രചന നാരായണൻ കുട്ടി നായികയായി എത്തിയ വഴുതന എന്ന ഹ്രസ്വ ചിത്രം വൈറലാകുന്നു. യുട്യൂബില്‍ ചിത്രം ട്രെൻഡിംഗാണ്. ചിത്രത്തിന് ഒരേസമയം പ്രശംസയും വിമര്‍ശനവും നേരിടേണ്ടിവരുന്നുവെന്നതാണ് മറ്റൊരു കാര്യം.

മകള്‍ക്കൊപ്പം താമസിക്കുന്ന സ്‍ത്രീയായാണ് രചന നാരായണൻ കുട്ടി ചിത്രത്തില്‍ അഭിനയിക്കുന്നത്. ഒറ്റയ്‍ക്ക് താമസിക്കുന്ന സ്‍ത്രീയുടെ പ്രവര്‍ത്തികള്‍ ഒളിഞ്ഞുനോക്കുന്ന കഥാപാത്രമായി തട്ടിമുട്ടിംഫെയിം ജയകുമാറും അഭിനയിക്കുന്നു.  ഒളിഞ്ഞുനോട്ടത്തില്‍ കാണുന്നതല്ല യാഥാര്‍ഥ്യം എന്നാണ് ചിത്രം പറഞ്ഞുവയ്‍ക്കുന്നത്. ഒളിഞ്ഞുനോട്ടക്കാരെ പരിസഹിച്ചാണ് സിനിമ തീരുന്നത്. ലൈംഗിക ദാരിദ്യത്തെ പരിഹസിക്കുന്നതാണെങ്കിലും വളഞ്ഞ വഴിയില്‍ അതേ ശ്രമം തന്നെയാണ് ചിത്രത്തിന് കാഴ്‍ചക്കാരെ കൂട്ടുന്നതിന് ഉപയോഗിച്ചിരിക്കുന്നത് എന്ന് വിമര്‍ശനവും വരുന്നു. അലക്സാണ്ടര്‍ പി ജെ ആണ് ചിത്രം സംവിധാനം ചെയ്‍തിരിക്കുന്നത്. ജസ്റ്റിൻ ജോസാണ് ചിത്രത്തിന്റെ നിര്‍മ്മാണം.