എല്ലാവരുടെയും ജീവിതത്തിൽ ഒരിക്കലും മറക്കാനാവാത്ത ഒന്നാണ് ആദ്യ പ്രണയം. ഓര്‍ത്തെടുക്കുമ്പോള്‍ ചിലർക്കത് നഷ്ടപ്രണയവും ചിലർക്ക് മനോഹര ഓർമ്മകളുമാണ്. ഇത്തരത്തിലുള്ള പ്രണയ ഓർമ്മകളുമായി എത്തുകയാണ് ഇനി എന്ന് കാണും എന്ന മ്യൂസിക്കൽ വിഡിയോ. 

വിഷ്ണു അശോക് സംവിധാനം ചെയ്തിരിക്കുന്ന ഹ്രസ്വചിത്രത്തിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത് ലോയ്‌ഡ് സാഗറാണ്. ശ്രീകാന്ത് ഹരിഹരാണ് ഗാനം ആലപിച്ചിരിക്കുന്നത്.