Asianet News MalayalamAsianet News Malayalam

'തുള്ളി' വെള്ളം പോലും പാഴാക്കാതിരിക്കാൻ നാലാം ക്ലാസുകാരിയുടെ ഷോര്‍ട് ഫിലിം!

സ്കൂൾ ബസിലെ സ്ഥിരം യാത്രക്കിടയിൽ നാലാം ക്ലാസുകാരി മെഹ്റിൽ ഷെബീറിനെ അലട്ടുന്ന ഒരു കാഴ്ചയായിരുന്നു, റോഡരികിലെ ആ പൈപ്പ്.ആർക്കും ഉപകാരമില്ലാതെ കുടിവെള്ളം സദാ പാഴായിക്കൊണ്ടിരിക്കുകയാണ് ആ പൈപ്പിൽ നിന്ന്. ആ പൈപ്പ് നന്നായി അടച്ച് വെള്ളം പാഴാവുന്നത് നിർത്തണമെന്ന് മെഹ്റിൻ എന്ന പമ്മുവിന് ആഗ്രഹമുണ്ട്. പക്ഷേ എന്തു ചെയ്യാം അവൾ സ്കൂൾ ബസിലല്ലേ? പക്ഷേ  മെഹ്റിന്റെ ചിന്തകള്‍ ഒരു ഷോര്‍ട്ഫിലിമായി മാറിയിരിക്കുകയാണ്, വെള്ളം പാഴാക്കാതിരിക്കാൻ എല്ലാവരെയും പ്രേരിപ്പിക്കുന്ന ഒരു ഷോര്‍ട് ഫിലിം.

Thulli shortfilm
Author
Thiruvananthapuram, First Published Mar 25, 2019, 12:12 PM IST

സ്കൂൾ ബസിലെ സ്ഥിരം യാത്രക്കിടയിൽ നാലാം ക്ലാസുകാരി മെഹ്റിൽ ഷെബീറിനെ അലട്ടുന്ന ഒരു കാഴ്ചയായിരുന്നു, റോഡരികിലെ ആ പൈപ്പ്.ആർക്കും ഉപകാരമില്ലാതെ കുടിവെള്ളം സദാ പാഴായിക്കൊണ്ടിരിക്കുകയാണ് ആ പൈപ്പിൽ നിന്ന്. ആ പൈപ്പ് നന്നായി അടച്ച് വെള്ളം പാഴാവുന്നത് നിർത്തണമെന്ന് മെഹ്റിൻ എന്ന പമ്മുവിന് ആഗ്രഹമുണ്ട്. പക്ഷേ എന്തു ചെയ്യാം അവൾ സ്കൂൾ ബസിലല്ലേ? പക്ഷേ  മെഹ്റിന്റെ ചിന്തകള്‍ ഒരു ഷോര്‍ട്ഫിലിമായി മാറിയിരിക്കുകയാണ്, വെള്ളം പാഴാക്കാതിരിക്കാൻ എല്ലാവരെയും പ്രേരിപ്പിക്കുന്ന ഒരു ഷോര്‍ട് ഫിലിം.

Thulli shortfilm

സ്ഥിരം യാത്രക്കിടയിൽ മെഹ്റിൻ ഷെബീർ ആ പൈപ്പിനടുത്ത് പലരെയും കാണാറുണ്ട്. സെൽഫി എടുക്കുന്നവർ, ഗതാഗതം നിയന്ത്രിക്കുന്ന പോലീസുകാരൻ, ഗതാഗതക്കുരുക്കുണ്ടാക്കുന്ന ജാഥകൾ അങ്ങനെ പലതും.പക്ഷേ ആരും വെള്ളമൊഴുകിപ്പോകുന്ന ആ പാവം പൈപ്പിനെ ശ്രദ്ധിക്കാറില്ല.വീട്ടിൽ ഈ വിവരം മെഹ്റിൻ പറഞ്ഞു, മാത്രമല്ല പപ്പയോടൊപ്പം ആ പൈപ്പിനടുത്തെത്തി മൊബൈലിൽ ആ ദൃശ്യം പകർത്താനും തയ്യാറായി.തിരികെ വീട്ടിലെത്തിയപ്പോൾ കുടുംബ സുഹൃത്തുക്കളായ കുമാറും സുരേഷും അവിടെയുണ്ട്. ഷൂട്ട് ചെയ്ത വിഷ്വൽസ് അവരെ കാണിച്ചപ്പോഴാണ് ഒരു ഷോർട്ട് ഫിലിമിന് ഇത് വിഷയമാക്കിക്കൂടെ എന്ന് സുരേഷും കുമാറും ചോദിച്ചത്.

അങ്ങനെ നാലാം ക്ലാസുകാരി മെഹ്റിൻ ഷെബീർ "തുള്ളി" എന്ന ഷോർട്ട് ഫിലിമിന്റെ സംവിധായികയായി.ആശയം മുന്നോട്ടുവെച്ച കുമാറും സുരേഷ് പുന്നശേരിലും നിർമ്മാതാക്കളായി. മൊബൈലിൽ ഷൂട്ട് ചെയ്ത ക്യാമറാമാനാവട്ടെ പമ്മുവിന്റെ കസിൻ ബ്രദറായ അഫ്നാൻ. സ്ക്രിപ്റ്റ് തയ്യാറാക്കിയത് മറ്റൊരു കസിനും എഞ്ചിനീയറിംഗ് വിദ്യാർത്ഥിയുമായ റിസ്വാൻ. സ്മിതാ ആന്റണിയുടെ സംഗീതം. പ്രധാന വേഷത്തിൽ വിംഗ് സ് ക്രിയേഷൻസ് അജീഷ് കുമാർ (കണ്ണൻ)

പമ്മു എന്ന മെഹ്റിൻ ഷെബീറിന്റെ ഷോർട്ട് ഫിലിം മോഹത്തിന് മേഴ്സി മോളിന്റെയും ചേങ്കോട്ടുകോണം ശ്രീനാരായണ സ്കൂളിലെ ടീച്ചർമാരുടെയും പിന്തുണയുണ്ടായിരുന്നു. താൻ ജീവിക്കുന്ന സമൂഹത്തിലേക്ക് കണ്ണും കാതും തുറന്നുള്ള നിരീക്ഷണ പാടവമാണ് തുള്ളി എന്ന ഹ്രസ്വചിത്രമൊരുക്കാൻ മെഹ്റിന് സഹായകമായത്.വെള്ളത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ഓർമ്മിപ്പിക്കുന്ന സാമൂഹ്യ പ്രസക്തിയുള്ള " തുള്ളി" യു ട്യൂബിൽ റിലീസ് ചെയ്യുന്നത് ലോക ജലദിനമായ മാർച്ച് 22നാണ്.

Follow Us:
Download App:
  • android
  • ios