ലോകമെമ്പാടുമുള്ള സിനിമ പ്രേക്ഷകരുടെ പ്രിയപ്പെട്ട സിനിമയാണ് ജുറാസിക് വേള്‍ഡ്. ഇപ്പോഴിതാ ജുറാസിക് വേള്‍ഡിലെ കഥ ഹ്രസ്വചിത്രത്തിന്റെ രൂപത്തിലും വന്നിരിക്കുന്നു. ബിഗ് റോക്ക് പാർക്ക് പൂർണമായും തകരുന്നതിനെ തുടര്‍ന്നുള്ള അവിടെ മൃഗങ്ങളുടെ കഥയാണ് ഹ്രസ്വ ചിത്ര രൂപത്തില്‍ വന്നിരിക്കുന്നത്. കോളിൻ ട്രെവോറോ തന്നെയാണ് ചിത്രം സംവിധാനം ചെയ്‍തിരിക്കുന്നത്.

ആൻഡ്രെ ഹോളണ്ട്, നതാലി മർടിനെസ്, മെലഡി ഹർഡ്, പിയേർസൺ എന്നിവരാണ് ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്.  എട്ട് മിനിട്ടു മാത്രമുള്ള ഹ്രസ്വ ചിത്രം ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. ബാറ്റില്‍ അറ്റ് ബിഗ് റോക്ക് എന്നാണ് ചിത്രത്തിന്റെ പേര്.