കേരള നിയമസഭയില്‍ സത്യപ്രതിജ്ഞ ചെയ്ത ആദ്യ അംഗം, ആദ്യ പ്രോ ടെം സ്പീക്കര്‍, കോടതി വിധിയിലൂടെ ആദ്യമായി നിയമസഭാംഗത്വം നഷ്ടപ്പെട്ടയാള്‍, ആദ്യ നിയമസഭാ ഉപതെരഞ്ഞടുപ്പിലെ വിജയി. റോസമ്മയുടെ റെക്കോർഡുകൾ ഇങ്ങനെ...   

മറ്റൊരു സ്ഥാനാർത്ഥിക്കുമില്ലാത്ത ചില ഭാഗ്യങ്ങളുണ്ടായിട്ടുണ്ട് റോസമ്മ പുന്നൂസിന്. ഒപ്പം ചില ദുർഭാഗ്യങ്ങളും. നിരവധി തെരഞ്ഞെടുപ്പ് റെക്കോഡുകൾഈ സിപിഐക്കാരിക്ക് സ്വന്തമാണ്. അപൂർവതകളുടെ ആ ചരിത്രത്തിലൂടെ ഒരു യാത്ര.

Add Asianetnews as a Preferred SourcegooglePreferred

1913-ൽ കാഞ്ഞിരപ്പള്ളിയിലായിരുന്നു റോസമ്മയുടെ ജനനം. റോസമ്മാ ചെറിയാൻ എന്നതായിരുന്നു വീട്ടുകാരിട്ട പേര്. ചേച്ചി അക്കമ്മ ചെറിയാൻ അറിയപ്പെടുന്ന രാഷ്ട്രീയപ്രവർത്തകയായിരുന്നു. അവരുടെ വഴി പിന്തുടർന്ന് റോസമ്മയും 1938 -ൽ തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസിൽ അംഗത്വമെടുത്തു. സജീവ പ്രവർത്തകയായി. സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്ത ചേച്ചിയെയും അനിയത്തിയേയും ഒന്നിച്ച് ബ്രിട്ടീഷുകാർ അറസ്റ്റുചെയ്ത് പൂജപ്പുര സെൻട്രൽ ജയിലിൽ അടച്ചു, 1939-ൽ. മൂന്നുവർഷത്തെ ജയിൽ വാസത്തിനുശേഷം റോസമ്മ മോചിതയായി. 

പുന്നൂസിനെ പോലീസ് അറസ്റ്റു ചെയ്യുമെന്ന ഭീഷണി നിലവിലുണ്ടായിരുന്നതിനാൽ വളരെ രഹസ്യമായിട്ടായിരുന്നു ചടങ്ങുകൾ.

ജയിൽ മോചിതയായ ശേഷം കോൺഗ്രസ് പാർട്ടിക്ക് വേണ്ടി വർധിത വീര്യത്തോടെ നടത്തിയ രാഷ്ട്രീയപ്രവർത്തനത്തിനിടെ ആരും പ്രതീക്ഷിക്കാത്ത ഒരാളുമായി റോസമ്മ പ്രണയത്തിലായി. സ്ഥലത്തെ അറിയപ്പെടുന്ന കമ്യൂണിസ്റ്റുകാരനും വിപ്ലവകാരിയും, സർവോപരി ഒരു മാർത്തോമാ കുടുംബാംഗവുമായ ടി. പുന്നൂസ് ആയിരുന്നു പ്രതി. തലമുറകളായി കത്തോലിക്കാ പാരമ്പര്യക്കാരും, തികഞ്ഞ കോൺഗ്രസ്സുകാരുമായിരുന്നു കരിപ്പറമ്പിൽ കുടുംബം, പോലീസുകാർ തിരഞ്ഞുനടക്കുന്ന ഒരു കമ്യൂണിസ്റ്റുകാരനുമായുള്ള മകളുടെ ബന്ധത്തെ നഖശിഖാന്തം എതിർത്തു. അതൊന്നും വകവെക്കാതെ, 1946 -ൽ റോസമ്മ പുന്നൂസിനെ വിവാഹം കഴിച്ചു. അങ്ങനെ റോസമ്മ തന്റെ ജീവിതത്തിലെ ആദ്യ റെക്കോർഡിട്ടു. കേരളത്തിലെ ആദ്യത്തെ 'കത്തോലിക്കാ-മാർത്തോമാ' മിശ്രവിവാഹിത ദമ്പതികൾ. ഒരു പക്ഷേ, ആദ്യത്തെ 'കമ്യൂണിസ്റ്റ്-കോൺഗ്രസ്' ദാമ്പത്യവും അവരുടേത് തന്നെയായിരുന്നിരിക്കും.

കമ്യൂണിസ്റ്റുകാരെ പൊലീസുകാർ വേട്ടയാടിക്കൊണ്ടിരുന്ന കാലമായിരുന്നു അത്. പി ടി പുന്നൂസ് ഒളിവിലായിരുന്നു. ഒരു കത്തോലിക്കാ-മാർത്തോമാ കോൺഗ്രസ്-കമ്യൂണിസ്റ്റ് വിവാഹമായിരുന്നതിനാൽ പോപ്പിന്റെ അനുമതി പത്രത്തോട് കൂടിയാണ് ഒരു പള്ളിയിൽ വെച്ച് മിന്നുകെട്ട് നടത്തിയത്. പുന്നൂസിനെ പോലീസ് അറസ്റ്റു ചെയ്യുമെന്ന ഭീഷണി നിലവിലുണ്ടായിരുന്നതിനാൽ വളരെ രഹസ്യമായിട്ടായിരുന്നു ചടങ്ങുകൾ. ഉള്ളൂർ, കുമാരനാശാൻ തുടങ്ങിയവർ ആ ചടങ്ങിൽ അന്ന് സംബന്ധിച്ചിരുന്നു. വിവാഹശേഷം, അതുവരെ കോൺഗ്രസുകാരിയായിരുന്ന റോസമ്മയും സിപിഐ അംഗമായി. പേര് റോസമ്മ ചെറിയാനിൽ നിന്നും റോസമ്മ പുന്നൂസ് എന്നായി മാറി. അറിയപ്പെടുന്ന ഒരു അഭിഭാഷകയായിരുന്നു റോസമ്മ അന്ന്. വിപ്ലവ പ്രസ്ഥാനങ്ങളിൽ പ്രവർത്തിക്കുന്ന പല നേതാക്കളുടെയും കേസുകളിൽ വക്കാലത്തേറ്റെടുത്ത് നടത്തിയിരുന്നത് അവരായിരുന്നു. 

കവലകളിൽ നേതാക്കളുടെ പ്രസംഗങ്ങൾ തുടങ്ങുന്നതിനു മുന്നോടിയായി രാജയ്യ എന്നൊരു പയ്യൻ തന്റെ മധുരമുള്ള സ്വരത്തിൽ പാട്ടുകൾ പാടി ആളെക്കൂട്ടുമായിരുന്നു. പിൽക്കാലത്ത് അവൻ സിനിമയിൽ ഗാനങ്ങൾക്ക് ഈണം പകർന്നു. അന്ന് എ എം രാജ നിറഞ്ഞു നിന്നിരുന്ന കാലമായിരുന്നതുകൊണ്ട് പുതുതായി വന്ന രാജയെ ജനം ഇളയരാജ എന്ന് വിളിച്ചു.

1957 -ലായിരുന്നു റോസമ്മയുടെ അടുത്ത സെറ്റ് റെക്കോർഡുകൾ വരുന്നത്. 1956-ൽ കേരള സംസ്ഥാനം രൂപീകരിക്കപ്പെടുന്നു. 1957-ൽ ആദ്യത്തെ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നു. ദേവികുളം മണ്ഡലത്തിൽ സിപിഐ സ്ഥാനാർത്ഥിയായി റോസമ്മ പത്രിക സമർപ്പിക്കുന്നു. ‘മാലൈക്കള്ളന്‍ തങ്കയ്യ’ എന്ന തമിഴ് സിനിമയുടെ ഷൂട്ടിങിനുവേണ്ടി എം.ജി.ആര്‍ ദേവികുളം ഭാഗത്ത് വന്ന സമയവുമായിരുന്നു സംഭവശാൽ അത്. പ്രചാരണത്തിന്റെ കലാശക്കൊട്ടിന് റോസമ്മയുടെ കൂടെയുള്ള സഖാക്കൾ പ്രചാരണത്തിൽ പങ്കുകൊള്ളാനായി എംജിആറിനോടും അപേക്ഷിച്ചു. ആ അഭ്യർത്ഥന സസന്തോഷം സ്വീകരിച്ച അദ്ദേഹം ഷൂട്ടിങ്ങിനിടെ പ്രത്യേകം സമയം ചോദിച്ച് പ്രചാരണത്തിനെത്തി. ദേവികുളം ഭാഗത്തെ തമിഴ് മക്കളെ ആവേശത്തിന്റെ കൊടുമുടി കയറ്റിയ അദ്ദേഹത്തിന്റെ അന്നത്തെ പ്രസംഗം ചരിത്രത്തിലിടം നേടി. പത്രങ്ങൾ അതിന്റെ സചിത്ര റിപ്പോർട്ടുകൾ പ്രസിദ്ധപ്പെടുത്തി. ആ പത്രക്കട്ടിങ്ങുകൾ ചായക്കടയുടെ ചില്ലലമാരകളിൽ ഇടം പിടിച്ചു.

അന്ന് വോട്ടുചോദിക്കാൻ ഒരു പതിനഞ്ചുകാരൻ പയ്യനുമുണ്ടായിരുന്നു പാർട്ടിക്കാർക്കൊപ്പം. കവലകളിൽ നേതാക്കളുടെ പ്രസംഗങ്ങൾ തുടങ്ങുന്നതിനു മുന്നോടിയായി അവൻ തന്റെ മധുരമുള്ള സ്വരത്തിൽ പാട്ടുകൾ പാടി ആളെക്കൂട്ടുമായിരുന്നു. രാജയ്യ എന്നായിരുന്നു അവന്റെ പേര്. അവൻ സിനിമയിൽ പല അനശ്വര ഗാനങ്ങൾക്കും ഈണം പകർന്നു. അന്ന് എ എം രാജ നിറഞ്ഞു നിന്നിരുന്ന കാലമായിരുന്നതുകൊണ്ട് പുതുതായി വന്ന രാജയെ ജനം ഇളയരാജ എന്ന് വിളിച്ചു. പിൽക്കാലത്ത് അനശ്വര ഗാനങ്ങളുടെ സ്രഷ്ടാവായി ഇളയരാജ മാറി. 

എന്തായാലും പ്രചാരണമൊക്കെ കഴിഞ്ഞ്, പെട്ടിതുറന്ന് വോട്ടെണ്ണിക്കൂട്ടി ഫലം പ്രഖ്യാപിച്ചപ്പോൾ റോസമ്മ ജയിച്ചു. അവർ രണ്ടായിരത്തിൽ പരം വോട്ടുകൾക്ക് എതിർ സ്ഥാനാർഥി ഗണപതിയെ തോൽപ്പിച്ചു. കേരളത്തിലെ ആദ്യത്തെ നിയമസഭാംഗം എന്ന റെക്കോർഡ് അങ്ങനെ അവർക്കു സ്വന്തമായി. പ്രൊ ടേം സ്പീക്കറായും അവർ തെരഞ്ഞെടുക്കപ്പെടുന്നു. അതോടെ സ്വന്തമായി സത്യപ്രതിജ്ഞ ചൊല്ലിയ ആദ്യത്തെ നിയമസഭാംഗം എന്ന റെക്കോർഡും റോസമ്മ പുന്നൂസിന് ലഭിക്കുന്നു. കേരളത്തിലെ തെരഞ്ഞെടുപ്പിലൂടെ നിയമസഭയിലെത്തുന്ന ആദ്യത്തെ വനിതാ എംഎൽഎയും റോസമ്മ തന്നെ. 

കോൺഗ്രസും വാശിപ്പുറത്തു തന്നെയായിരുന്നു. അവർ ബി കെ നായർക്ക് വേണ്ടി പ്രചാരണം നടത്താൻ സാക്ഷാൽ കിംഗ് മേക്കർ കാമരാജിനെത്തന്നെ ഇറക്കി

എന്നാൽ അവരുടെ സന്തോഷങ്ങൾ അൽപായുസ്സായിരുന്നു. തന്റെ നാമ നിർദേശ പത്രിക വരണാധികാരി നിയമവിരുദ്ധമായി തള്ളി എന്നാരോപിച്ച് എതിർ സ്ഥാനാർത്ഥി ബി കെ നായർ ഹൈക്കോടതിയെ സമീപിച്ചു. കോടതി തെരഞ്ഞെടുപ്പ് തന്നെ റദ്ദു ചെയ്തു കൊണ്ട് വിധി പ്രഖ്യാപിച്ചു. 

തുടർന്ന് 1958 -ൽ ദേവികുളം മണ്ഡലത്തിൽ കേരളത്തിലെ ആദ്യത്തെ നിയമസഭാ തെരഞ്ഞെടുപ്പ് നടന്നു. അതോടെ പക്ഷേ, ഇടതു പക്ഷത്തിന് വാശി കടുത്തു. ആ മണ്ഡലത്തിൽ വിജയിക്കേണ്ടത് സിപിഐയുടെ അഭിമാനപ്രശ്നമായി മാറി. കമ്യൂണിസ്റ്റ് പാർട്ടി അതിന്റെ ഏറ്റവും കരുത്തരായ നേതാക്കളെത്തന്നെ രംഗത്തിറക്കി. അണിയറയിൽ ഏകെജിയും കളത്തിൽ വി എസ് അച്യുതാനന്ദനും പ്രചാരണങ്ങൾക്ക് ചുക്കാൻ പിടിച്ചു. കോൺഗ്രസും വാശിപ്പുറത്തു തന്നെയായിരുന്നു. അവർ ബി കെ നായർക്ക് വേണ്ടി പ്രചാരണം നടത്താൻ സാക്ഷാൽ കിംഗ് മേക്കർ കാമരാജിനെത്തന്നെ ഇറക്കി. ഒപ്പം പ്രചാരണത്തിന് ഇന്ദിരാഗാന്ധിയുമെത്തി. അങ്ങനെ ദേവികുളത്ത് ഉപതെരഞ്ഞെടുപ്പ് നടന്നു. ദേവികുളം ആർഡി ഓഫീസിൽ വോട്ടെണ്ണിത്തീർന്നപ്പോൾ നേരത്തെ കിട്ടിയതിന്റെ മൂന്നിരട്ടി ഭൂരിപക്ഷത്തിന് റോസമ്മാ പുന്നൂസ് ജയിച്ചു. അങ്ങനെ മറ്റൊരു റെക്കോർഡ് കൂടി അവർ സ്വന്തമാക്കി. ഉപതെരഞ്ഞെടുപ്പിൽ ജയിച്ച കേരളത്തിലെ ആദ്യത്തെ എംഎൽഎ. 

1982 -ൽ ആലപ്പുഴ മണ്ഡലത്തിൽ നിന്നും നിയമസഭയിലേക്ക് മത്സരിച്ച റോസമ്മ ആദ്യമായി പരാജയം രുചിച്ചു. പക്ഷേ, 1987 -ൽ നടന്ന അടുത്ത തെരഞ്ഞെടുപ്പിൽ അവർ ജയിച്ച് വീണ്ടും നിയമസഭയിലെത്തി. അങ്ങനെ പുതു തലമുറയിലെ എംഎൽഎമാർക്കും ഈ മുതിർന്ന സാമാജികയോടൊപ്പം സഭ പങ്കിടാനുള്ള ഭാഗ്യം കൈവന്നു. 2013 ൽ തന്റെ നൂറാമത്തെ വയസ്സിൽ അവർ ഇഹലോകവാസം വെടിഞ്ഞു.