പാട്ടുപാടിയും തന്‍റെ പ്രസംഗത്തിലൂടെയും ജനങ്ങളെ കൈയിലെടുത്ത ആലത്തൂർ സ്ഥാനാർത്ഥി രമ്യ ഹരിദാസിന്‍റെ ആ പഴയ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. ‘മുൻപ് കാനനഛായയിൽ ആടുമേയ്ക്കാൻ ഞാനും വരട്ടയോ എന്ന് ചോദിച്ചപ്പോൾ പാടില്ല പാടില്ല എന്ന്  പറഞ്ഞവരാണ്. ഇപ്പോള്‍ ഞാനും വരട്ടെ, ഞാനും വരട്ടെ എന്ന് ചോദിക്കുമ്പോള്‍ പോരൂ പുന്നാരേ എന്ന് പറഞ്ഞ് വിളിക്കുന്നത്'.

വനിതാ മുന്നേറ്റത്തെ സിനിമാ ഗാനത്തോട് ഉപമിച്ച് രമ്യ അന്ന് വേദിയിൽ  പാടിയപ്പോള്‍  നിറഞ്ഞ കയ്യടികളാണ് ലഭിച്ചത്. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ആറ് വർഷം മുന്‍പ് ദില്ലിയില്‍ നടന്ന ടാലന്റ് ഹണ്ട് വഴി രമ്യ രാഹുലിന്‍റെയടക്കം പ്രശംസ ഏറ്റുവാങ്ങിയിരുന്നു.

രമ്യ ആലത്തൂര്‍ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായത് അപ്രതീക്ഷിതമായാണ്. ഇപ്പോള്‍ കോഴിക്കോട് കുന്ദമംഗലത്തെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റാണ് രമ്യ. പഴയ പ്രസംഗവിഡിയോകൾ പങ്കുവച്ച് രമ്യയുടെ കാഴ്ചപ്പാടുകളും ചിന്തകളും വോട്ടറമാരിലേക്ക് എത്തിക്കുകയാണ് സോഷ്യല്‍ മീഡിയ.