Asianet News MalayalamAsianet News Malayalam

ഭൂമിയുമായി കൂട്ടിയിടിക്കാന്‍ സാധ്യതയുള്ള നിലയില്‍ ഛിന്നഗ്രഹം വരുന്നു; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി നാസ

ഭൂമിയുമായി കൂട്ടിയിടിക്കാന്‍ 0.41 ശതമാനം സാധ്യതയാണ് ഈ ഛിന്നഗ്രഹത്തിനുള്ളത്. നിലവിലെ സാഹചര്യത്തില്‍ ഈ കൂട്ടിയിടി തടയാനുള്ള സംവിധാനങ്ങള്‍ ഭൂമിയ്ക്ക് ഇല്ലെന്നാണ് നിരീക്ഷണം. 6.5 അടി വലിപ്പമുള്ളതാണ് ഈ ഛിന്നഗ്രഹമെന്നാണ് നാസയിലെ വിദഗ്ധര്‍ പറയുന്നത്. 

NASA data has predicted that a small asteroid heading towards the Earth has a chance of hitting
Author
California, First Published Aug 25, 2020, 1:34 PM IST


2020 ഇത് വരെ സാക്ഷ്യം വഹിച്ചിട്ടുള്ളത് ഇതിന് മുന്‍പ് നേരിടാത്ത പല സംഭവങ്ങള്‍ക്കുമാണ്. കൊറോണ ഭീതി ലോകമെമ്പാടും കുറയാതെ നില്‍ക്കുമ്പോഴാണ് നാസയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍. അമേരിക്കന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് നിശ്ചയിച്ചിരിക്കുന്ന നവംബര്‍ മൂന്നിന് ഒരു ദിവസം മുന്‍പ് ഒരു ഛിന്നഗ്രഹം ഭൂമിയുടെ അടുത്ത് കൂടി കടന്നുപോകും. ഭൂമിയുമായി കൂട്ടിയിട സാധ്യതയുള്ള നിലയിലാണ് ഈ ഛിന്ന ഗ്രഹത്തിന്‍റെ വരവെന്നാണ് നാസ വിശദമാക്കുന്നതെന്ന് സിഎന്‍എന്‍ റിപ്പോര്‍ട്ട്. 

ഭൂമിയുമായി കൂട്ടിയിടിക്കാന്‍ 0.41 ശതമാനം സാധ്യതയാണ് ഈ ഛിന്നഗ്രഹത്തിനുള്ളത്. നിലവിലെ സാഹചര്യത്തില്‍ ഈ കൂട്ടിയിടി തടയാനുള്ള സംവിധാനങ്ങള്‍ ഭൂമിയ്ക്ക് ഇല്ലെന്നാണ് നിരീക്ഷണം. 6.5 അടി വലിപ്പമുള്ളതാണ് ഈ ഛിന്നഗ്രഹമെന്നാണ് നാസയിലെ വിദഗ്ധര്‍ പറയുന്നത്. 2018 വി പി 1 എന്നാണ് ഈ ഛിന്നഗ്രഹത്തിന് നല്‍കിയിരിക്കുന്ന പേര്. 2018ല്‍ കാലിഫോര്‍ണിയയിലെ പലോമാര്‍ നിരീക്ഷണ കേന്ദ്രത്തിലാണ് 2018 വിപി 1നെ ആദ്യമായി കണ്ടത്. കഴിഞ്ഞ ആഴ്ച കാറിന്‍റെ വലിപ്പമുള്ള ഛിന്നഗ്രഹം ഭൂമിയുടെ അടുത്ത് കൂടി കടന്നുപോയതായും നാസ വ്യക്തമാക്കുന്നു. 

ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ ദക്ഷിണ ഭാഗത്തിന് 2950 കിലോമീറ്റര്‍ അടുത്ത കൂടിയാണ് ഇത് കടന്നുപോയത്. കഴിഞ്ഞ ഞായറാഴ്ച  ഇന്ത്യന്‍ സമയം രാത്രി 9.38 നായിരുന്നു ഇത്. ഭൂമിയുടെ അടുത്ത് കൂടി കടന്നുപോയ ഈ ഛിന്നഗ്രഹത്തെ ആറ് മണിക്കൂറുകള്‍ക്ക് ശേഷമാണ് നാസയുടെ സംവിധാനങ്ങള്‍ തിരിച്ചറിഞ്ഞത്. മുംബൈ ഐഐടി വിദ്യാര്‍ഥികളായ രണ്ടുപേരായിരുന്നു ഈ ഛിന്നഗ്രഹത്തിന്‍റെ കടന്നുപോക്ക് തിരിച്ചറിയാന്‍ നാസയെ സഹായിച്ചത്. 

Follow Us:
Download App:
  • android
  • ios