Asianet News MalayalamAsianet News Malayalam

ഒരു മധുരനാരങ്ങയുടെ വലിപ്പം, ഗിന്നസ് ലോക റെക്കോര്‍ഡ് നേടി ഈ മൂത്രത്തിലെ കല്ല്

62കാരനായ വിരമിച്ച സൈനികനില്‍ നിന്നാണ് ഈ മൂത്രത്തിലെ കല്ല് നീക്കിയത്. സാധാരണ പുരുഷന്‍റെ കിഡ്നിയുടെ അഞ്ചിരട്ടി വലിപ്പമാണ് ഈ കല്ലിനുള്ളത്.

worlds largest kidney stone removed in srilanka etj
Author
First Published Jun 15, 2023, 1:55 PM IST

കൊളംബോ: ശ്രീലങ്കയിലെ സൈനിക ആശുപത്രിയില്‍ അടുത്തിടെ നടന്ന ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തത് ലോകത്തില്‍ ഇതുവരെ കണ്ടെത്തിയതിലെ ഏറ്റവും വലിയ മൂത്രക്കല്ല്. ചെറിയ മധുരനാരങ്ങയുടെ വലുപ്പമുള്ള മൂത്രത്തിലെ കല്ലാണ് ജൂണ്‍ 1 ന് നടന്ന ശസ്ത്രക്രിയയിലൂടെ നീക്കിയത്. 13.372 സെന്‍റിമീറ്റര്‍ നീളവും 801 ഗ്രാം ഭാരവുമാണ് ഈ മൂത്രത്തിലെ കല്ലിനുള്ളത്. 62കാരനായ വിരമിച്ച സൈനികനില്‍ നിന്നാണ് ഈ മൂത്രത്തിലെ കല്ല് നീക്കിയത്. സാധാരണ പുരുഷന്‍റെ കിഡ്നിയുടെ അഞ്ചിരട്ടി വലിപ്പമാണ് ഈ കല്ലിനുള്ളത്. 2020 മുതല്‍ കടുത്ത വയറുവേദന നേരിട്ടിരുന്ന കാനിസ്റ്റസ് എന്ന മുന്‍ സൈനികനെ അടുത്തിടെയാണ് ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയത്. 

2004ല്‍ ഇന്ത്യയില്‍ 13 സെന്‍റിമീറ്റര്‍ നീളമുള്ള മൂത്രത്തിലെ കല്ല് നീക്കം ചെയ്തിരുന്നു. 2008ല്‍ 620 ഗ്രാം ഭാരമുള്ള മൂത്രത്തിലെ കല്ല് പാകിസ്താനില്‍ നീക്കിയിരുന്നു. ഈ റെക്കോര്‍ഡുകളാണ് കൊളംബോയില്‍ നടന്ന ശസ്ത്രക്രിയയില്‍ ഗിന്നസ് ലോക റെക്കോര്‍ഡില്‍ നിന്ന് പുറത്തായത്. ഖര പദാര്‍ത്ഥങ്ങള്‍ കല്ലുകള്‍ പൊലെ  വൃക്കയില്‍ അടിയുന്നതിനാണ് മൂത്രത്തിലെ കല്ലെന്ന് പറയുന്നത്. മൂത്രാശയത്തിലും മൂത്ര സഞ്ചിയിലും ഇവ രൂപപ്പെടാറുണ്ട്. ഇവയുടെ രൂപപ്പെടലില്‍ ജനിതക ഘടകങ്ങള്‍ വരെ കാരണമാകാറുണ്ട്. ശരീരത്തില്‍ ആവശ്യത്തിലധികം സോഡിയെ എത്തുന്നതും വെള്ളം കുടിക്കുന്നതിലെ കുറവും മൂത്രത്തിലെ കല്ലിന് കാരണമാകാറുണ്ട്.

ദിവസേനെ 2.8 ലിറ്റര്‍ വരെ വെള്ളം കുടിക്കുന്നത് മൂത്രത്തിലെ കല്ലിനുള്ള സാധ്യത കുറയ്ക്കുമെന്നാണ് മയോ ക്ലിനിക് നടത്തുന്ന നിരീക്ഷണം. 3 മില്ലിമീറ്ററിലധികം വലുപ്പമുള്ള മൂത്രത്തിലെ കല്ല് നീക്കം ചെയ്യുന്നത് പലപ്പോഴും സങ്കീര്‍ണമാ പ്രക്രിയയിലൂടെയാണ്. ചെറിയ ശസ്ത്രക്രിയയിലൂടെയും ശബ്ദ തരംഗങ്ങള്‍ ഉപയോഗിച്ച് കല്ല് പൊടിക്കുന്നതുമായ മാര്‍ഗങ്ങളും ഇതിനായി ഉപയോഗിച്ച് വരാറുണ്ട്. 2018ല്‍ അമേരിക്കയില്‍ നടന്ന പഠനത്തെ അടിസ്ഥാനമാക്കിയാല്‍ സ്ത്രീകളിലും പുരുഷന്മാരിലും മൂത്രത്തിലെ കല്ല് വര്‍ധിച്ചു വരുന്നുവെന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്. 


ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios