Russia  International Space Station യുക്രൈനെതിരായ റഷ്യന്‍ ആക്രമണത്തിന്‍റെ പുതിയ സാഹചര്യത്തില്‍ വിലക്കിയാല്‍ ഉണ്ടാകുന്ന പ്രത്യാഘാതം ഓര്‍മ്മിപ്പിച്ച് റഷ്യന്‍ ബഹിരാകാശ ഏജന്‍സി തലവന്‍ നേരത്തെയും രംഗത്ത് വന്നിരുന്നു. 

മോസ്കോ: വിവിധ രാജ്യങ്ങള്‍ റഷ്യയ്ക്ക് മുകളില്‍ ഏര്‍പ്പെടുത്തിയ ഉപരോധം പിന്‍വലിച്ചില്ലെങ്കില്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തെ അത് പ്രതികൂലമായി ബാധിക്കുമെന്ന് റഷ്യ. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ (International Space Station) പങ്കാളികളായ രാജ്യങ്ങള്‍ക്ക് എഴുതിയ കത്തിലാണ് റഷ്യയുടെ ഭീഷണി. ഇത്തരത്തില്‍ ഉപരോധം തുടര്‍ന്നാല്‍ അത് അന്താരാഷ്ട്ര നിലയത്തിന്‍റെ നിലനില്‍പ്പിന് ഭീഷണിയാകും എന്നാണ് റഷ്യ പറയുന്നത്.

ശനിയാഴ്ച നടത്തിയ ഒരു ട്വീറ്റില്‍ റഷ്യന്‍ ബഹിരാകാശ ഏജന്‍സിയായ റോസ്‌കോസ്മോസിന്റെ (Roscosmos) മേധാവി ദിമിത്രി റോഗോസ് യുഎസ്എ, കാനഡ, യൂറോപ്പ് എന്നിങ്ങനെ ബഹിരാകാശ സഖ്യ രാജ്യങ്ങള്‍ക്ക് കത്തെഴുതിയതായി അറിയിച്ചു. ഒപ്പം തന്നെ ഇതിനൊപ്പം ഐഎസ്എസ് തകര്‍ന്നാല്‍ ബാധിക്കുന്ന പ്രദേശങ്ങള്‍ അടയാളപ്പെടുത്തിയ ട്വീറ്റ് അടക്കമാണ് ദിമിത്രി റോഗോസിന്‍റെ ട്വീറ്റ്. ഇതില്‍ റഷ്യന്‍ ഭാഗങ്ങള്‍ കുറച്ച് മാത്രമേ വരൂ എന്നത് പ്രത്യേകം സൂചിപ്പിക്കുന്നുണ്ട്. 

Scroll to load tweet…

യുക്രൈനെതിരായ റഷ്യന്‍ ആക്രമണത്തിന്‍റെ പുതിയ സാഹചര്യത്തില്‍ വിലക്കിയാല്‍ ഉണ്ടാകുന്ന പ്രത്യാഘാതം ഓര്‍മ്മിപ്പിച്ച് റഷ്യന്‍ ബഹിരാകാശ ഏജന്‍സി തലവന്‍ നേരത്തെയും രംഗത്ത് വന്നിരുന്നു. ബഹിരാകാശ പദ്ധതികളിലുൾപ്പെടെ സഹകരണം അവസാനിപ്പിച്ചാൽ ഐഎസ്എസിനെ ആരു രക്ഷിക്കും? എന്നാണ് റഷ്യന്‍ ബഹിരാകാശ ഏജന്‍സിയായ റോസ്‌കോസ്മോസിന്റെ മേധാവി ദിമിത്രി റോഗോസ് ഫെബ്രുവരി 27ന് ട്വിറ്ററിലൂടെ ചോദിക്കുന്നത്. 

Scroll to load tweet…

യുഎസ് സ്പേസ് ഏജന്‍സി നായയും റഷ്യന്‍ ഏജന്‍സി റോസ്‌കോസ്മോസും, യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സിയുമാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയം നടത്തിപ്പിലെ പ്രധാനികള്‍. ഇപ്പോള്‍ തന്നെ നാല് അമേരിക്കക്കാരും രണ്ട് റഷ്യക്കാരും ഒരു ജർമ്മൻ ബഹിരാകാശയാത്രികരും ബഹിരാകാശ നിലയത്തിലുണ്ട്. റഷ്യന്‍ സഹകരണം വേണ്ടെന്ന് വച്ചാല്‍ ഉള്ള സ്ഥിതി ഭീകരമായിരിക്കും എന്ന സൂചനയാണ് റഷ്യന്‍ ഏജന്‍സി മേധാവി പുതിയ പ്രസ്താവനയിലൂടെ നടത്തുന്നത്. 

Scroll to load tweet…

‘500 ടൺ ഭാരമുള്ള ഒരു വസ്തു ഇന്ത്യയിലേക്കോ ചൈനയിലേക്കോ വീഴാനുനുള്ള സാധ്യതയുണ്ട്. അത്തരമൊരു സാധ്യത ഉപയോഗിച്ച് അവരെ ഭീഷണിപ്പെടുത്താന്‍ നിങ്ങള്‍ തയ്യാറുണ്ടോ' -ദിമിത്രി റോഗോസ് ട്വിറ്ററിലൂടെ ചോദിക്കുന്നത്. ചിലപ്പോള്‍ അമേരിക്കയിലും ഐഎസ്എസ് പതിക്കാം. ‘നിരുത്തരവാദപരമായി’ പെരുമാറരുതെന്ന് യുഎസിനോട് കഴിഞ്ഞ മാസം ദിമിത്രി റോഗോസ് ആവശ്യപ്പെട്ടിരുന്നു. 

ചൈനീസ് റോക്കറ്റിന്റെ മൂന്ന് ടണ്‍ ഭാരമുള്ള അവശിഷ്ടം പതിച്ചു; ചന്ദ്രനില്‍ വന്‍ഗര്‍ത്തം

ഇന്ത്യന്‍ പതാക മാത്രം അവിടെ വച്ചു; യുഎസ്, യുകെ, ജപ്പാന്‍ കൊറിയ പതാകങ്ങള്‍ നീക്കി റഷ്യ