ചെന്നോ തുടങ്ങിയ വിവരങ്ങള്‍ ഇപ്പോള്‍ ലഭ്യമല്ല.

യുകെ ആസ്ഥാനമായുള്ള മെട്രോ സൈറ്റ് മിസ് മിയാവോ എന്ന വ്യക്തിയാണ് ആട് ഫാമിന്റെ ഉടമ എന്ന് പറയുന്നു. പ്രാദേശിക വാർത്താ ഏജൻസിയില്‍ വന്ന ഇവരുടെ പ്രതികരണ പ്രകാരം കുറച്ച് ആടുകൾ മാത്രമേ ആദ്യം ഈ പെരുമാറ്റം പ്രകടിപ്പിക്കുന്നുള്ളൂ, എന്നാൽ ക്രമേണ മുഴുവൻ ആട്ടിൻകൂട്ടവും വൃത്താകൃതിയിൽ സഞ്ചരിക്കാൻ തുടങ്ങിയെന്നാണ്. ഇത് ശാസ്ത്രകാരന്‍റെ വാദത്തിന് ബലം നല്‍കുന്ന വെളിപ്പെടുത്തലാണ്.

'ഇത് ശരിയല്ല': കനേഡിയന്‍ പ്രധാനമന്ത്രിയോട് ചൂടായി ചൈനീസ് പ്രസിഡന്‍റ്; വീഡിയോ വൈറലാകുന്നു

കാളയോട്ടത്തിനിടെ തലനാരിഴയ്ക്ക് ജീവൻ കയ്യിലാക്കി യുവാവ്; വീഡിയോ