സംഗീതത്തിന് വലിയ പ്രാധാന്യമുള്ള ചിത്രത്തില്‍ വിനീത് ശ്രീനിവാസന്‍ ഒരു ഗാനം ആലപിച്ചിട്ടുണ്ട്. ജോയല്‍ ജോണ്‍സ് ആണ് സംഗീതം പകര്‍ന്നിരിക്കുന്നത്. അഞ്ചര ലക്ഷത്തോളം കാഴ്ചകളാണ് യുട്യൂബില്‍ ചിത്രത്തിന് ഇതിനകം ലഭിച്ചിരിക്കുന്നത്. 

സ്‌കൂള്‍കാല ഗൃഹാതുരതയും പ്രണയവുമൊക്കെ മലയാളസിനിമയില്‍ മുന്‍പ് പലവട്ടം കടന്നുവന്നിട്ടുള്ളതാണ്. അതില്‍ പല ചിത്രങ്ങളും പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചിട്ടുമുണ്ട്. ഇപ്പോഴിതാ കഥാപശ്ചാത്തലത്തില്‍ സമാനസ്വഭാവമുള്ള ഒരു ഹ്രസ്വചിത്രം യുട്യൂബില്‍ പ്രേക്ഷകരെ ആകര്‍ഷിക്കുന്നു. ഷഹദ് രചനയും സംവിധാനവും നിര്‍വ്വഹിച്ച 'ഒപ്പന' എന്ന ഷോര്‍ട്ട് ഫിലിം ആണ് ഇന്റര്‍നെറ്റില്‍ തരംഗമാവുന്നത്. അഞ്ചര ലക്ഷത്തോളം കാഴ്ചകളാണ് ചിത്രത്തിന് ഇതുവരെ യുട്യൂബില്‍ ലഭിച്ചിരിക്കുന്നത്.

കൗമാരത്തിന്റെ നാളുകളില്‍ ഉള്ളില്‍ നിറഞ്ഞുതുളുമ്പിയിട്ടും പങ്കുവെക്കാനാവാതെ പോകുന്ന പ്രണയമാണ് 'ഒപ്പന'യുടെ പ്രമേയം. സംഗീതത്തിന് വലിയ പ്രാധാന്യമുള്ള ചിത്രത്തില്‍ വിനീത് ശ്രീനിവാസന്‍ ഒരു ഗാനവും ആലപിച്ചിട്ടുണ്ട്. ജോയല്‍ ജോണ്‍സ് ആണ് സംഗീതം. ഛായാഗ്രഹണം വിഷ്ണു പ്രസാദ്. എഡിറ്റിംഗ് അജ്മല്‍ സാബു. 

മിഥുന്‍, അതുല്യ, പ്രണവ് യേശുദാസ്, അഞ്ജലി നായര്‍, സാംസണ്‍, പോള്‍ വര്‍ഗീസ്, ഗംഗ ജി നായര്‍, വിജയകൃഷ്ണന്‍, ദിനേശ് ദാമോദര്‍, അബ്ദുറഹിമാന്‍ കടവത്ത്, ഷെരീഫ്, അഭിലാഷ് കാളിപ്പറമ്പില്‍ തുടങ്ങിയവരാണ് വിവിധ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ബ്ലൂ പ്ലാനറ്റ് സിനിമയുടെ ബാനറില്‍ കെ പി രവിശങ്കറും ശരത്ത് എ ഹരിദാസനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.