ഡോ. മനോജ് കോലോത്ത് സംവിധാനം ചെയ്ത 'എ നൈഫ് ഇൻ ദി മൂൺ ലൈറ്റ്' എന്ന ഹ്രസ്വചിത്രം പോക്സോ അതിജീവിതയുടെ ജീവിതയാത്രയുടെ കഥ പറയുന്നു. 

സർഗ, സുദേവ് ഘോഷ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഡോ. മനോജ് കോലോത്ത് തിരക്കഥയെഴുതി സംവിധാനം ചെയ്‍ത ഹ്രസ്വ ചിത്രമാണ് എ നൈഫ് ഇൻ ദി മൂൺ ലൈറ്റ്. പോക്സോ അതിജീവിത അവന്തികയുടെ ജീവിതമുന്നേറ്റത്തിൻ്റെ കഥ പറയുന്ന ഈ ചിത്രം രാജ്യത്തിനകത്തും പുറത്തുമുള്ള ചലച്ചിത്രമേളകളിൽ പ്രധാനപ്പെട്ട പുരസ്കാരങ്ങൾ നേടുകയും പതിനെട്ടോളം രാജ്യാന്തര ചലച്ചിത്ര മേളകളിൽ ഒഫിഷ്യൽ സെലക്ഷൻ ലഭിക്കുകയും ചെയ്തിട്ടുണ്ട്.

പെഷാവർ ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ (മികച്ച നടി, മികച്ച നവാഗത സംവിധായകനും സിനിമയും), ഇൻഡോ ദുബൈ ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ (മികച്ച ഇൻ്റർനാഷണൽ ഷോർട്ട് ഫിലിം, മികച്ച ഇന്ത്യൻ ഷോർട്ട് ഫിലിം, മികച്ച നവാഗത സംവിധായകൻ), സൗത്ത് ഫിലിം & ആർട്സ് അക്കാദമി ഫെസ്റ്റിവൽ ചിലി (സാമൂഹിക പ്രസക്തിയുള്ള മികച്ച ചിത്രം, മികച്ച രണ്ടാമത്തെ സിനിമയ്ക്കുള്ള ഓഡിയൻസ് അവാർഡ്, മികച്ച നടി, മികച്ച എഡിറ്റർ, മികച്ച തിരക്കഥ, മികച്ച സംവിധായകനും ഛായാഗ്രാഹകനുമുള്ള പ്രത്യേക പരാമർശം), ഗ്ലോബൽ ഇൻഡി ഫിലിം മേക്കർ അവാർഡ് യുകെ (മികച്ച സിനിമയ്ക്കുള്ള സിൽവർ അവാർഡ്), ഇന്ത്യൻ മൂവി അവാർഡ്സ് കൊൽക്കത്ത (മികച്ച ഇന്ത്യൻ ഷോർട്ട് ഫിലിം), പോർച്ചുഗൽ ഇൻഡി ഫിലിം ഫെസ്റ്റിവൽ പോർച്ചുഗൽ (മികച്ച നടി), ബ്രിഡ്ജ് ഫിലിം ഫെസ്റ്റിവൽ കാനഡ (മികച്ച നടി, മികച്ച വിദേശഭാഷാ സിനിമ), ഗ്രേറ്റ് മെസേജ് ഫിലിം ഫെസ്റ്റിവൽ പൂനെ (മികച്ച നവാഗത സംവിധായകൻ) എന്നിവയാണ് ലഭിച്ച പ്രധാന അംഗീകാരങ്ങൾ.

ഹിഡൻ കളേഴ്സിന്റെ ബാനറിൽ നിർമ്മിച്ച ഈ ചിത്രത്തിൻ്റെ ഛായാഗ്രഹണം ദീപു ദാമോദർ നിർവ്വഹിക്കുന്നു. എഡിറ്റിംങ് രതിൻ രാധാകൃഷ്ണൻ, സംഗീതം പ്രമോദ് ഭാസ്കർ, സൗണ്ട് ഡിസൈൻ വൈശാഖ് ശോഭൻ, സിങ്ക് സൗണ്ട് വിഷ്ണു പ്രമോദ്, സൗണ്ട് മിക്സിംഗ് ബിജു പി ജോസ്, മ്യൂസിക് പ്രൊഡക്ഷൻ നിഹിൽ ജിമ്മി, കളറിസ്റ്റ് പ്രഹ്ലാദ് പുത്തഞ്ചേരി, സൗണ്ട് മിക്സിംഗ്, മ്യൂസിക് പ്രൊഡക്ഷൻ ലാൽ സ്റ്റുഡിയോ കൊച്ചി, എൻഎച്ച് ക്യു കൊച്ചി. ഒക്ടോബർ 26 ന് ബജറ്റ് ലാബ് ഷോർട്ട്സ് എന്ന യൂട്യൂബ് ചാനലിലും തുടർന്ന് കേരള സർക്കാറിൻ്റെ ഒടിടി പ്ലാറ്റ്ഫോമായ സി-സ്പേസിലും സിനിമ റിലീസ് ചെയ്യും. പി ആർ ഒ- എ എസ് ദിനേശ്.

Asianet News Live | Malayalam News Live | Kerala News Live | Breaking News Live | ഏഷ്യാനെറ്റ് ന്യൂസ്