'പെണ്ണിനെ ഇഷ്ടായോ?' എന്നാണ് ഷോര്‍ട്ട് ഫിലിമിന്‍റെ പേര്

സാന്ത്വനം എന്ന പരമ്പരയിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായി മാറിയ നടനാണ് അച്ചു സുഗന്ധ്. അഭിനയത്തിനൊപ്പം സംവിധാനത്തിലും താല്‍പര്യമുണ്ടെന്ന് അച്ചു മുൻപ് തുറന്നു പറ‍ഞ്ഞിരുന്നു. സാന്ത്വനത്തിലെ താരങ്ങളായ സജിനെയും ഗോപികയെയും പ്രധാന കഥാപാത്രങ്ങളാക്കി ഷോര്‍ട്ട് ഫിലിം ചെയ്യുന്നുണ്ടെന്നും അന്ന് അച്ചു അറിയിച്ചിരുന്നു. പെണ്ണിനെ ഇഷ്ടായോ എന്നാണ് ഷോര്‍ട്ട് ഫിലിമിന് പേരിട്ടത്. ഈ ഹ്രസ്വ ചിത്രത്തിനായി ഏറെക്കാലമായുള്ള കാത്തിരിപ്പിലായിരുന്നു ആരാധകര്‍.

ഇപ്പോഴിതാ കാത്തിരിപ്പ് അവസാനിച്ചെന്ന് അറിയിച്ച് എത്തിയിരിക്കുകയാണ് അച്ചു സുഗന്ത്. അങ്ങനെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് ഞങ്ങളുടെ 'പെണ്ണിനെ ഇഷ്ടായോ?' എന്ന കുഞ്ഞു ഷോർട്ട് ഫിലിം ഈ വരുന്ന 22-ാം തീയതി എന്റെ യൂട്യൂബ് ചാനല്‍ വഴി റിലീസ് ആവുകയാണ്. ഇതുവരെയുണ്ടായിരുന്ന സപ്പോർട്ട് തുടർന്നും ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു, ഷോർട്ട് ഫിലിമിന്റെ പോസ്റ്റർ പങ്കുവെച്ച് നടൻ പറഞ്ഞു. നിരവധി പേരാണ് ആശംസകൾ അറിയിച്ച് എത്തുന്നത്. ബാക്കി ഇനി പെണ്ണിനെ കണ്ടിട്ട് പറയാമെന്ന് ഒരാൾ കമന്റിൽ പറയുന്നു.

സാന്ത്വനം പരമ്പര അവസാനിച്ചിട്ട് കാലം കുറച്ചായെങ്കിലും താരങ്ങളോടുള്ള ഇഷ്ടം ഇന്നും അതേപോലെ നിലനിര്‍ത്തുന്നുണ്ട് പ്രേക്ഷകര്‍. കുടുംബത്തിലെ ഇളയ ആളായ കണ്ണനോട് എല്ലാവര്‍ക്കും പ്രത്യേകമായൊരു വാത്സല്യമുണ്ടായിരുന്നു. പരമ്പരയുടെ ലൊക്കേഷനില്‍ വെച്ച് തന്നെ അച്ചു തനിക്ക് സംവിധായകന്‍ ആവാന്‍ ആഗ്രഹമുണ്ടെന്ന് തുറന്നുപറഞ്ഞിരുന്നു. സഹതാരങ്ങളുടെ രസകരമായ വീഡിയോകള്‍ എടുക്കാന്‍ അച്ചു എന്നും മുന്നിലുണ്ടായിരുന്നു.

അഭിനയിക്കണം എന്നായിരുന്നില്ല, സിനിമ സംവിധാന ചെയ്യണം എന്നതായിരുന്നു അച്ചുവിന്റെ ആഗ്രഹം. അതിന്റെ അടിസ്ഥാനത്തില്‍ ചില സിനിമകളില്‍ അസിസ്റ്റ് ചെയ്തിട്ടുണ്ട്. പിന്നീട്, വാനമ്പാടി എന്ന സീരിയലില്‍ അസോസിയേറ്റ് ആയി പ്രവൃത്തിച്ചു. അതേ ടീം സാന്ത്വനം സീരിയലിന് വേണ്ടി ഒന്നിച്ചപ്പോള്‍ അച്ചുവിന് കണ്ണന്‍ എന്ന കഥാപാത്രത്തെ ലഭിക്കുകയായിരുന്നു.

ALSO READ : ഇന്ദ്രൻസിനൊപ്പം ഷഹീൻ സിദ്ദിഖ്; 'ടൂ മെൻ ആർമി'യുമായി നിസാര്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം