Asianet News MalayalamAsianet News Malayalam

അന്യഗ്രഹങ്ങളിലെ സൂര്യാസ്തമയം കാണാം, കാഴ്ചയുടെ നവ്യാനുഭവം പകര്‍ന്ന് നാസ

ചൊവ്വയിലടക്കം ഓരോ ഉപരിതലത്തിലും നില്‍ക്കുന്ന വ്യക്തിയുടെ കാഴ്ചപ്പാടോടെയാണ് സിമുലേഷന്‍ ആനിമേഷനുകള്‍ സൃഷ്ടിച്ചത്.  

NASA simulator creates stunning sunsets from planets across the solar system
Author
NASA, First Published Jun 24, 2020, 4:49 PM IST

ന്യുയോര്‍ക്ക്: യുറാനസിലെ സൂര്യാസ്തമയം എങ്ങനെയായിരിക്കും. യുറാനസിലെ മാത്രമല്ല മനുഷ്യന്‍ കാലു കുത്തിയിട്ടില്ലാത്ത ചൊവ്വയിലെ അടക്കം സൂര്യാസ്തമയങ്ങള്‍ കാണാനുള്ള സൗകര്യം നാസ ഒരുക്കുന്നു. സൗരയൂഥത്തിലുടനീളമുള്ള അന്യഗ്രഹ ലോകങ്ങളില്‍ നിന്ന് അതിശയകരമായ സൂര്യാസ്തമയങ്ങള്‍ സൃഷ്ടിച്ചിരിക്കുന്നത് ഒരു സിമുലേഷനിലൂടെയാണ്. 

ശുക്രന്‍, ചൊവ്വ, യുറാനസ്, ശനിയുടെ ഏറ്റവും വലിയ ഉപഗ്രഹം ടൈറ്റന്‍ എന്നിവയുടെ ഉപരിതലത്തില്‍ നിന്നു സൂര്യാസ്തമയം കാണുന്നതിനു സമാനമായ അനുഭവമാണ് നാസ സൃഷ്ടിച്ചെടുത്തിരിക്കുന്നത്. ഓരോയിടത്തു നിന്നും സൂര്യന്‍ ചക്രവാളത്തിലേക്ക് മുങ്ങുന്നതിന് സാക്ഷ്യം വഹിക്കാന്‍ മനുഷ്യരെ ഈ സിമുലേഷന്‍ സഹായിക്കുന്നു.

ഒരു ഗ്രഹം സൂര്യപ്രകാശത്തിനു അഭിമുഖമായി നിന്നു കറങ്ങുമ്പോള്‍, വ്യത്യസ്ത ദിശകളിലേക്ക് ചിതറിക്കിടക്കുന്ന ഫോട്ടോണുകള്‍ നിറങ്ങളുടെ വലിയൊരു നിര സൃഷ്ടിക്കുന്നു. ഇത്തരത്തില്‍ ഓരോ ഗ്രഹത്തിലും ഓരോ തരത്തിലാണ് സൂര്യാസ്തമയം ഉണ്ടാവുന്നത്.

യുറാനസിലെ സൂര്യാസ്തമയം നീലനിറത്തിലുള്ള ഇളം നിഴലാണ്, അതേസമയം ടൈറ്റന്റെതാവട്ടെ മഞ്ഞനിറത്തില്‍ ആരംഭിച്ച് ഉജ്ജ്വലമായ ചുവപ്പായി മാറുന്നു. യുറാനസിലേക്കുള്ള ഭാവി ദൗത്യത്തിനായി ഉപയോഗിച്ചേക്കാവുന്ന കമ്പ്യൂട്ടര്‍ മോഡലിംഗ് ഉപകരണം ഉപയോഗിച്ച് നാസയുടെ ഗോഡ്ഡാര്‍ഡ് ബഹിരാകാശ വിമാന കേന്ദ്രത്തിലെ ഗ്രഹ ശാസ്ത്രജ്ഞനായ ജെറോണിമോ വില്ലനുവേവയാണ് ഈ സിമുലേഷന്‍ വികസിപ്പിച്ചെടുത്തത്.

NASA simulator creates stunning sunsets from planets across the solar system

NASA simulator creates stunning sunsets from planets across the solar system

പ്ലാനറ്ററി സ്‌പെക്ട്രം ജനറേറ്റര്‍ എന്നറിയപ്പെടുന്ന ഈ ഉപകരണം, ഗ്രഹങ്ങളും ധൂമകേതുക്കളും ഉള്‍പ്പെടെയുള്ള പ്രപഞ്ചവസ്തുക്കളിലൂടെ പ്രകാശം എങ്ങനെ സഞ്ചരിക്കുന്നുവെന്നും അവയുമായി എങ്ങനെ ഇടപഴകുന്നുവെന്നും മനസ്സിലാക്കാന്‍ ശാസ്ത്രജ്ഞരെ സഹായിക്കുന്നു. യുറാനസിലേക്കുള്ള അന്വേഷണത്തില്‍ പ്ലാനറ്ററി സ്‌പെക്ട്രം ജനറേറ്റര്‍ ഒരു ദിവസം യാത്ര ചെയ്യുമെന്ന് വില്ലനുവേവ പ്രതീക്ഷിക്കുന്നു, ഗ്രഹത്തിന്റെ അന്തരീക്ഷത്തിലെ പ്രകാശത്തിന്റെ അളവുകള്‍ അതിന്റെ കെമിക്കല്‍ മേക്കപ്പ് വെളിപ്പെടുത്താന്‍ ശാസ്ത്രജ്ഞരെ സഹായിക്കുന്നു.

ചൊവ്വയിലടക്കം ഓരോ ഉപരിതലത്തിലും നില്‍ക്കുന്ന വ്യക്തിയുടെ കാഴ്ചപ്പാടോടെയാണ് സിമുലേഷന്‍ ആനിമേഷനുകള്‍ സൃഷ്ടിച്ചത്.  ഭൂമി, ശുക്രന്‍, ചൊവ്വ, യുറാനസ്, ടൈറ്റന്‍ എന്നിവയില്‍ നിന്നുള്ള സൂപ്പര്‍ വൈഡ് ക്യാമറ ലെന്‍സിലൂടെ നിങ്ങള്‍ ആകാശത്തേക്ക് നോക്കുന്നതുപോലെ ആനിമേഷനുകള്‍ എല്ലാ ആകാശ കാഴ്ചകളും കാണിക്കുന്നു, നാസ ഒരു പ്രസ്താവനയില്‍ പങ്കുവെച്ചു.

വീഡിയോയില്‍, സൂര്യനെ പ്രതിനിധീകരിക്കുന്നതിനായി എല്ലാ കോസ്മിക് വസ്തുക്കളിലും ഒരു വെളുത്ത ഡോട്ട് സ്ഥാപിച്ചിട്ടുണ്ട്. സൂര്യാസ്തമയത്തിന്റെ അവസാനത്തില്‍ കാണപ്പെടുന്ന ഭൂമിയിലെ മങ്ങിയ പ്രകാശത്തിന്റെ ഹാലോ ഉത്പാദിപ്പിക്കപ്പെടുന്നത് പ്രകാശം ചിതറിക്കിടക്കുന്ന രീതി കൊണ്ടാണ്. പൊടി അല്ലെങ്കില്‍ മൂടല്‍മഞ്ഞ് ഉള്‍പ്പെടെയുള്ളവ മേഘങ്ങളില്‍ താല്‍ക്കാലികമായി പ്രകാശത്തെ തടഞ്ഞുവച്ചിരിക്കുന്നു. ചൊവ്വയിലെ ഹാലോയുടെ കാര്യവും ഇതുതന്നെ.

ചൊവ്വയില്‍, സൂര്യാസ്തമയം തവിട്ട് നിറത്തില്‍ നിന്ന് നീലകലര്‍ന്നതായി മാറുന്നു, കാരണം ചൊവ്വയിലെ പൊടിപടലങ്ങള്‍ നീല നിറത്തെ കൂടുതല്‍ ഫലപ്രദമായി ചിതറിക്കുന്നു. ചൊവ്വയില്‍ സൂര്യോദയത്തിന്റെ അതിശയകരമായ ചിത്രം നാസ മുമ്പ് പുറത്തിറക്കിയിരുന്നു. അതിന്റെ ശാസ്ത്രീയ ദൗത്യത്തിന്റെ 145-ാമത് ചൊവ്വ ദിനത്തില്‍, ഇന്‍സൈറ്റ് ചക്രവാളത്തിന്റെ രണ്ട് ഫോട്ടോകള്‍ എടുത്തിരുന്നു. ഒന്ന് ഏപ്രില്‍ 24 നു രാവിലെയും മറ്റൊന്ന് ഏതാനും മണിക്കൂറുകള്‍ക്ക് ശേഷം ഏപ്രില്‍ 25 നു വൈകുന്നേരവും. രണ്ട് ചിത്രങ്ങളും കഴിഞ്ഞ വര്‍ഷം നാസ പുറത്തു വിട്ടിരുന്നു.

ഇവിടെ, സൂര്യന്‍ ചെറുതായി കാണപ്പെടുന്നു, കാരണം ഇത് ഭൂമിയേക്കാള്‍ ചൊവ്വയില്‍ നിന്ന് വളരെ അകലെയാണ് സൂര്യന്‍. അതിനാല്‍ നമ്മുടെ ഗ്രഹത്തില്‍ കാണുന്നതിന്റെ മൂന്നില്‍ രണ്ട് വലുപ്പമേ ഇതിനുള്ളു.
 

Follow Us:
Download App:
  • android
  • ios