മലയാളികളുടെ പ്രിയപ്പെട്ട ചലച്ചിത്രകാരനാണ് ലോഹിതദാസ്. ലോഹിതദാസ് വിടപറഞ്ഞിട്ട് പത്ത് വര്‍ഷം പിന്നിടുമ്പോള്‍ അദ്ദേഹത്തിന്റെ മക്കളും ക്യാമറയ്‍ക്ക് പിന്നില്‍ തിളങ്ങാൻ ഒരുങ്ങുകയാണ്. ഒരു ഹ്രസ്വ ചിത്രവുമായാണ് ലോഹിതദാസിന്റെ മക്കള്‍ എത്തുന്നത്. ലോഹിതദാസിന്റെ മക്കളായ വിജയ് ശങ്കറും ഹരികൃഷ്‍ണനും ഒരുക്കിയ ഹ്രസ്വചിത്രം പുറത്തുവിട്ടു.

ലോഹിതദാസ് പ്രൊഡക്ഷൻസിന്റെ ബാനറില്‍ സുശീലൻ ഫ്രം പേര്‍ഷ്യ എന്ന ഹ്രസ്വചിത്രവുമായാണ് ഇരുവരും എത്തിയിരിക്കുന്നത്. ഹ്രസ്വചിത്രത്തിന്റെ ആശയും സംവിധാനവും വിജയ്‍ ശങ്കറിന്റേതാണ്. ഹരികൃഷ്‍ണനാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്.  ലഹരി  ഉപയോഗത്തിനെതിരെയുള്ള ബോധവത്കരണമാണ് ഹ്രസ്വചിത്രം.  ക്യാമറയ്‍ക്ക് പിന്നില്‍ നിന്ന് ചെയ്യുന്ന എന്തുമാകട്ടെ, മൂല്യങ്ങള്‍ കൈവിടാതെ അത് ഭംഗീയായി നിറവേറ്റാൻ കഴിയുമെന്നാണ് വിജയ് ശങ്കറും ഹരികൃഷ്‍ണനും പറയുന്നത്.