Asianet News MalayalamAsianet News Malayalam

ലോക പരിസ്ഥിതിദിനത്തില്‍ ശ്രദ്ധേയമായി മീഡിയ വില്ലേജിന്റെ ഷോര്‍ട്ട് ഫിലിം

മീഡിയ വില്ലേജ് ടെലിവിഷന്‍ പരിസ്ഥിദിനത്തില്‍ പുറത്തിറക്കിയ ഷോര്‍ട്ട് ഫിലിം ശ്രദ്ധേയമാകുന്നു. പ്രകൃതി എന്ന് പേരിട്ടിരിക്കുന്ന ചിത്രം മനുഷ്യനും പ്രകൃതിയുമായുള്ള ബന്ധം നിലനിര്‍ത്തേണ്ടതിന്റെ പ്രാധാന്യത്തെ വിളിച്ചോതുന്നതാണ്. മീഡിയ വില്ലേജ് ടെലിവിഷന്റെ ബാനറില്‍ ഐറിഷ് ഐസക് മാത്യുവാണ് ചിത്രം തിരക്കഥ എഴുതി സംവിധാനം ചെയ്‍തിരിക്കുന്നത്. ചിത്രത്തിന്റെ കഥ രചിച്ചിരിക്കുന്നതു എബിൻ ഫിലിപ്പാണ്.

a short film by media village
Author
Kochi, First Published Jun 6, 2019, 1:34 PM IST

മീഡിയ വില്ലേജ് ടെലിവിഷന്‍ പരിസ്ഥിദിനത്തില്‍ പുറത്തിറക്കിയ ഷോര്‍ട്ട് ഫിലിം ശ്രദ്ധേയമാകുന്നു. പ്രകൃതി എന്ന് പേരിട്ടിരിക്കുന്ന ചിത്രം മനുഷ്യനും പ്രകൃതിയുമായുള്ള ബന്ധം നിലനിര്‍ത്തേണ്ടതിന്റെ പ്രാധാന്യത്തെ വിളിച്ചോതുന്നതാണ്. മീഡിയ വില്ലേജ് ടെലിവിഷന്റെ ബാനറില്‍ ഐറിഷ് ഐസക് മാത്യുവാണ് ചിത്രം തിരക്കഥ എഴുതി സംവിധാനം ചെയ്‍തിരിക്കുന്നത്. ചിത്രത്തിന്റെ കഥ രചിച്ചിരിക്കുന്നതു എബിൻ ഫിലിപ്പാണ്.

ആധുനിക കാലഘട്ടത്തില്‍ പ്രകൃതിയുമായി മനുഷ്യന് നഷ്‍ടപ്പെട്ടുപോയ ബന്ധം തിരികെ പിടിക്കാന്‍ ചിത്രം നമ്മെ ഓര്‍മ്മിപ്പിക്കുന്നു. ഇനിയുള്ള നമ്മുടെ ആഘോഷങ്ങളും ഓരോ മരം നട്ടുകൊണ്ടായിരിക്കണമെന്ന് സൂചിപ്പിക്കുന്നതാണ് ചിത്രത്തിന്റെ പ്രമേയം. ഫേസ്‍ബുക്ക് പേജിലൂടെ റിലീസ് ചെയ്തിരിക്കുന്ന ഷോര്‍ട്ട് ഫിലിം ഇതിനൊടകം നിരവധി പേര്‍ കണ്ടുകഴിഞ്ഞു.

ജെറിന്‍ ജിയോ, ജിതിന്‍ തരകന്‍ എന്നിവരാണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്‍തിരിക്കുന്നത്. ടിജോ തങ്കച്ചനാണ് എഡിറ്റിംഗ്. അനൂപ് ശിവ ശബ്‍ദലേഖനവും,ജോസഫ് അലക്‌സ് ഛായാഗ്രഹണസഹായവും നിർവഹിച്ചിരിക്കുന്നു. ആന്‍ മേരി ജോസ്, അനിത, തനുജ കെ ബാലന്‍ എന്നിവരാണ് ചിത്രത്തിലെ അഭിനേതാക്കള്‍.  അരുണിമ, അൽഫോൻസാ ജോസഫ്, ഷിജി ജോൺസൺ എന്നിവർ ശബ്‍ദ സാന്നിധ്യവുമാകുന്നു.

Follow Us:
Download App:
  • android
  • ios