Asianet News MalayalamAsianet News Malayalam

NASA‌‌ New Mission ‌| ഛിന്നഗ്രഹത്തിലേക്ക് ഇടിച്ചുകയറാന്‍ ബഹിരാകാശ പേടകം തയ്യാര്‍

ഡാര്‍ട്ട് (DART) എന്നാല്‍ ഡബിള്‍ ആസ്റ്ററോയിഡ് റീഡയറക്ഷന്‍ ടെസ്റ്റ് എന്നതിന്റെ ചുരുക്കെഴുത്താണ്. സ്പേസ് എക്സിന്റെ ഫാല്‍ക്കണ്‍ 9 റോക്കറ്റിലാണ് ഈ പേടകം വിക്ഷേപിക്കുന്നത്. 

NASA is sending a spacecraft to crash into an asteroid
Author
NASA, First Published Nov 19, 2021, 10:12 AM IST

താനും ദിവസങ്ങള്‍ക്കുള്ളില്‍, നാസയുടെ (NASA) ഡാര്‍ട്ട് (DART) എന്ന ബഹിരാകാശ പേടകം ഒരു ഛിന്നഗ്രഹത്തിലേക്ക് ഇടിച്ചു കയറും. ഇതിനായി ബഹിരാകാശത്തേക്ക് കുതിക്കാനൊരുങ്ങുകയാണ് പേടകം. ഇത് ഭാവിയില്‍ വരാനിരിക്കുന്ന ഛിന്നഗ്രഹങ്ങളില്‍ ( asteroid) നിന്ന് ഭൂമിയെ സംരക്ഷിക്കാന്‍ സഹായിക്കുമോ എന്ന് മനസിലാക്കാനുള്ള നാസയുടെ ശ്രമമാണ്. ശരിക്കും പറഞ്ഞാല്‍ ഒരു പരീക്ഷണം. രസകരമായ ഈ നാസ ദൗത്യത്തിന് അടുത്ത ആഴ്ച അരങ്ങൊരുങ്ങും.

ഡാര്‍ട്ട് (DART) എന്നാല്‍ ഡബിള്‍ ആസ്റ്ററോയിഡ് റീഡയറക്ഷന്‍ ടെസ്റ്റ് എന്നതിന്റെ ചുരുക്കെഴുത്താണ്. സ്പേസ് എക്സിന്റെ ഫാല്‍ക്കണ്‍ 9 റോക്കറ്റിലാണ് ഈ പേടകം വിക്ഷേപിക്കുന്നത്. ഡിഡിമോസ്, ഡിമോര്‍ഫോസ് എന്നീ രണ്ട് ഛിന്നഗ്രഹങ്ങള്‍ ചേര്‍ന്നു ഭൂമിക്ക് സമീപമുള്ള ഛിന്നഗ്രഹ സംവിധാനമായ 'ഡിഡിമോസ്' ആണ് ഡാര്‍ട്ടിന്റെ ലക്ഷ്യ. ഈ ദൗത്യത്തില്‍, ഡാര്‍ട്ട് (DART) 160 മീറ്റര്‍ വലിപ്പമുള്ള ഡിമോര്‍ഫോസിനെ ബാധിക്കുകയും വലിയ ഛിന്നഗ്രഹമായ ഡിഡിമോസിനെ പരിക്രമണം ചെയ്യുകയും ചെയ്യും.

ഈ ദൗത്യത്തില്‍, ഡാര്‍ട്ട് ഡിമോര്‍ഫോസില്‍ ഇടിച്ചു കയറുകയും ബൈനറി സിസ്റ്റത്തിനുള്ളില്‍ അതിന്റെ ഭ്രമണപഥം മാറ്റാന്‍ ശ്രമിക്കുകയും ചെയ്യും. ഇന്‍വെസ്റ്റിഗേഷന്‍ ടീം ഇത് യഥാര്‍ത്ഥത്തില്‍ ഛിന്നഗ്രഹത്തിന്റെ ദിശ മാറ്റുന്നുണ്ടോയെന്നും ഭാവിയിലെ ഗ്രഹ പ്രതിരോധ സാഹചര്യങ്ങളില്‍ ഈ സംവിധാനം എത്രത്തോളം ഫലപ്രദമായി പ്രവര്‍ത്തിക്കുന്നുവെന്നും വിശകലനം ചെയ്യുകയും ചെയ്യും. ഈ ദൗത്യം ഒരു പരീക്ഷണമാണ്, ഡിമോര്‍ഫോസ് എന്ന ഛിന്നഗ്രഹം നമ്മുടെ ഗ്രഹത്തിന് ഒരു ഭീഷണിയല്ല. എന്നാല്‍ ഭാവിയിലെ കൂട്ടിയിടികള്‍ക്ക് തയ്യാറെടുക്കാന്‍ ഈ പരിശോധന നാസയെ സഹായിക്കും.

ഏകദേശം 65 ദശലക്ഷം വര്‍ഷങ്ങള്‍ക്ക് മുമ്പ് ദിനോസറുകളെ തുടച്ചുനീക്കിയെന്ന് വിശ്വസിക്കപ്പെടുന്ന ഒരു ഛിന്നഗ്രഹം ഭൂമിയില്‍ പതിച്ചതിന്റെ ആഘാത സംഭവങ്ങളൊന്നും പിന്നീട് ഇതുവരെ ഉണ്ടായിട്ടില്ല. അടുത്തിടെ 2013-ല്‍ ഒരു ഛിന്നഗ്രഹം റഷ്യയ്ക്ക് മുകളിലൂടെ ഭൂമിയുടെ അന്തരീക്ഷത്തില്‍ പ്രവേശിച്ച് ചെല്യാബിന്‍സ്‌ക് നഗരത്തിന് മുകളില്‍ പൊട്ടിത്തെറിച്ചതായി പറയപ്പെടുന്നു. ഭൗമാന്തരീക്ഷത്തില്‍ കത്തിനശിച്ച ഛിന്നഗ്രഹങ്ങളുടെ ശകലങ്ങളും കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ മാസം, ഒരു റഫ്രിജറേറ്ററിന്റെ വലിപ്പമുള്ള ഒരു ഛിന്നഗ്രഹം ഭൂമിയിലൂടെ കടന്നുപോയി. ഭൂമിയോട് ചേര്‍ന്ന് പറക്കുന്ന മൂന്നാമത്തെ ഏറ്റവും അടുത്ത ഛിന്നഗ്രഹമായിരുന്നു ഇത്.

നാസയുടെ ഡാര്‍ട്ട് ബഹിരാകാശ പേടകം നവംബര്‍ 24 ന് പറന്നുയരും, പക്ഷേ അത് ഡിമോര്‍ഫോസില്‍ ഇടിക്കുന്നതിന് മുമ്പ് ഒരു വര്‍ഷത്തോളം ബഹിരാകാശത്ത് പറക്കും.

Follow Us:
Download App:
  • android
  • ios