Asianet News MalayalamAsianet News Malayalam

'ഇതാണ്‌ മനസ്സ്‌ നിറഞ്ഞുള്ള സമര്‍പ്പണം' ; കുട്ടിപ്രവര്‍ത്തകരെക്കുറിച്ച്‌ കുഞ്ഞാലിക്കുട്ടിയുടെ ഫേസ്‌ബുക്ക്‌ പോസ്‌റ്റ്‌

ഈ കുഞ്ഞുമനസ്സുകളുടെ സമര്‍പ്പണത്തോടെയുള്ള പ്രവര്‍ത്തനം കണ്ടപ്പോള്‍ ഏറെ ആഹ്ലാദവും അഭിമാനവും തോന്നിയെന്നാണ്‌ കുഞ്ഞാലിക്കുട്ടി ഫേസ്‌ബുക്കില്‍ കുറിച്ചത്‌.

PK Kunhalikkutty facebook post about children sticking election poster
Author
Malappuram, First Published Apr 24, 2019, 5:44 PM IST

മലപ്പുറം: മുസ്ലീംലീഗിന്‌ വേണ്ടി തെരഞ്ഞെടുപ്പ്‌ പ്രചാരണത്തിനിറങ്ങിയ കുരുന്നുകളെ അഭിനന്ദിച്ച്‌ പാര്‍ട്ടി നേതാവ്‌ പി.കെ.കുഞ്ഞാലിക്കുട്ടി. മതിലിന്മേല്‍ പോസ്‌റ്ററൊട്ടിക്കാന്‍ പാടുപെടുന്ന കുട്ടികളുടെ ചിത്രം പങ്കുവച്ചാണ്‌ അഭിനന്ദനം. ഉയരത്തില്‍ പോസ്‌റ്റര്‍ പതിക്കാന്‍ ഒരാള്‍ മറ്റൊരാളുടെ മുകളില്‍ കയറിനില്‍ക്കുന്ന ചിത്രമാണ്‌ അദ്ദേഹം ഫേസ്‌ബുക്കില്‍ പങ്കുവച്ചിരിക്കുന്നത്‌.

ഈ കുഞ്ഞുമനസ്സുകളുടെ സമര്‍പ്പണത്തോടെയുള്ള പ്രവര്‍ത്തനം കണ്ടപ്പോള്‍ ഏറെ ആഹ്ലാദവും അഭിമാനവും തോന്നിയെന്നാണ്‌ കുഞ്ഞാലിക്കുട്ടി ഫേസ്‌ബുക്കില്‍ കുറിച്ചത്‌. ഹൃദയം തുറന്ന്‌ അഭിനന്ദിക്കുന്നതിനൊപ്പം ആ കുട്ടികളെ നേരില്‍ക്കാണാന്‍ ആഗ്രഹമുണ്ടെന്നും അദ്ദേഹം പറയുന്നു.
 

Follow Us:
Download App:
  • android
  • ios