അൻഷാ മോഹൻ, ആര്യ വിമൽ, അദ്രി ജോ തുടങ്ങിയവരും അഭിനയിച്ചിരിക്കുന്നു

ലീ അലി സംവിധാനം ചെയ്ത് എബിൻ സണ്ണി നിർമ്മിച്ച് ശ്രീനിഷ് അരവിന്ദ്, അൻഷാ മോഹൻ, ആര്യ വിമൽ, അദ്രി ജോ തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ എത്തുന്ന റൺവേ എന്ന ഷോർട്ട് ഫിലിമിന്റെ ആദ്യ ഗാനം റിലീസ് ചെയ്തു. എല്‍ ആന്‍ഡ് ഇ പ്രൊഡക്ഷൻസിന്റെ യു ട്യൂബ് ചാനലിൽ ആണ് ഗാനം റിലീസ് ചെയ്തത്. അശ്വിൻ റാം ആണ് ഗാനത്തിന് സംഗീതം നൽകിയിരിക്കുന്നത്. അദ്രി ജോയുടേതാണ് വരികൾ. 

ഇതിനോടകം തന്നെ പ്രിവ്യൂവിലൂടേയും മറ്റും മികച്ച അഭിപ്രായങ്ങൾ നേടിയ ഷോർട് ഫിലിം ആണ് റൺവേ. സൗത്ത് ഇന്ത്യൻ സിനിമകൾ പോലും അധികം ചർച്ച ചെയ്യാത്ത ഫാഷൻ ലോകത്തെ പിന്നാമ്പുറ കഥകൾ ആണ് ചിത്രം ചർച്ച ചെയ്യുന്നത്. കാഴ്ചയിൽ പോലും ഒരു സിനിമയുടെതെന്ന് തോന്നുന്ന ക്വാളിറ്റിയിൽ ആണ് ഗാനവും ഒരുക്കിയിരിക്കുന്നത്. കൊച്ചിയിൽ നടന്ന ഫാഷൻ മോഡലിങ് കേസുമായി കൂടി ബന്ധപ്പെട്ടാണ് സിനിമയുടെ കഥ വികസിക്കുന്നത് എന്നാണ് പ്രീവ്യൂയിൽ നിന്നും വന്ന റിവ്യൂസിൽ നിന്നും മനസ്സിലാകുന്നത്. നജോസ് ആണ് ക്യാമറ, വികാസ് അൽഫോൻസ് ആണ് എഡിറ്റിംഗ്. എൽ ആൻഡ് ഈ പ്രൊഡക്ഷന്റെ തന്നെ യൂട്യൂബ് ചാനലിൽ ചിത്രം റിലീസ് ചെയ്യും. നാളെയാണ് ഷോര്‍ട്ട് ഫിലിമിന്‍റെ റിലീസ്.

ALSO READ : ശങ്കറിനൊപ്പം ഷീല; 'ഒരു കഥ ഒരു നല്ല കഥ' ട്രെയ്‍ലര്‍ എത്തി

Kaavalaayi Lyrical Video | Runway Short Film | Aswin Ram | Adhri Joe | Lee Ali | Ansha Mohan |