റോമിലെ വെർച്വൽ ടെലിസ്‌കോപ്പ് പ്രോജക്റ്റ് ഭൂമിയോട് അടുത്ത് വരുന്ന ഛിന്നഗ്രഹത്തിന്റെ ലൈവ് സ്ട്രീം ചെയ്യും.

ന്യൂയോര്‍ക്ക്: മെയ് 27ന് ഭൂമിക്ക് അടുത്തുകൂടി കടന്നുപോകുന്ന ഏറ്റവും വലിയ ഛിന്നഗ്രഹത്തിന്‍റെ വാര്‍ത്ത ശാസ്ത്രലോകത്ത് കൗതുകം ഉണ്ടാക്കുകയാണ്. ഛിന്നഗ്രഹം 1989 JA മെയ് 27 ന് ഭൂമിക്ക് അടുത്തുകൂടി കടന്നുപോകുമെന്ന് നാസയുടെ സെന്‍റര്‍ ഫോര്‍ എര്‍ത്ത് ഒബ്ജക്റ്റ് സ്റ്റഡീസ് പറയുന്നത്. ഭൂമിയില്‍ നിന്നും 40,24,182 കിലോമീറ്റർ അടുത്തായാണ് ഇത് കടന്നുപോകുക. 

മണിക്കൂറിൽ 47,232 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കുന്ന ഈ ഛിന്നഗ്രഹത്തിന്. പറക്കുന്നതിനിടയിൽ വളരെ സാമീപ്യമുള്ളതിനാൽ ഛിന്നഗ്രഹം ഗ്രഹത്തിന് ഏകദേശം രണ്ട് കിലോമീറ്റർ വീതിയുണ്ട്. എംപയർ സ്റ്റേറ്റ് ബിൽഡിങ്ങിന്റെ നാലിരട്ടി വലുപ്പം കാണും ഇതെന്നാണ് നാസ പറയുന്നത്. ഭൂമിയും ചന്ദ്രനും തമ്മിലുള്ള ശരാശരി ദൂരത്തിന്റെ പത്തിരട്ടിയോ ദൂരത്തുകൂടെയാണ് ഛിന്നഗ്രഹം കടന്നുപോകുക എന്നാണ് നാസയുടെ പ്രവചനത്തില്‍ നിന്നും മനസിലാക്കുന്നത്. 

റോമിലെ വെർച്വൽ ടെലിസ്‌കോപ്പ് പ്രോജക്റ്റ് ഭൂമിയോട് അടുത്ത് വരുന്ന ഛിന്നഗ്രഹത്തിന്റെ ലൈവ് സ്ട്രീം ചെയ്യും.ഇന്ത്യൻ സമയം ഏതാണ്ട് വൈകീട്ട് 7.56ഓടെ ഛിന്നഗ്രഹത്തെ കാണാനാകുമെന്നാണ് വാന നിരീക്ഷകര്‍ പറയുന്നത്. ഇതിന്‍റെ യൂട്യൂബ് ലൈവ് സ്ട്രീംമിഗ് ലഭിക്കും. 
അടുത്ത തവണ ഛിന്നഗ്രഹം ഭൂമിയോട് അടുത്ത് വരുന്നത് 2055 ജൂൺ 23 ന് ആയിരിക്കും. ആ സമയത്ത് ഭൂമിയും ചന്ദ്രനും തമ്മിലുള്ള ദൂരത്തിന്റെ എഴുപത് മടങ്ങ് കൂടുതൽ ദൂരെയായിരിക്കും ഛിന്നഗ്രഹം. 

അതേ സമയം ഇത്തരം ഭൂമിക്ക് അടുത്ത് വരുന്ന വസ്തുക്കളെ നിരീക്ഷിക്കുന്ന സെന്‍റര്‍ ഫോര്‍ എര്‍ത്ത് ഒബ്ജക്റ്റ് സ്റ്റഡീസിന്‍റെ പട്ടികപ്പെടുത്തല്‍ പ്രകാരം 1989 JA 'അപകട സാധ്യതയുള്ള' ഗണത്തിലാണ് പെടുത്തിയിരിക്കുന്നത്. ഈ ഛിന്നഗ്രഹത്തിന്‍റെ പാതമാറിയാല്‍ ഭൂമിയില്‍ വന്‍ നാശനഷ്ടം ഉണ്ടാക്കും എന്നതിനാലാണ് ഇതിനെ ഇത്തരത്തില്‍ പട്ടികപ്പെടുത്തുന്നത്. 

1996 ലാണ് ഇതിനു മുൻപ് ഭൂമിക്കടുത്തുകൂടി ഈ ഛിന്നഗ്രഹം കടന്നുപോയത്. അന്ന് ഭൂമിയുടെ നാല് ദശലക്ഷം കിലോമീറ്റർ അകലെക്കൂടിയായിരുന്നു ഇതിന്റെ സഞ്ചാരം.

അന്യ​ഗ്രഹജീവികളെ ആകർഷിക്കാൻ മനുഷ്യരുടെ ന​ഗ്നചിത്രങ്ങൾ ബഹിരാകാശത്തേക്ക്, പദ്ധതിയുമായി നാസ

പൊടുന്നനെ എവിടുന്നാണ് മാധ്യമങ്ങളില്‍ കുറേ 'അന്യഗ്രഹ ജീവി' കഥകള്‍ വന്നത്.!