അന്റാര്‍ട്ടിക്കയ്ക്ക് മുകളിലുള്ള ഓസോണ്‍ ദ്വാരം 2020 ലെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തി, ഇത് സമീപകാലത്തെ ഏറ്റവും വലിയ ദ്വാരങ്ങളിലൊന്നാണെന്നും ജാഗ്രതയോടെ സ്ഥിതിഗതികള്‍ വീക്ഷിക്കുകയാണെന്നും ശാസ്ത്രലോകം മുന്നറിയിപ്പ് നല്‍കുന്നു. 

കണ്ടെത്തല്‍ വലിയ ഭയാകനകമായ അവസ്ഥയിലാണെന്നും ഇതു മാനവലോകത്തിനു വലിയ ഹാനികരമാവുമെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു. അന്റാര്‍ട്ടിക്കന്‍ ഭൂഖണ്ഡത്തില്‍ ഓസോണ്‍ കുറയുന്നത് ആദ്യമായി കണ്ടെത്തിയത് 1985 ലാണ്. കഴിഞ്ഞ 35 വര്‍ഷമായി ദ്വാരം ചുരുക്കാന്‍ ശ്രമിക്കാനായി വിവിധ നടപടികള്‍ ശാസ്ത്രജ്ഞര്‍ ആരംഭിച്ചിരുന്നു. എല്ലാ ഓഗസ്റ്റിലും, അന്റാര്‍ട്ടിക്ക് വസന്തത്തിന്റെ തുടക്കത്തില്‍, ഓസോണ്‍ ദ്വാരം വളരാന്‍ തുടങ്ങുകയും ഒക്ടോബറില്‍ അതിന്റെ ഉന്നതിയിലെത്തുകയും ചെയ്യുന്നു.

2020 ല്‍, ഈ ദ്വാരം അതിന്റെ പരമാവധി വലുപ്പത്തില്‍ എത്തിയിട്ടുണ്ടെന്നും ഇത് 'കഴിഞ്ഞ പതിനഞ്ച് വര്‍ഷത്തിനിടയിലെ ഏറ്റവും വിസ്താരമേറിയതാണെന്നും' ഗവേഷകര്‍ പറയുന്നു. യൂറോപ്യന്‍ കോപ്പര്‍നിക്കസ് അറ്റ്‌മോസ്ഫിയര്‍ മോണിറ്ററിംഗ് സര്‍വീസിലെ (സിഎഎംഎസ്) ഗവേഷകര്‍ സാറ്റലൈറ്റ് ഡാറ്റ ഉപയോഗിച്ച് ദിവസവും ദ്വാരം മോണിറ്റര്‍ ചെയ്യുമ്പോഴാണ് ഈ ഭയാനകമായ വിവരം മനസ്സിലാക്കിയത്. ''ഓരോ വര്‍ഷവും ഓസോണ്‍ ദ്വാരങ്ങള്‍ എത്രത്തോളം വികസിക്കുന്നു എന്നതിന് വളരെയധികം വ്യതിയാനങ്ങളുണ്ട്,'' CAMS ഡയറക്ടര്‍ വിന്‍സെന്റ്-ഹെന്റി പ്യൂച്ച് പറയുന്നു. കഴിഞ്ഞ ആഴ്ച്ചകളില്‍ സൂര്യപ്രകാശം ദക്ഷിണധ്രുവത്തിലേക്ക് മടങ്ങിയെത്തിയതോടെ പ്രദേശത്ത് ഓസോണ്‍ കുറയുന്നത് തുടര്‍ന്നു. 2019-ല്‍ ഓസോണ്‍ ദ്വാരം അസാധാരണമാംവിധം കുറഞ്ഞെന്നും താരതമ്യേന വലിയ തോതിലുള്ള ഓസോണ്‍ കുറയുന്നതിലൂടെ ഈ വര്‍ഷം ഇതു തുടരുകയാണെന്നും പ്യൂച്ച് കൂട്ടിച്ചേര്‍ത്തു.

ഓസോണ്‍ നശിപ്പിക്കുന്ന ഹാലോകാര്‍ബണുകളുടെ നിയന്ത്രണങ്ങള്‍ 1987 ല്‍ മോണ്‍ട്രിയല്‍ പ്രോട്ടോക്കോള്‍ വഴി അവതരിപ്പിച്ചതുമുതല്‍, ഈ പ്രതിസന്ധിയില്‍ നിന്നും സാവധാനം മടങ്ങി വരികയാണെന്ന് വിദഗ്ദ്ധര്‍ക്ക് ഉറപ്പുണ്ട്. ഓരോ വര്‍ഷവും ഈ സമയത്ത്, അന്റാര്‍ട്ടിക്ക അതിന്റെ വേനല്‍ക്കാലത്തിലേക്ക് പ്രവേശിക്കുകയും സ്ട്രാറ്റോസ്ഫിയറിലെ താപനില ഉയരാന്‍ തുടങ്ങുകയും ചെയ്യുമ്പോഴാണ് ഈ പ്രതിഭാസം സംഭവിക്കുന്നത്.

ഓസോണ്‍ കുറയുന്നത് വളരെ തണുത്ത താപനിലയെ ആശ്രയിച്ചിരിക്കുന്നു -78 ഡിഗ്രി സെല്‍ഷ്യസിന് മാത്രമേ ധ്രുവീയ സ്ട്രാറ്റോസ്‌ഫെറിക് മേഘങ്ങള്‍ എന്ന് വിളിക്കപ്പെടുന്ന ഒരു പ്രത്യേക തരം മേഘത്തിന് രൂപം നല്‍കാന്‍ കഴിയൂ. ഈ തണുത്ത മേഘങ്ങളില്‍ ഐസ് പരലുകള്‍ അടങ്ങിയിരിക്കുന്നു, അത് നിഷ്‌ക്രിയ രാസവസ്തുക്കളെ റിയാക്ടീവ് സംയുക്തങ്ങളാക്കി ഓസോണിനെ നശിപ്പിക്കുന്നു. ക്ലോറിന്‍, ബ്രോമിന്‍ എന്നിവ അടങ്ങിയ പദാര്‍ത്ഥങ്ങള്‍ ദക്ഷിണധ്രുവത്തിന് മുകളില്‍ ചുറ്റിത്തിരിയുന്ന തണുത്ത ചുഴിയില്‍ രാസപരമായി സജീവമാകുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ അവസാനത്തില്‍ സിഎഫ്സി, എച്ച്സിഎഫ്സി തുടങ്ങിയ ഹാലോകാര്‍ബണുകള്‍ പതിവായി ശീതീകരണമായി ഉപയോഗിച്ചിരുന്നപ്പോള്‍ ഇവ വലിയ തോതില്‍ ഉല്‍പാദിപ്പിക്കപ്പെട്ടു.

മൂന്ന് ഓക്‌സിജന്‍ ആറ്റങ്ങളാല്‍ നിര്‍മ്മിച്ച ഒരു സംയുക്തമാണ് ഓസോണ്‍, ഇത് അന്തരീക്ഷത്തില്‍ ഉയര്‍ന്ന അളവില്‍ സ്വാഭാവികമായി സംഭവിക്കുന്നു. കഴിക്കുമ്പോള്‍ ഇത് മനുഷ്യര്‍ക്ക് വിഷമാണ്, പക്ഷേ ഭൂമിയുടെ ഉപരിതലത്തില്‍ നിന്ന് പത്ത് മൈല്‍ വരെ ഉയരത്തില്‍, സൂര്യന്‍ പുറന്തള്ളുന്ന ദോഷകരമായ അള്‍ട്രാവയലറ്റ് രശ്മികളില്‍ നിന്ന് ഇത് നമ്മെ സംരക്ഷിക്കുന്നു. ഭൂമിയുടെ ഉപരിതലത്തില്‍ എത്തുന്ന അള്‍ട്രാവയലറ്റ് വികിരണത്തിന്റെ അളവിലും അന്തരീക്ഷത്തിലെ മേഘങ്ങളെയും എയറോസോളുകളെയും ആശ്രയിച്ചിരിക്കുന്നു.