സ്കൈറൂട്ട് എയറോ സ്പേസിന്റെ വിക്രം 1 വിക്ഷേപണം ജൂലൈ പന്ത്രണ്ടിനും ആഗസ്റ്റ് നാലിനുമിടയിൽ നടക്കും. മിഷൻ ആഗമനിലൂടെ നാല് പേലോഡുകളാണ് സ്കൈറൂട്ട് ബഹിരാകാശത്തേക്ക് കൊണ്ടുപോകുന്നത്.
രാജ്യത്തെ ആദ്യ സ്വകാര്യ ബഹിരാകാശ റോക്കറ്റ് വിക്ഷേപണത്തിനായുള്ള ഒരുക്കങ്ങൾ അവസാനഘട്ടത്തിലേക്ക്. സ്കൈറൂട്ട് എയറോ സ്പേസിന്റെ വിക്രം 1 വിക്ഷേപണം ജൂലൈ പന്ത്രണ്ടിനും ആഗസ്റ്റ് നാലിനുമിടയിൽ തന്നെ നടക്കും. മിഷൻ ആഗമനിലൂടെ നാല് പേലോഡുകളാണ് സ്കൈറൂട്ട് ബഹിരാകാശത്തേക്ക് കൊണ്ടുപോകുന്നത്.
ബെംഗളൂരു ആസ്ഥാനമായ സ്റ്റാർട്ടപ്പ് ഗ്രഹാ സ്പേസിന്റെ സോളാരസ് എസ് ത്രീ, മറ്റൊരു സ്റ്റാർട്ടപ്പ് കോസ്മോവേഴ്സ് സ്പേസിന്റെ എംബ്രേസ് എന്ന ബഹിരാകാശ റോബോ കൈ, സ്കൈറൂട്ടിന്റെ സ്വന്തം സ്കോപ്പ് സാറ്റ് എന്നിവയാണ് അതിൽ പ്രധാനികൾ. ജർമ്മൻ കമ്പനി ഡിക്യൂബ്ഡ് സ്പേസിന്റെ ചെറു സാങ്കേതികവിദ്യ പരീക്ഷണവും ദൗത്യത്തിന്‍റെ ഭാഗമാണ്. അതിന് പുറമേ വിക്രം സാരാഭായ്‍യുടെയും സി വി രാമന്റെയും ഡോ. എപിജെ അബ്ദുൾ കലാമിന്റെയും ഇത്തിരിക്കുഞ്ഞൻ പ്രതിമകളും ബഹാരാകാശത്തേേക്ക് അയക്കുന്നുണ്ട്. അജയ് കുമാർ മട്ടേവാഡയുടെ കലാസൃഷ്ടികളെയാണ് ആദരസൂചകമായി ദൗത്യത്തിൽ ഉൾപ്പെടുത്തിയത്. ഒരു അരിമണിയേക്കാൾ ചെറുതാണ് ശിൽപ്പങ്ങൾ.
