തലച്ചോറിൽ വൈദ്യുത ഉത്തേജനം നൽകിയാൽ മതി; നട്ടെല്ലിന് പരിക്കുള്ളയാൾക്ക് സിംപിളായി നടക്കാമെന്ന് പഠനങ്ങൾ

നട്ടെല്ലിന് പരിക്കേറ്റയാൾക്ക് എളുപ്പത്തിൽ നടക്കാൻ സഹായിക്കുന്നതിനായി പുതിയ സാങ്കേതിക വിദ്യ കണ്ടെത്തിയിരിക്കുകയാണ് ശാസ്ത്ര ലോകം. തലച്ചോറിന്റെ ഒരു പ്രത്യേക ഭാ​ഗത്തേക്ക് വൈദ്യുത ഉത്തേജനം നൽകിയാണ് ഇത് സാധ്യമാകുന്നത്. 

new studies says that brain stimulation can help people walk with injuries in spinal cord

പാരിസ് : തലച്ചോറിന്റെ ഒരു പ്രത്യേക ഭാ​ഗത്തേക്ക് വൈദ്യുത ഉത്തേജനം നൽകുന്നത്, സുഷുമ്നാ നാഡിക്ക് പരിക്കേറ്റ ആളുകളെ എളുപ്പത്തിൽ നടക്കാൻ സഹായിച്ചേക്കാമെന്ന് ഒരു കൂട്ടം ശാസ്ത്രജ്ഞർ. ഇത്തരത്തിൽ പരിക്കേറ്റ ഒരാൾ കോണിപ്പടികൾ ഇറങ്ങാനുള്ള ഭയത്തെ എങ്ങനെ മറികടന്നുവെന്ന് വിവരിച്ചാണ് പഠന റിപ്പോർട്ട് ജേണലിൽ പ്രസിദ്ധീകരിച്ചിരിക്കുന്നത്. തലച്ചോറും സുഷുമ്നാ നാഡിയും തമ്മിലുള്ള ബന്ധം പൂർണമായും അറ്റുപോകാത്തവർക്കും കാലുകൾ ഇപ്പോഴും ചെറിയ തോതിൽ എങ്കിലും ചലിപ്പിക്കാൻ കഴിയുന്നവർക്കുമാണ് പുതിയ സാങ്കേതിക വിദ്യ സഹായകമാകുക. ഇതിനായുളള സാങ്കേതികവിദ്യയും ശാസ്ത്രജ്ഞർ വികസിപ്പിച്ചെടുത്തിട്ടുണ്ടെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു. 

സ്വിറ്റ്സർലാൻഡിൽ നിന്നുള്ള ​ഗവേഷണ സംഘമാണ് പുതിയ കണ്ടെത്തലിനു പിന്നിൽ. സുഷുമ്നാ നാഡികൾക്കുണ്ടാകുന്ന ക്ഷതങ്ങൾ മാറാൻ തലച്ചോറിലെ ഏത് മേഖലയാണ് സഹായിക്കുന്നത് എന്നതായിരുന്നു ​ഗവേഷണത്തിന്റെ ആദ്യപടി. ഇങ്ങനെ പരിക്കേറ്റ എലികളുടെ ബ്രെയിൻ ആക്ടിവിറ്റി പരിശോധിച്ചു.

ഈ പരിക്കുകളുള്ള എലികളുടെ മസ്തിഷ്ക പ്രവർത്തനം മാപ്പ് ചെയ്യുന്നതിന് 3D ഇമേജിംഗ് ടെക്നിക്ക് സാങ്കേതിക വി​ദ്യയാണ് ഉപയോ​ഗിച്ചത്. ഉത്തരം മസ്തിഷ്കത്തിലെ ഹൈപ്പോതലാമസ് ആണെന്നും ഹൈപ്പോതലാമസിൽ ഉത്തേജനം, ആഹാരം, പ്രചോദനം എന്നിവ റെ​ഗുലേറ്റ് ചെയ്യപ്പെടുന്നുവെന്നും കണ്ടെത്തി. 

ആദ്യം എലികളിൽ സംഘടിപ്പിച്ച പരീക്ഷണങ്ങൾക്കു ശേഷം കണ്ടെത്തലുകൾ ഉറപ്പിക്കുന്നതിനായി വുൾഫ്ഗാംഗ് ജെയ്ഗർ  എന്ന 54 വയസുള്ള പുരുഷനിലും ജെയ്‌ഗർ എന്ന സ്ത്രീയിലും പരീക്ഷിച്ചു. രോ​ഗികൾക്ക് ആവശ്യമുള്ളപ്പോഴെല്ലാം വൈദ്യുത പ്രവാഹം ഉണ്ടാക്കുന്ന ഓണാക്കാനാകും. സ്വന്തമായി നടക്കാനും കോണിപ്പടികൾ ഉൾപ്പെടെ കയറാനുമാകുമെന്ന് ശാസ്ത്രജ്ഞർ പറയുന്നു. 

14000ത്തിലേറെ സാറ്റ്‌ലൈറ്റുകള്‍, 120 ദശലക്ഷം അവശിഷ്ടങ്ങള്‍; ബഹിരാകാശത്ത് ആശങ്കയുടെ ട്രാഫിക് ജാം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം 

Latest Videos
Follow Us:
Download App:
  • android
  • ios