Asianet News MalayalamAsianet News Malayalam

വീട്ടമ്മമാര്‍ക്ക് എന്താണിത്ര ജോലിയെന്ന് ചോദിക്കുന്നവര്‍ക്ക്; 'ഹൗസ്‌വൈഫ്' ഷോര്‍ട്ട് ഫിലിം

മനു സിദ്ധാര്‍ഥന്‍ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഛായാഗ്രഹണം രാഹുല്‍ ഓസ്‌കാര്‍. എഡിറ്റിംഗ് ലിബിന്‍ ബാഹുലേയന്‍.
 

housewife short film
Author
Thiruvananthapuram, First Published Oct 27, 2019, 12:47 PM IST

വീട്ടമ്മമാര്‍ക്ക് ഭര്‍ത്താക്കന്മാര്‍ ശമ്പളം നല്‍കുന്ന ഒരു വ്യവസ്ഥയെക്കുറിച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് കേന്ദ്രസര്‍ക്കാര്‍ ഒരു ആലോചന നടത്തിയിരുന്നു. രണ്ടാം യുപിഎ സര്‍ക്കാരിന്റെ കാലത്തായിരുന്നു നടപ്പാക്കാതെപോയ ഈ ആലോചന. ആവശ്യത്തിലേറെ ജോലിഭാരം വഹിച്ചിട്ടും അതിന്റേതായ പരിഗണനയോ ബഹുമാനമോ വീട്ടമ്മമാര്‍ക്ക് പലപ്പോഴും ലഭിക്കാറില്ലെന്ന വസ്തുത മുന്‍നിര്‍ത്തിയായിരുന്നു ഈ ആലോചന. പകലന്തിയോളം കുടുംബത്തിനുവേണ്ടി കഷ്ടപ്പെട്ടിട്ടും ആ അധ്വാനമൊന്നും ആരാലും വിലയിരുത്തപ്പെടാതെപോകുന്ന അവസ്ഥയെ ചൂണ്ടിക്കാട്ടുന്ന ഒരു ഹ്രസ്വചിത്രം ശ്രദ്ധ നേടുകയാണ്. സംഭാഷണങ്ങളൊന്നുമില്ലാത്ത ചിത്രത്തിന്റെ പേര് 'ഹൗസ്‌വൈഫ്' എന്നാണ്.

പുലര്‍ച്ചെ മുതല്‍ രാത്രി വൈകുംവരെയുള്ള ഒരു വീട്ടമ്മയുടെ 'കര്‍ത്തവ്യ നിര്‍വ്വഹണ'മാണ് 4.13 മിനിറ്റ് ദൈര്‍ഘ്യമുള്ള ചിത്രത്തില്‍ ദൃശ്യവല്‍ക്കരിച്ചിരിക്കുന്നത്. യഥാര്‍ഥ ഭാര്യാഭര്‍ത്താക്കന്മാര്‍ തന്നെയാണ് ഷോര്‍ട്ട് ഫിലിമിലും ഭാര്യയുടെയും ഭര്‍ത്താവിന്റെയും റോളുകളില്‍ എത്തിയിരിക്കുന്നത്. നിമ മനോഹരന്‍, വിശാഖ്, ലക്ഷിത് എന്നിവരാണ് അഭിനേതാക്കള്‍. മനു സിദ്ധാര്‍ഥന്‍ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഛായാഗ്രഹണം രാഹുല്‍ ഓസ്‌കാര്‍. എഡിറ്റിംഗ് ലിബിന്‍ ബാഹുലേയന്‍. അഞ്ജു, ശ്രീധര്‍ എന്നിവര്‍ ശബ്ദം നല്‍കിയിരിക്കുന്നു. അസോസിയേറ്റ് ഡയറക്ടര്‍ ഷാലു ഷന്‍മുഖന്‍. ആര്‍ട്ട് ആന്‍ഡ് ഡിസൈന്‍സ് പ്രേംജിത്ത്.

Follow Us:
Download App:
  • android
  • ios