കൊച്ചി: സൈമ ഷോര്‍ട്ട് ഫിലിം അവാര്‍ഡ് 2019 വിതരണം ചെയ്തു. മലയാളത്തില്‍ നിന്നും വാഫ്റ്റ് മികച്ച ഷോര്‍ട്ട് ഫിലിമായി തെരഞ്ഞെടുക്കപ്പെട്ടു. വേളി സംവിധാനം ചെയ്ത വിനീത് വാസുദേവനാണ് മികച്ച സംവിധായകന്‍. 

ഒരു ന്യൂ ഇയര്‍ കഥയിലെ അഭിനയത്തിന് ശരതിനെ മികച്ച നടനായും, പ്രേമമാണ് അഖിലും സാറയും തമ്മില്‍ എന്ന ചിത്രത്തിലെ അഭിനയത്തിന് ശിശിര എസ് നായരെ  മികച്ച നടിയായും തെരഞ്ഞെടുത്തു.