Asianet News MalayalamAsianet News Malayalam

3ഡി പ്രിന്‍റ് ചെയ്ത ലോകത്തെ ആദ്യത്തെ ഉരുക്കുപാലം തുറന്നു

പ്രിന്റിംഗ് പൂര്‍ത്തിയായ പാലത്തില്‍ ഘടിപ്പിച്ചിട്ടുള്ള ഒരു ഡസനിലധികം സെന്‍സറുകള്‍ ആളുകള്‍ കടന്നുപോകുമ്പോള്‍ കാലാവസ്ഥയിലുണ്ടാകുന്ന ആഘാതം, ചലനം, വൈബ്രേഷന്‍, താപനില എന്നിവ നിരീക്ഷിക്കും. ഈ ഡാറ്റ ബ്രിഡ്ജിന്റെ ഡിജിറ്റല്‍ മോഡലിലേക്ക് നല്‍കും.

Worlds first 3D printed steel bridge opens in Amsterdam
Author
Amsterdam, First Published Jul 17, 2021, 8:45 PM IST

3 ഡി പ്രിന്‍റില്‍ തയ്യാറാക്കിയ ആദ്യത്തെ ഉരുക്ക് പാലം നെതര്‍ലാന്‍ഡിലെ ആംസ്റ്റര്‍ഡാമില്‍ തുറന്നു. വെല്‍ഡിംഗ് ടോര്‍ച്ചുകള്‍ ഉപയോഗിച്ച് റോബോട്ടിക് ഉപകരണങ്ങള്‍ കൊണ്ടാണ് ഇത് സൃഷ്ടിച്ചത്. 4500 കിലോഗ്രാം സ്‌റ്റെയിന്‍ലെസ് സ്റ്റീല്‍ ഉപയോഗിച്ചാണ് നിര്‍മ്മിച്ചിരിക്കുന്നത്. റോബോട്ടുകള്‍ നിര്‍മ്മിച്ച 12 മീറ്റര്‍ നീളമുള്ള ഇതിന്റെ പൂര്‍ത്തീകരണത്തിന് ആറുമാസമെടുത്തു. കഴിഞ്ഞയാഴ്ച സെന്‍ട്രല്‍ ആംസ്റ്റര്‍ഡാമിലെ ഡെസിഡ്ജ്‌സ് അച്ചര്‍ബര്‍ഗ്വാള്‍ കനാലിന് മുകളിലൂടെയാണ് ഇത് എത്തിച്ചത്, ഇത് ഇപ്പോള്‍ കാല്‍നടയാത്രക്കാര്‍ക്കും സൈക്കിള്‍ യാത്രക്കാര്‍ക്കും തുറന്നിരിക്കുന്നു.

പ്രിന്റിംഗ് പൂര്‍ത്തിയായ പാലത്തില്‍ ഘടിപ്പിച്ചിട്ടുള്ള ഒരു ഡസനിലധികം സെന്‍സറുകള്‍ ആളുകള്‍ കടന്നുപോകുമ്പോള്‍ കാലാവസ്ഥയിലുണ്ടാകുന്ന ആഘാതം, ചലനം, വൈബ്രേഷന്‍, താപനില എന്നിവ നിരീക്ഷിക്കും. ഈ ഡാറ്റ ബ്രിഡ്ജിന്റെ ഡിജിറ്റല്‍ മോഡലിലേക്ക് നല്‍കും. മെറ്റീരിയലിന്റെ സവിശേഷതകള്‍ പഠിക്കാന്‍ എഞ്ചിനീയര്‍മാര്‍ ഈ മോഡല്‍ ഉപയോഗിക്കുകയും അറ്റകുറ്റപ്പണി അല്ലെങ്കില്‍ പരിഷ്‌ക്കരണം ആവശ്യമാണെന്ന് സൂചിപ്പിക്കുന്ന ഡാറ്റയിലെ ഏതെങ്കിലും ട്രെന്‍ഡുകള്‍ കണ്ടെത്തുന്നതിന് മെഷീന്‍ ലേണിംഗ് ഉപയോഗിക്കുകയും ചെയ്യും. വലുതും സങ്കീര്‍ണ്ണവുമായ കെട്ടിട നിര്‍മ്മാണ പ്രോജക്റ്റുകള്‍ക്കായി 3ഡി പ്രിന്റഡ് സ്റ്റീല്‍ എങ്ങനെ ഉപയോഗിക്കാമെന്ന് മനസ്സിലാക്കാന്‍ ഡിസൈനര്‍മാരെ ഇത് സഹായിക്കുമെന്ന് അവര്‍ പ്രതീക്ഷിക്കുന്നു.

കേംബ്രിഡ്ജ് സര്‍വകലാശാലയിലെ മാര്‍ക്ക് ഗിരോലാമി, ലണ്ടനിലെ അലന്‍ ട്യൂറിംഗ് ഇന്‍സ്റ്റിറ്റിയൂട്ടിലെ ഒരു ടീമും ഡിജിറ്റല്‍ മോഡലില്‍ പ്രവര്‍ത്തിക്കുന്നു. ബ്രിഡ്ജിന് ഉണ്ടാകാനിടയുള്ള തകരാറുകളെക്കുറിച്ചു നേരത്തെ മുന്നറിയിപ്പ് നല്‍കാന്‍ ഇതിനു കഴിയും. നിരന്തരമായ ഡാറ്റ ഫീഡ്ബാക്കിന് ഇതു തടയാന്‍ കഴിഞ്ഞേക്കും, അദ്ദേഹം പറയുന്നു.

Read More: ഫുട്ബോളും ജേഴ്‌സിയും കൊണ്ട് മെസിയുടെ ത്രിമാന രൂപം; മധുരക്കോപ്പയ്‌ക്ക് ഡാവിഞ്ചി സുരേഷ് സ്റ്റൈല്‍ ആഘോഷം

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios