Asianet News MalayalamAsianet News Malayalam

-263 ഡിഗ്രിയില്‍ തണുപ്പിച്ചാല്‍ ജലത്തിന് എന്ത് സംഭവിക്കും; ആ അത്ഭുതം കണ്ടെത്തി ശാസ്ത്രം

പുതിയ ഗവേഷണങ്ങൾ ഈ സൂപ്പർ മോളിക്യൂളുകളുടെ രൂപങ്ങളെക്കുറിച്ചും ഓരോ ദ്രാവകത്തിന്റെയും സ്വഭാവത്തെക്കുറിച്ചും  എന്താണ് പറയുന്നത് എന്നതിലേക്ക് വെളിച്ചം വീശിന്നുവെന്നാണ് ഐഎഫ്എല്‍ സയന്‍സ് ലേഖനത്തില്‍ പറയുന്നത്.

Water Becomes Two Liquids When Supercooled in minus 263 degree celsius
Author
Birmingham, First Published Aug 24, 2022, 11:11 AM IST

ലണ്ടന്‍: സൂപ്പര്‍ കൂള്‍ അവസ്ഥയില്‍ ജലം ഖരാവസ്ഥയില്‍ നിന്നും വ്യത്യസ്തമായ രണ്ട് ദ്രവ്യ അവസ്ഥയിലേക്ക് മാറുന്നുവെന്ന് പഠനം. നേച്ചർ ഫിസിക്സിലെ ഒരു പുതിയ പേപ്പറിലാണ് പുതിയ ഗവേഷണ ഫലങ്ങള്‍ ഉള്ളത്. വളരെ വ്യത്യസ്തമായ സാന്ദ്രതകളുള്ള പ്രത്യേക ദ്രാവകങ്ങളിലേക്ക് ജലം -263 ഡിഗ്രി സെലഷ്യസില്‍ മാറുന്നുവെന്നാണ് പഠനം പറയുന്നത്. 

പുതിയ ഗവേഷണങ്ങൾ ഈ സൂപ്പർ മോളിക്യൂളുകളുടെ രൂപങ്ങളെക്കുറിച്ചും ഓരോ ദ്രാവകത്തിന്റെയും സ്വഭാവത്തെക്കുറിച്ചും  എന്താണ് പറയുന്നത് എന്നതിലേക്ക് വെളിച്ചം വീശിന്നുവെന്നാണ് ഐഎഫ്എല്‍ സയന്‍സ് ലേഖനത്തില്‍ പറയുന്നത്.

ജലം വളരെ താഴ്ന്ന താപനിലയില് രണ്ട് ദ്രാവക ഘട്ടങ്ങള്‍ ആയേക്കാം എന്ന ആശയം 30 വർഷം മുമ്പ് നിർദ്ദേശിച്ചതാണ്, എന്നാൽ അക്കാലത്ത് അത് തെളിയിക്കാൻ കഴിഞ്ഞില്ല. രണ്ട് വർഷം മുമ്പ്, കമ്പ്യൂട്ടര്‍ മോഡലിംഗിലൂടെ ഇത് സാധ്യമാക്കിയിരിക്കുകയാണെന്ന് നേച്ചർ ഫിസിക്സിലെ ലേഖനം പറയുന്നു. എന്നിരുന്നാലും, കമ്പ്യൂട്ടര്‍ മോഡലയതിനാല്‍ ഈ ഘട്ടങ്ങളിൽ വെള്ളം എങ്ങനെ ക്രമീകരിച്ചിരിക്കുന്നു എന്നതിന്റെ വിശദാംശങ്ങൾ അവ്യക്തമായി തുടർന്നു.

 പൂജ്യം ഡിഗ്രിയിലെത്തുമ്പോള്‍ ജലം മഞ്ഞുകട്ടയായി മാറുന്നത്. പിന്നീട് ഈ താപനില -263 ഡിഗ്രി സെല്‍ഷ്യസ് വരെയാക്കുമ്പോള്‍ എന്തു സംഭവിക്കുമെന്നായിരുന്നു ഗവേഷകര്‍ നോക്കിയത്.  അങ്ങേയറ്റത്തെ തണുപ്പുള്ള ഈ ദ്രവജലം ഉയര്‍ന്ന സാന്ദ്രതയിലും താഴ്ന്ന സാന്ദ്രതയിലും കാണപ്പെടുന്നുവെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഒരേ രീതിയിലാണ് നിര്‍മിക്കപ്പെടുന്നതെങ്കിലും തന്മാത്രകളുടെ വിന്യാസത്തിലുള്ള വ്യത്യാസമാണ് ഈ രണ്ട് ദ്രവരൂപങ്ങള്‍ ജലത്തിന് നല്‍കുന്നത്. 

ഉയര്‍ന്ന സാന്ദ്രതയുള്ള ജലത്തില്‍ തന്മാത്രകള്‍ രണ്ട് വളയങ്ങള്‍ പരസ്പരം ഉള്ളിലൂടെ കടന്നു പോയ രൂപത്തിലായിരിക്കും. എന്നാല്‍ താഴ്ന്ന സാന്ദ്രതയുള്ള ജല തന്മാത്രകളില്‍ വളയങ്ങള്‍ക്കിടയില്‍ ഈ കെട്ടുപാടുണ്ടാവില്ല.  ബര്‍മിംങ്ഹാം സര്‍വകലാശാലയിലെ ഗവേഷക സംഘമാണ് ഇത് ഈ ഗവേഷണത്തിന് പിന്നില്‍. 

"ജലത്തിന്റെ ഈ കൊളോയ്ഡൽ മോഡൽ തന്മാത്രാ ജലത്തിലേക്ക് വളരെ സൂക്ഷ്മമായ ഒരു പഠനത്തിന് അവസരം നല്‍കുന്നു, കൂടാതെ രണ്ട് ദ്രാവകങ്ങളുടെ  അവസ്ഥ ജലം സംബന്ധിച്ച കൂടുതല്‍ രഹസ്യങ്ങൾ അനാവരണം ചെയ്യാൻ ഞങ്ങളെ പ്രാപ്തരാക്കുന്നു," ബർമിംഗ്ഹാം സർവകലാശാലയിലെ ഗവേഷണത്തിന് നേതൃത്വം നല്‍കിയ സംഘത്തിലെ ഡോ.ദ്വൈപായൻ ചക്രബർത്തി പറഞ്ഞു.

"ജലം ഒന്നിനുപുറകെ ഒന്നായി അതിന്‍റെ രഹസ്യങ്ങൾ വെളിപ്പെടുത്തുന്നു! നമുക്ക് ദ്രാവകത്തിനുള്ളിൽ നോക്കാനും ജല തന്മാത്രകളുടെ നൃത്തവും അവ മിന്നിമറയുന്ന രീതിയും പങ്കാളികളെ കൈമാറുന്ന രീതിയും നിരീക്ഷിക്കുകയും ഹൈഡ്രജൻ ബോണ്ട് പുനഃക്രമീകരിക്കുകയും ചെയ്താൽ അത് എത്ര മനോഹരമായിരിക്കുമെന്ന് സ്വപ്നം കാണുക. ഞങ്ങൾ നിർദ്ദേശിക്കുന്ന വെള്ളത്തിനായുള്ള കൊളോയ്ഡൽ മാതൃകയുടെ സാക്ഷാത്കാരത്തിന് ഈ സ്വപ്നം യാഥാർത്ഥ്യമാക്കാൻ കഴിയും," രണ്ട് ഘട്ടങ്ങൾ പ്രവചിക്കുന്ന യഥാർത്ഥ പേപ്പറിന്റെ രചയിതാക്കളിൽ ഒരാളായ സപിയൻസ യൂണിവേഴ്‌സിറ്റാ ഡി റോമയുടെ പ്രൊഫസർ ഫ്രാൻസെസ്കോ സിയോർട്ടിനോ പുതിയ പഠനം സംബന്ധിച്ച് സംസാരിച്ചു. 

മിന്റ് മിഠായിയുടെ തണുപ്പിന് കാരണമെന്താണ്?

സൂര്യൻ മധ്യവയസിലെത്തി, ഇനി എത്രകാലം! ആയുസ് കണക്കാക്കാൻ ജ്യോതിശാസ്ത്രജ്ഞര്‍

Follow Us:
Download App:
  • android
  • ios