Asianet News MalayalamAsianet News Malayalam

ഹൈപ്പര്‍ സോണിക്ക് മിസൈല്‍ വിജയകരമായി പരീക്ഷിച്ച് അമേരിക്ക

മാ​ർ​ച്ചി​ൽ പ​സ​ഫി​ക് സ​മു​ദ്ര​ത്തി​ലാ​ണ് മി​സൈ​ൽ പ​രീ​ക്ഷ​ണം ന​ട​ത്തി​യ​തെ​ന്നാ​ണ് പ്രതിരോധ വൃത്തങ്ങളെ ഉദ്ധരിച്ച് അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

Pentagon reveals some details of Trump super duper hypersonic missile
Author
Pentagon Building, First Published Jul 18, 2020, 9:58 AM IST

വാ​ഷിം​ഗ്ട​ണ്‍ ഡി​സി: ഹൈപ്പര്‍ സോണിക്ക് മിസൈല്‍ വിജയകരമായി പരീക്ഷിച്ചതായി അമേരിക്ക. ശ​ബ്ദ​ത്തേ​ക്കാ​ൾ 5 മ​ട​ങ്ങ് വേ​ഗ​ത്തി​ൽ സ​ഞ്ച​രി​ക്കു​മെ​ന്നാണ് അമേരിക്കന്‍ പ്രതിരോധ മന്ത്രാലയം പെന്‍റെഗണ്‍ അറിയിച്ചത്. 

മാ​ർ​ച്ചി​ൽ പ​സ​ഫി​ക് സ​മു​ദ്ര​ത്തി​ലാ​ണ് മി​സൈ​ൽ പ​രീ​ക്ഷ​ണം ന​ട​ത്തി​യ​തെ​ന്നാ​ണ് പ്രതിരോധ വൃത്തങ്ങളെ ഉദ്ധരിച്ച് അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. വ​രു​ന്ന നാ​ലു​വ​ർ​ഷ​ത്തി​നു​ള്ളി​ൽ 40 ഹൈ​പ്പ​ർ​സോ​ണി​ക് മി​സൈ​ൽ പ​രീ​ക്ഷ​ണ​ങ്ങ​ൾ കൂ​ടി ന​ട​ത്താ​നാ​ണ് സൈ​ന്യ​ത്തി​ന്‍റെ പ​ദ്ധ​തി​യെ​ന്നും റി​പ്പോ​ർ​ട്ടു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്നു.

നേ​ര​ത്തെ, അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണാ​ൾ​ഡ് ട്രം​പാ​ണ് ഹൈ​പ്പ​ർ സോ​ണി​ക് മി​സൈ​ലു​ക​ൾ ശ​ബ്ദ​ത്തേ​ക്കാ​ൾ 17 ഇ​ര​ട്ടി വേ​ഗ​ത്തി​ൽ സ​ഞ്ച​രി​ക്കു​മെ​ന്ന് പ​റ​ഞ്ഞ​ത്. ട്രംപിന്‍റെ ഭാഷയില്‍ 'സൂപ്പര്‍ ഡൂപ്പര്‍' മിസൈല്‍ എന്നാണ് ഇതിനെ അമേരിക്കന്‍ മാധ്യമങ്ങള്‍ വിശേഷിപ്പിക്കുന്നത്.

ചൈനയും റഷ്യയും സൂപ്പര്‍ സോണിക്ക് ആയുധ പദ്ധതികളുമായി മുന്നോട്ട് പോകുമ്പോഴാണ് അമേരിക്കയുടെ മിസൈലിന്‍റെ വിജയകരമായ പരീക്ഷണം. റഷ്യയും ചൈനയും ഇതിനകം ഇത്തരം മിസൈലുകള്‍ തങ്ങളുടെ സൈനിക ശക്തിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് സൂചന. അതേ സമയം ഇപ്പോള്‍ വിജയിച്ച മിസൈല്‍ സൈന്യത്തിന്‍റെ ഭാഗമാകുവാന്‍ അമേരിക്ക 2023 വരെ കാത്തിരിക്കേണ്ടിവരും എന്നാണ് സിഎന്‍എന്‍ റിപ്പോര്‍ട്ട് പറയുന്നത്.

മണിക്കൂറില്‍ 3,800 മൈല്‍ സഞ്ചരിക്കാന്‍ ശേഷിയുള്ള മിസൈലാണ ഇപ്പോള്‍ അമേരിക്ക പരീക്ഷിച്ചത്. കര, കടല്‍, ആകാശം ഇങ്ങനെ ഏത് പ്രതലത്തിലും വിക്ഷേപിക്കാന്‍ സാധിക്കുന്നതാണ് ഈ മിസൈലുകള്‍.
 

Follow Us:
Download App:
  • android
  • ios