ടോം വടക്കന്‍റെ ബിജെപി പ്രവേശനം; സോഷ്യല്‍ മീഡിയ പ്രതികരിച്ചത്..!

https://static.asianetnews.com/images/authors/505eb3cc-6d2a-5f3a-aa1a-b10521c5a3e5.png
First Published 14, Mar 2019, 5:04 PM IST
Tom Vadakkan, key Sonia Gandhi aide, joins BJP Social Media Reaction
Highlights

പൊതുവില്‍ ടോം വടക്കന്‍റെ ബിജെപി പ്രവേശനത്തില്‍ ആശങ്കകള്‍ ഒന്നും ഇല്ലാതെയായിരുന്നു കോണ്‍ഗ്രസ് അനുഭാവികളുടെ പ്രചരണം. 

ദില്ലി: കോൺഗ്രസ് നേതാവ് ടോം വടക്കൻ ബിജെപിയിൽ ചേർന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി ശോഭനമായ ഭാവി ഇന്ത്യക്ക് നൽകുന്നു എന്നും അധികാര കേന്ദ്രം ആരാണെന്ന് അറിയാത്ത അവസ്ഥയാണ് കോൺഗ്രസിന് ഇപ്പോഴുള്ളതെന്നും ടോം വടക്കൻ പറഞ്ഞു. ഇതിന് പിന്നാലെ കേരളത്തിലെ വിവിധ ട്രോള്‍ ഗ്രൂപ്പുകളിലും സോഷ്യല്‍ മീഡിയ വാളുകളിലും ഇത് സംബന്ധിച്ച് ട്രോളുകളും പോസ്റ്റുകളും നിറഞ്ഞു.

പൊതുവില്‍ ടോം വടക്കന്‍റെ ബിജെപി പ്രവേശനത്തില്‍ ആശങ്കകള്‍ ഒന്നും ഇല്ലാതെയായിരുന്നു കോണ്‍ഗ്രസ് അനുഭാവികളുടെ പ്രചരണം. പോയത് നന്നായി എന്ന രീതിയിലുള്ള ട്രോളുകളാണ് ഇവിടെ നിന്നും ഉയര്‍ന്നത്. യൂത്ത് കോണ്‍ഗ്രസിന്‍റെ ഒരു നേതാവ് ഫേസ്ബുക്ക് പോസ്റ്റില്‍ ജൂനിയര്‍ മാന്‍ഡ്രേക്ക് പ്രതിമയോടാണ് വടക്കനെ ഉപമിച്ചത്.

എന്നാല്‍ ടോം വടക്കന്‍റെ ബിജെപി പ്രവേശനം ഏറെ ചര്‍ച്ചയാക്കുന്നത് ഇടത് അനുഭാവികളാണ്. സോഷ്യല്‍ മീഡിയയിലെ ഇടതു അനുകൂല പ്രോഫൈലുകള്‍ ടോം വടക്കന്‍റെ കൂറുമാറ്റത്തില്‍ നിരവധി ട്രോളുകളാണ് നടത്തുന്നത്. നേരത്തെ തന്നെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പിന്നീട് ആര്‍എസ്എസുകാരാകുന്നു എന്ന പ്രചരണം നടത്തുന്ന ഇടത് കേന്ദ്രങ്ങള്‍ക്ക് കിട്ടിയ മികച്ച ആയുധമായി ട്രോളുകളില്‍ കൂടി ഇത് അവതരിപ്പിക്കുന്നു. ഇതേ സമയം ഇന്നലെവരെ ടോം വടക്കനെ പരിഹസിച്ചു ഇനി മുതല്‍ അദ്ദേഹം വടക്കന്‍ ജിയാണ് എന്ന രീതിയിലാണ് ബിജെപി അനുഭാവികള്‍ പ്രതികരിക്കുന്നത്.

അതേ സമയം വിശ്വാസത്തിലെടുത്ത ബിജെപി അദ്ധ്യക്ഷൻ അമിത്ഷായോട് നന്ദിയുണ്ടെന്ന് ടോം വടക്കന്‍ പ്രതികരിച്ചു. രാഷ്ട്രീയത്തിന് അതീതമായ വളർച്ചയാണ് പ്രതീക്ഷിക്കുന്നത്. കോൺഗ്രസിനുള്ള മറുപടി രാജ്യം മുഴുവൻ നൽകികൊണ്ടിരിക്കുകയാണെന്നും ബിജെപിയിൽ ചേർന്ന ശേഷം ടോം വടക്കൻ പറഞ്ഞു.

loader